»   » ധ്യാന്‍-നമിത പ്രമോദ് വിവാഹം; നമിതയുടെ അച്ഛന്റെ പ്രതികരണം...

ധ്യാന്‍-നമിത പ്രമോദ് വിവാഹം; നമിതയുടെ അച്ഛന്റെ പ്രതികരണം...

Posted By: Pratheeksha
Subscribe to Filmibeat Malayalam

നമിത പ്രമോദും ധ്യാന്‍ ശ്രീനിവാസനും വിവാഹിതരാവാന്‍ പോകുന്നുവെന്ന വാര്‍ത്തയോടു പ്രതികരിച്ച് നമിതയുടെ അച്ഛന്‍. കഴിഞ്ഞ ദിവസം പ്രമുഖ ഓണ്‍ലൈനിലുള്‍പ്പെടെ യുവ താരങ്ങള്‍ വിവാഹിതരാവാന്‍ പോകുന്നുവെന്ന വാര്‍ത്ത വന്നിരുന്നു.

നേരത്തേ ധ്യാനും നമിതയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച 'അടി കപ്യാരേ കൂട്ടമണി' എന്ന ചിത്രം പുറത്തിറങ്ങിയതോടെയാണ് ഇരുവരും പ്രണയത്തിലാണെന്ന വാര്‍ത്ത പ്രചരിച്ചത്.

നമിതയുടെ അച്ഛന്റെ പ്രതികരണം

ധ്യാന്‍ നമിത വിവാഹ വാര്‍ത്ത അടിസ്ഥാന രഹിതമാണെന്നാണ് നമിതയുടെ അച്ഛന്‍ പ്രമോദ് പറയുന്നത്. പ്രമുഖ ഓണ്‍ലൈനിലുള്‍പ്പെടെ വന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്നും പ്രമോദ് വ്യക്തമാക്കി.

വെറുതെ ഗോസിപ്പ് പ്രചരിപ്പിക്കുന്നു

നേരത്തെ ധ്യാനും നമിതയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച അടി കപ്യാരെ കൂട്ടമണി റിലീസായ സമയത്ത് ഇരുവരും പ്രണയത്തിലാണെന്ന ഗോസിപ്പ് പ്രചരിച്ചിരുന്നു. വിവാഹ വാര്‍ത്തയും അത്തരത്തില്‍ വെറുതെ ആരോ പടച്ചു വിട്ട വാര്‍ത്തയാണെന്നും പ്രമോദ് വ്യക്തമാക്കി.

ധ്യാന്‍ ശ്രീനിവാസന്റെ വിവാഹം

ധ്യാന്‍ ശ്രീനിവാസന്‍ ഉടന്‍ വിവാഹിതനാവുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഫെബ്രുവരിയില്‍ വിവാഹം ഉണ്ടാകുമെന്നായിരുന്നു വാര്‍ത്ത.

വധുവിനെ രഹസ്യമാക്കി വെച്ചിരിക്കുകയാണ്

എന്നാല്‍ വധു ആരാണെന്നുള്ള കാര്യം രഹസ്യമാക്കി വെച്ചിരിക്കുകയാണെന്നും വിവാഹ തീയതിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഉടന്‍ പുറത്ത് വിടുമെന്നും വാര്‍ത്തകളുണ്ടായിരുന്നു.

ഗോസിപ്പുകള്‍

തനിക്കൊപ്പം അഭിനയിച്ച നടിയുമായി ധ്യാന്‍ പ്രണയത്തിലാണെന്ന ഗോസിപ്പായിരുന്നു പ്രചരിച്ചിരുന്നത്. വീട്ടുകാര്‍ പ്രണയത്തെ എതിര്‍ത്തതായും വാര്‍ത്ത പ്രചരിച്ചു

English summary
namitha father reply on dhyan namitha marriage

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam