ദീപിക പൈ ആകാന്‍ വേണ്ടി നമിത മൂക്ക് കുത്തി
ലാല്‍ ജോസ് ചിത്രമായ വിക്രമാദിത്യനിലെ ഗാനങ്ങള്‍ പുറത്തുവന്നു. രണ്ടാമതായി പുറത്തുവന്നിരിക്കുന്ന ഗാനത്തിലെ പ്രധാന ആകര്‍ഷണം നായിക നമിത പ്രമോദ് തന്നെയാണ്. നമിത സുന്ദരിയാണെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ല.
പക്ഷേ വിക്രമാദിത്യനിലെ നമിതയെ കാണുമ്പോള്‍ ഇതുവരെ തോന്നാത്തൊരു സൗന്ദര്യം തോന്നുമെന്ന കാര്യത്തില്‍ സംശയം വേണ്ട. സൂക്ഷിച്ച് നോക്കിയാലറിയാം നമിതയുടെ പുതുസൗന്ദര്യത്തിന്റെ രഹസ്യം മൂക്കുത്തിയാണ്. അതേ വിക്രമാദിത്യന് വേണ്ടി നമിത മൂക്കും കുത്തി.

വിക്രമാദിത്യനില്‍ കൊങ്ങിണി പെണ്‍കുട്ടിയായിട്ടാണ് നമിത അഭിനയിക്കുന്നത്. ചിത്രത്തിന് വേണ്ടി മൂക്ക് കുത്തണമെന്നത് ലാല്‍ ജോസിന്റെ നിര്‍ദ്ദേശമായിരുന്നുവെന്ന് നമിത പറയുന്നു. ശരിയ്ക്കും കുത്തണോ അതോ ഡ്യൂപ്ലിക്കേറ്റ് മതിയോയെന്ന് നമിത ചോദിച്ചപ്പോള്‍ ഒറിജിനല്‍ മൂക്കുത്തിയുടെ കാര്യത്തില്‍ ലാല്‍ ജോസ് വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലായിരുന്നു.
അങ്ങനെ വിക്രമാദിത്യനിലെ ദീപിക പൈ ആകാന്‍ വേണ്ടി നമിത മൂക്കു കുത്തുകയായിരുന്നു. എന്തായാലും മൂക്കുത്തി നമിതയ്ക്ക് നന്നായി ഇണങ്ങുന്നുണ്ടെന്നുള്ള കാര്യത്തില്‍ ആരാധകര്‍ക്ക് അഭിപ്രായവ്യത്യാസമുണ്ടാകാനിടയില്ല. മൂക്കുത്തി മാത്രമല്ല ദിപീകയാകാന്‍ വേണ്ടി നമിത മുടി വെട്ടുകയും ഹെയര്‍ സ്റ്റൈല്‍ മാറ്റുകയും ചെയ്തിട്ടുണ്ട്.
namitha pramod lal jose vikramadithyan heroine actress നമിത പ്രമോദ് ലാല്‍ ജോസ് വിക്രമാദിത്യന് സൗന്ദര്യം നടി നായിക


Click it and Unblock the Notifications