എടീ നമി ചേച്ചി, നീ വേറെ കൂട്ടുകാരെ കൂട്ടിക്കോ, പക്ഷേ..., മീനാക്ഷിക്കൊപ്പമുളള ചിത്രത്തിന് നമിതയുടെ ക്യാപ്ഷന്‍
നാദിര്‍ഷയുടെ മകള്‍ ആയിഷയുടെ വിവാഹ ചടങ്ങുകളിലൂടെ അടുത്തിടെ വാര്‍ത്തകളില്‍ നിറഞ്ഞവരാണ് നമിതാ പ്രമോദും മീനാക്ഷി ദിലീപും. ചടങ്ങില്‍ നമിതയുടെയും മീനാക്ഷിയുടെയും സാന്നിദ്ധ്യവും ശ്രദ്ധേയമായിരുന്നു. കിടിലന്‍ ഡാന്‍സുമായാണ് നമിതയും മീനാക്ഷിയും കുട്ടൂകാരിയുടെ പ്രീ വെഡ്ഡിങ് റിസെപ്ഷനില്‍ എത്തിയത്. മീനാക്ഷി ദിലീപിന്റെ കളിക്കൂട്ടുകാരി കൂടിയാണ് ആയിഷ നാദിര്‍ഷ. ഒപ്പം നമിത ഇവരുടെ അടുത്ത സുഹൃത്താണ്. മിക്കപ്പോഴും ഇവര്‍ ഒരുമിച്ചുളള ചിത്രങ്ങളെല്ലം സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്.

നാദിര്‍ഷയുടെ മകളുടെ വിവാഹത്തിന് മീനാക്ഷിയ്ക്കും നമിതയ്ക്കുമൊപ്പം ദിലീപും കാവ്യാ മാധവനും സജീവ സാന്നിദ്ധ്യമായിരുന്നു. വിവാഹ ആഘോഷ ചിത്രങ്ങള്‍ നമിതയും മീനാക്ഷിയുമെല്ലാം തങ്ങളുടെ ഇന്‍സ്റ്റഗ്രാം പേജുകളില്‍ പങ്കുവെച്ചു. അതേസമയം മീനാക്ഷിക്കൊപ്പമുളള പുതിയ ചിത്രത്തിന് നമിത പ്രമോദ് നല്‍കിയ ക്യാപ്ഷന്‍ വെെറലായി മാറിയിരുന്നു.
ഗ്ലാമറസായി റായ് ലക്ഷ്മി,മമ്മൂട്ടിയുടെ നായികയുടെ ലേറ്റസ്റ്റ് ചിത്രങ്ങള്‍
ആയിഷ നാദിര്‍ഷയുടെ വിവാഹാഘോഷങ്ങള്‍ക്കിടെ എടുത്ത ഒരു ചിത്രം തന്നെയാണ് ഇത്തവണയും നടി പങ്കുവെച്ചത്. മീനാക്ഷി ദിലീപിനൊപ്പമുളള ചിത്രത്തിന് രസകരമായ ക്യാപ്ഷനാണ് നമിത നല്‍കിയിരിക്കുന്നത്. ഏടീ നമി ചേച്ചി, നീ വേറെ കൂട്ടുകാരെ കൂട്ടിക്കോ, പക്ഷേ കൂടുതല്‍ സ്‌നേഹം എനിക്ക് വേണം എന്നാണ് മീനാക്ഷിക്കൊപ്പമുളള ചിത്രത്തിന് നമിത നല്‍കിയ അടിക്കുറിപ്പ്. അതേസമയം ദിലീപിന്റെ നായികയായി സിനിമകളില്‍ എത്തിയിട്ടുളള താരമാണ് നമിത പ്രമോദ്.
സൗണ്ട് തോമ എന്ന ചിത്രത്തിലായിരുന്നു ഇരുവരും ആദ്യമായി ഒന്നിച്ചത്. പിന്നീട് ചന്ദ്രേട്ടന്‍ എവിടെയാ, കമ്മാരസംഭവം, പ്രൊഫസര്‍ ഡിങ്കന്‍ തുടങ്ങിയ സിനിമകളിലും ദിലിപും നമിതാ പ്രമോദും ഒന്നിച്ചഭിനയിച്ചു. മലയാളത്തില്‍ അല്‍ മല്ലുവാണ് നടിയുടെതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. പിന്നാലെ നാദിര്‍ഷ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം നടിയുടെതായി അണിയറയില്‍ ഒരുങ്ങുന്നു. ജയസൂര്യയാണ് ചിത്രത്തിലെ നായകന്‍.


Click it and Unblock the Notifications