തീപടര്‍ത്താന്‍ നമിത മലയാളത്തില്‍
തമിഴിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെങ്കിലും ഗ്ലാമര്‍ റാണി നമിതയുടെ ആരാധകര്‍ കേരളക്കരയിലുമുണ്ട്. തമ്പുരാട്ടി പോലുള്ള നമിതയുടെ ചിത്രങ്ങള്‍ കേരളത്തില്‍ വന്‍വിജയം നേടിയത് ഇതിന് തെളിവാണ്.
ഇതുവരെ നമിതയുടെ അന്യഭാഷാചിത്രങ്ങള്‍ കണ്ട് സംതൃപ്‌തിപ്പെടേണ്ടിവന്നിരുന്ന ആരാധകര്‍ക്ക് ഇനി സ്വന്തം ഭാഷയില്‍ നമിതയുടെ അഭിനയം കാണാം. അതെ പ്രേക്ഷകമനസ്സുകളില്‍ തീകോരിയിടാന്‍ നമിത മലയാളത്തിലെത്തുന്നു.
പ്രമോദ് പപ്പന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് നമിത അഭിനയിക്കുന്നത്. ഇതിന് മുമ്പ് പലപ്പോഴായി നമിതയ്‌ക്ക് മലയാളത്തില്‍ നിന്നും ക്ഷണം ലഭിച്ചിരുന്നെങ്കിലും തമിഴിലെ തിരക്കുകള്‍ കാരണം അവയൊന്നും നടക്കാതെ പോവുകയായിരുന്നു.
ഇത്തവണയെങ്കിലും മലയാളി ആരാധകരെ നിരാശരാക്കാതെ നമിത മലയാളത്തില്‍ അഭിനയിക്കുമെന്നുതന്നെയാണ് സൂചന. പ്രമോദ് പപ്പന്റെ പുതിയ ചിത്രത്തിന്റെ കഥയും തിരക്കഥയും തയ്യാറായിട്ടുണ്ട്.
ഇപ്പോള്‍ ചിത്രീകരണം പൂര്‍ത്തിയാകുന്ന മുസാഫിറിന്റെ ജോലികള്‍ക്കു ശേഷമായിരിക്കും പുതിയ ചിത്രത്തിന്റെ ജോലികള്‍ സജീവമാവുക.
റഹ്മാന്‍, മംമ്‌ത, ബാല തുടങ്ങിയവര്‍ പ്രധാനവേഷങ്ങള്‍ കൈകാര്യം ചെയ്യുന്ന മുസാഫിര്‍ ജൂലൈ അവസാനം തിയേറ്ററുകളിലെത്തും.
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
നമിതയുടെ ചിത്രങ്ങള്‍


Click it and Unblock the Notifications