മോഹന്‍ലാല്‍ ചിത്രമായ കര്‍ണന്റെ പേര് മാറ്റി
സൂപ്പര്‍ ഹിറ്റ് ചിത്രമായ നരനു ശേഷം ജോഷിയും മോഹന്‍ലാലും ഒന്നിയ്‌ക്കുന്നുവെന്ന് വിശേഷിപ്പിയ്‌ക്കപ്പെടുന്ന കര്‍ണന്റെ പേര് ചെ ഗുവേര എന്നാക്കി.
ചിത്രത്തില്‍ ലാല്‍ അവതരിപ്പിയ്‌ക്കുന്ന കഥാപാത്രത്തിന് ക്യൂബന്‍ വിപ്ലവ നേതാവായിരുന്ന ചെ ഗുവേരയുടെ പേരാണുള്ളത്.
കര്‍ണനെന്ന പേരിനെക്കാള്‍ കൂടുതല്‍ ശ്രദ്ധിയ്‌ക്കപ്പെടുക ചെ ഗുവേരയായിരിക്കുമെന്നതിനാല്‍ അണിയറക്കാര്‍ ചിത്രത്തിന്റെ പേരു മാറ്റാന്‍ തീരുമാനിയ്‌ക്കുകയായിരുന്നു.
ലാല്‍ ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിയ്‌ക്കുന്ന മാടമ്പിയ്‌ക്കും കാര്‍ഗിലിനു ശേഷം ചെ ഗുവേരയുടെ ചിത്രീകരണം ആരംഭിയ്‌ക്കും.
മിക്കവാറും 2008 ലെ ലാലിന്റെ ക്രിസ്‌മസ് ചിത്രമായിരിക്കും ചെ. ഉതൃട്ടാതി ഫിലിസിന്റെ ബാനറില്‍ ശശി അയ്യഞ്ചിറ നിര്‍മ്മിയ്‌ക്കുന്ന ചിത്രത്തിന് തിരക്കഥയെഴുതുന്നത് എ.കെ സാജനാണ്.
ബന്ധപ്പെട്ട വാര്‍ത്തകള്‍


Click it and Unblock the Notifications