ലോ പോയിന്റില്‍ ഗ്ലാമറുമായി നമിത
പല പുതുമുഖ താരങ്ങളും പറയാറുള്ള ഒരു സ്ഥിരം വാചകമാണ് ഞാന്‍ സെലക്ടീവാണ് എന്നത്. എന്നാല്‍ മലയാളത്തിന്റെ പുതുമുഖ നായികയായ നമിത പ്രമോദ് ഇക്കാര്യത്തില്‍ മറ്റ് പുതുമുഖ നായികമാരില്‍ നിന്നും വ്യത്യസ്തയാണ്. സെലക്ടീവാകുകയെന്നത് തന്റെ രീതിയല്ലെന്നാണ് നമിത പറയാറുള്ളത്. നല്ല സമയത്ത് കിട്ടുന്ന കഥാപാത്രങ്ങളെല്ലാം ചെയ്യുകയെന്നതെന്നാണ് നമിതയുടെ സ്റ്റൈല്‍. മാത്രമല്ല അല്‍പസ്വല്‍പം ഗ്ലാമര്‍ ചെയ്യാനും നമിതയ്ക്ക് വിരോധമില്ല.
സീരിയലുകളില്‍ നിന്നെത്തി സിനിമയില്‍ ബാലതാരമാവുകയും ട്രാഫിക്കിലൂടെ ശ്രദ്ധേയമായ വേഷം ചെയ്യുകയും ചെയ്ത നമിത ആദ്യമായി നായികയായത് പുതിയ തീരങ്ങള്‍ എന്ന ചിത്രത്തിലായിരുന്നു. ഇപ്പോള്‍ മലയാളം അംഗീകരിച്ചുകഴിഞ്ഞ നായിക നടിയാണ് നമിത.

ലോ പോയിന്റില്‍ ഗ്ലാമറുമായി നമിത
സിനിമയിലും സീരിയലുകളിലും സജീവസാന്നിധ്യമായ കുമരകം രഘുനാദിന്റെ സഹോദര പുത്രിയാണ് നമിത പ്രമോദ്.

ലോ പോയിന്റില്‍ ഗ്ലാമറുമായി നമിത
എന്റെ മാനസപുത്രി, വേളാങ്കണ്ണി മാതാവ്,. അമ്മേ ദേവി തുടങ്ങിയ സീരിയലുകളിലൂടെയാണ് നമിത അഭിനയരംഗത്ത് സജീവമായത്.

ലോ പോയിന്റില്‍ ഗ്ലാമറുമായി നമിത
രാജേഷ് പിള്ള ഒരുക്കിയ ട്രാഫിക്ക് എന്ന ചിത്രത്തിലെ കഥാപാത്രമാണ് സിനിമയില്‍ നമിതയ്ക്ക് ബ്രേക്കായത്. റഹ്മാന്റെയും ലെനയുടെയും മകളായ റിയ എന്ന കഥാപാത്രത്തെയാണ് ട്രാഫിക്കില്‍ നമിത അവതരിപ്പിച്ചത്.

ലോ പോയിന്റില്‍ ഗ്ലാമറുമായി നമിത
സത്യന്‍ അന്തിക്കാട് ഒരുക്കിയ പുതിയ തീരങ്ങള്‍ എന്ന ചിത്രത്തിലൂടെയാണ് നമിത നായികയായത്. നിവിന്‍ പോളി നായകവേഷത്തിലെത്തിയ ചിത്രത്തില്‍ മികച്ച പ്രകടമായിരുന്നു നമിത കാഴ്ചവച്ചത്. ചിത്രം പക്ഷേ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല.

ലോ പോയിന്റില്‍ ഗ്ലാമറുമായി നമിത
ആദ്യചിത്രം വിജയിച്ചില്ലെങ്കില്‍ നമിത നായികയാകാന്‍ റേഞ്ചുള്ള നടിയാണെന്ന് മനസിലാക്കിയ സംവിധായകന്‍ വൈശാഖ് ദിലീപ് ചിത്രമായ സൗണ്ട് തോമയില്‍ നമിതയെ നായികയാക്കി. ശ്രീലക്ഷ്മിയെന്ന കഥാപാത്രത്തെയാണ് സൗണ്ട് തോമയില്‍ നമിത അവതരിപ്പിച്ചത്.

ലോ പോയിന്റില്‍ ഗ്ലാമറുമായി നമിത
ലാല്‍ ജോസ് സംവിധാനം ചെയ്ത ഈ ചിത്രത്തിലെ നായികാ വേഷത്തോടെ മലയാളത്തിലെ മുന്‍നിരനായികമാരുടെ നിരയിലേയ്ക്ക നമിതയുമെത്തി. കൈനകരി ജയശ്രീയെന്ന കഥാപാത്രത്തെ മനോഹരമായിട്ടാണ് നമിത അവതരിപ്പിച്ചത്. ചിത്രത്തില്‍ കുഞ്ചാക്കോ ബോബനായിരുന്നു നായകന്‍.

ലോ പോയിന്റില്‍ ഗ്ലാമറുമായി നമിത
നമിത നായികയായി എത്തുന്ന പുതിയ ചിത്രമാണ് ലോ പോയിന്റ്. ലിജിന്‍ ജോസ് ഒരുക്കുന്ന ചിത്രത്തില്‍ ചാക്കോച്ചന്‍ തന്നെയാണ് നായിക. മായ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ നമിത അവതരിപ്പിക്കുന്നത്.

ലോ പോയിന്റില്‍ ഗ്ലാമറുമായി നമിത
സൗണ്ട് തോമ എന്ന ചിത്രത്തിലെ ഗാനരംഗങ്ങളിലൂടെ അല്‍പസ്വല്‍പം ഗ്ലാമര്‍ പ്രദര്‍ശനത്തിന് താന്‍ തയ്യാറാണെന്ന് നമിത വ്യക്തമാക്കിക്കഴിഞ്ഞതാണ്.

ലോ പോയിന്റില്‍ ഗ്ലാമറുമായി നമിത
ലോ പോയിന്റിലും അല്‍പസ്വല്‍പം ഗ്ലാമര്‍ പരിവേഷമുള്ള നഗരത്തിന്റെ സന്തതിയായ നായികയായിട്ടാണ് നമിതയെത്തുന്നത്. സൗണ്ട് തോമയിലും പുതിയ തീരങ്ങളിലും പുള്ളിപ്പുലികളിലും കണ്ടതിലും വ്യത്യസ്തമായ കഥാപാത്രമാണിതെന്ന് നമിത പറയുന്നു.

ലോ പോയിന്റില്‍ ഗ്ലാമറുമായി നമിത
ലോ പോയിന്റിലെ കോളെജ് കുമാരിയായ കഥാപാത്രത്തിന് വേണ്ടി നമിത തന്നെയാണ് തന്റെ വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്.

ലോ പോയിന്റില്‍ ഗ്ലാമറുമായി നമിത
സിനിമയില്‍ നടിമാര്‍ക്ക് ലൈംലൈറ്റില്‍ നില്‍ക്കാന്‍ കഴിയുക വളരെ കുറച്ച് കാലമാണെന്നും അതുകൊണ്ടുതന്നെ നല്ല സമയത്ത് കിട്ടുന്ന ചിത്രങ്ങളിലെല്ലാം താന്‍ അഭിനയിക്കുമെന്നുമാണ് നമിത പറയുന്നത്. നല്ല കഥാപാത്രത്തിന് വേണ്ടി മാത്രമായി കാത്തിരിക്കുന്നത് വിഡ്ഢിത്തമാണെന്നും താരം പറയുന്നു.


Click it and Unblock the Notifications











