പൃഥ്വിയുടെ നായികയാകണമെന്ന മോഹം, ഈ വര്‍ഷം നടക്കും
നിറം, അനിയത്തിപ്രാവ് തുടങ്ങിയ ചിത്രങ്ങള്‍ കണ്ട് കുഞ്ചാക്കോ ബോബന്റെ നായികയായി അഭിനയിക്കണം എന്ന മോഹിച്ച നടിമാരുണ്ടായിരുന്നു. ഇന്ന് കാലം മാറി. ഇപ്പോള്‍ നായികമാര്‍ക്ക് മോഹം പൃഥ്വിയ്‌ക്കൊപ്പം അഭിനയിക്കാനാണ്. തിരുച്ചുവരവില്‍ പൃഥ്വിയ്‌ക്കൊപ്പം അഭിനയിച്ചാല്‍ കൊള്ളാമെന്ന് മഞ്ജു വാര്യരും പറയുകയുണ്ടായി.
നമിത പ്രമോദിന്റെയും ആഗ്രഹമായിരുന്നു പൃഥത്വിരാജിന്റെ നായികയായി അഭിനയിക്കുക എന്നത്. ഇനിയാ മോഹം അധികം ദൂരെയല്ല. ഈ വര്‍ഷം തന്നെ അത് നടന്നേക്കും. ചിത്രത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ നടന്നുവരികയാമെന്നും അധികം വൈകാതെ അത് പുറത്തുവിടുമെന്നും ഒരു അഭിമുഖത്തലാണ് നമിത പറഞ്ഞത്.
ട്രാഫിക്കിലൂടെ തുടക്കം കുറിച്ച് വിരലിലെണ്ണാവുന്ന മാത്രം ചിത്രങ്ങളിലഭിനയിച്ച് ശ്രദ്ധ നേടിയ നമിത പ്രമോദിന്റെ ഇതുവരെയുള്ള നായകന്മാരെ കാണൂ...

നമിതയുടെ സ്വപ്‌നം ഈ വര്‍ഷം നടന്നേക്കും
നിവിന്‍ പോളിയുടെ നായികയായാണ് നമിത ആദ്യമായി വെള്ളിത്തിരയിലെത്തിയത്. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത പുതിയ തീരങ്ങള്‍ എന്ന ചിത്രത്തിലൂടെയായിരുന്നു അത്.

നമിതയുടെ സ്വപ്‌നം ഈ വര്‍ഷം നടന്നേക്കും
ദിലീപിന്റെ നായികയായി

നമിതയുടെ സ്വപ്‌നം ഈ വര്‍ഷം നടന്നേക്കും
പുള്ളിപ്പുലികളും ആട്ടിന്‍ കുട്ടയും എന്ന ലാല്‍ ജോസ് ചിത്രത്തിലൂടെ കുഞ്ചാക്കോ ബോബന്റെ നായികയായി

നമിതയുടെ സ്വപ്‌നം ഈ വര്‍ഷം നടന്നേക്കും
പുള്ളിപ്പുലിയും ആട്ടിന്‍കുട്ടിയും എന്ന ചിത്രത്തിനു ശേഷം നമിതയും ചാക്കോച്ചനും തമ്മിലുള്ള കെമിസ്ട്രി വര്‍ക്കൗട്ടായി. തുടര്‍ന്ന് ലോ പോയിന്റ് എന്ന ചിത്രത്തിലും ഇവര്‍ ജോഡി ചേര്‍ന്നു.

നമിതയുടെ സ്വപ്‌നം ഈ വര്‍ഷം നടന്നേക്കും
ഉണ്ണി മുകുന്ദനും ദുല്‍ഖര്‍ സല്‍മാനും മുഖ്യവേഷത്തിലെത്തുന്ന വിക്രമാദിത്യന്‍ എന്ന ചിത്രത്തില്‍ ദുല്‍ഖറിന്റെ നായികയാണ് നമിത. ലാല്‍ ജോസാണ് ചിത്രത്തിന്റെ സംവിധായകന്‍

നമിതയുടെ സ്വപ്‌നം ഈ വര്‍ഷം നടന്നേക്കും
സൗണ്ട് തോമയ്ക്ക് ശേഷം ഇപ്പോള്‍ വീണ്ടും ദിലീപിന്റെ നായികയായെത്തുകയാണ് നമിത. വില്ലാളിവീരന്‍ എന്നാണ് ചിത്രത്തിന്റെ പേര്.

നമിതയുടെ സ്വപ്‌നം ഈ വര്‍ഷം നടന്നേക്കും
പൃഥ്വിയ്‌ക്കൊപ്പം അഭിനയിക്കുക എന്നത് നമിതയുടെ മോഹമാണ്. ചിത്രത്തെ കുറിച്ച് കൂടുതലൊന്നും പുറത്തുവിട്ടിട്ടില്ല. ഈ വര്‍ഷം തന്നെ ചിത്രത്തിന്റെ പണി പൂര്‍ത്തിയാകും എന്നാണ് നമിത പറഞ്ഞിരിക്കുന്നത്.


Click it and Unblock the Notifications