നമിതയ്‌ക്ക് മലയാളത്തില്‍ മോഹവില

മികച്ച നടിമാര്‍ക്കു പോലും അഞ്ചും പത്തും ലക്ഷം വാങ്ങി അഭിനയിക്കാന്‍ സന്തോഷത്തോടെ തയാറാകമ്പോള്‍ നമിതയുടെ ആദ്യ മലയാള ചിത്രത്തിന്റെ പ്രതിഫലം 25 ലക്ഷം രൂപയാണ്.
സമീപ കാലത്ത് മലയാള സിനിമയില്‍ അഭിനയിക്കുന്നതിന് ഒരു നടിയ്‌ക്ക് ലഭിയ്‌ക്കുന്ന ഏറ്റവുമുയര്‍ന്ന പ്രതിഫലമാണിത്.
പ്രമോദ് പപ്പന്‍ ഒരുക്കുന്ന 'ബ്ലാക്ക് സ്‌റ്റാലി'യനിലാണ് നമിതയെ ഈ മോഹവിലയ്‌ക്ക് അഭിനയിക്കുന്നത്. ചിത്രത്തിലെ നായകവേഷം കൈകാര്യം ചെയ്യുന്ന കലാഭവന്‍ മണിയ്‌ക്കു പോലും ഇത്രയും പ്രതിഫലം കിട്ടുമോയെന്ന കാര്യം സംശയമാണ്.
എന്തായാലും ഇത്രയും തുക മുടക്കി നമിതയെ അഭിനയിപ്പിക്കാന്‍ കൊണ്ടു വരുമ്പോള്‍ അത് ഗ്ലാമര്‍ റോളാവുമെന്ന കാര്യമുറപ്പാണ്.
നമിതയുടെ തമിഴ്, തെലുങ്ക് ചിത്രങ്ങള്‍ക്ക് കേരളത്തില്‍ ലഭിയ്‌ക്കുന്ന സ്വീകാര്യത തന്നെയാണ് മോഹവിലയ്‌ക്ക് താരത്തെ അഭിനയിപ്പിക്കാന്‍ നിര്‍മാതാവിനെയും സംവിധായകനെയും പ്രേരിപ്പിച്ചിരിയ്‌ക്കുന്നത്.
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
നമിതയുടെ ചിത്രങ്ങള്‍


Click it and Unblock the Notifications