ആ വര്‍ത്ത കള്ളം, ഞാനൊരു ഇടവേളയും എടുക്കുന്നില്ല: നമിത പ്രമോദ്
സിനിമയിലെ തിരക്കുകള്‍ കാരണം യുവ നടി നമിത പ്രമോദിന് വീട്ടുകാര്‍ക്കൊപ്പം ചെലവഴിക്കാനും പഠിക്കാനുമൊന്നും സമയം കിട്ടുന്നില്ലെന്നും അതുകൊണ്ട് നടിയൊരു ചെറിയ ഇടവേള എടുത്ത് സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കുന്നു എന്നും കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. എന്നാല്‍ അങ്ങനെ ഒന്നില്ലെന്നാണ് നമിത പ്രമോദ് പറയുന്നത്.
തന്റെ ഒദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് നമിത വാര്‍ത്തകളോട് പ്രതികരിച്ചത്. അങ്ങനെ ഒരു ബ്രേക്ക് എടുക്കാന്‍ താനിപ്പോള്‍ ഉദ്ദേശിച്ചിട്ടില്ലെന്നും ഇത് സംബന്ധിച്ച് വരുന്ന വാര്‍ക്കള്‍ തെറ്റാണെന്നും നമിത പറയുന്നു. തന്റെ അറിവോടെയല്ല അത്തരത്തിലൊരു വാര്‍ത്ത വന്നതെന്നും നമിത വ്യക്തമാക്കി.

പ്‌ലസ് ടുവിന് മുഴുവന്‍ വിഷയത്തിലും ഏ പ്ലസ് നേടിയെങ്കിലും സിനിമാ ഷൂട്ടിങ് തിരക്കില്‍ നമിത പ്രമോദിന് കോളേജ് ലൈഫ് ശരിക്കും ആസ്വദിക്കാന്‍ കഴിയാത്തതുകൊണ്ടാണ് ബ്രേക്കെടുക്കുന്നതെന്നതരത്തിലായിരുന്നു വാര്‍ത്തകള്‍
'വിക്രമാദിത്യന്‍' കഴിഞ്ഞ് 'വില്ലാളിവീരന്‍', അവിടെ നിന്ന് 'ഓര്‍മയുണ്ടോ ഈ മുഖം'. ലൊക്കേഷനില്‍ നിന്ന് ലൊക്കേഷനിലേക്കുള്ള ഈ തിരക്കിട്ട യാത്ര മാറ്റിവച്ച് വീട്ടില്‍ കുറേ സമയം ഒന്നും ചെയ്യാതെ വെറുതേ ഇരിക്കാന്‍ ആഗ്രഹിക്കുന്നതായി നമിത ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നെന്നതാണ് വാര്‍ത്തകള്‍ക്ക് അടിസ്ഥാനം. എന്നാല്‍ താനങ്ങനെ പറഞ്ഞിട്ടില്ലെന്നാണ് നമിത ഇപ്പോള്‍ പറയുന്നത്.


Click it and Unblock the Notifications











