നമിതയ്ക്ക് നേരെ സോഷ്യല്‍ മീഡിയ ആക്രമണം

By Aswathi

അത് പോയ വര്‍ഷം മലയാള സിനിമ കൈയ്യടക്കിയ, അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത 'ബാംഗ്ലൂര്‍ ഡെയ്‌സ്' എന്ന ചിത്രത്തിലെ കഥാപാത്രങ്ങളാണെന്ന്. വേണമെങ്കില്‍ ഈ കഥപാത്രങ്ങളായി ആരൊക്കെയാണ് അഭിനയിച്ചതെന്ന് ചോദിച്ചാലും കൃത്യമായി ഉത്തരം അറിയാമായിരിക്കും.

പക്ഷെ ഇന്ന് മലയാള സിനിമ നിറഞ്ഞു നില്‍ക്കുന്ന യുവ നടിയ്ക്ക് ഇവരാരൊക്കെയാമെന്ന് ചോദിച്ചാല്‍ അറിയില്ല. സച്ചിനെ അറിയില്ലെന്ന് പറഞ്ഞതിന് ഷര്‍പോവയെ തെറിപറഞ്ഞ കക്ഷികളാണ് മലയാളികള്‍. അപ്പോള്‍ പിന്നെ മലയാളത്തിനിഷ്ടപ്പെട്ട ഒരു സിനിമയിലെ കഥാപാത്രങ്ങളെ, ഒരു സിനിമാ നടി തന്നെ അറിയില്ലെന്ന് പറഞ്ഞാല്‍ എങ്ങിനെ ഇരിക്കും. ആ ദുര്‍വിധി അനുഭവിച്ചുകൊണ്ടിരിക്കുകയാണ് ഇപ്പോള്‍ നമിത പ്രമോദ്.

namitha-pramod

നിങ്ങള്‍ക്കുമാകാം കോടീശ്വരന്‍ എന്ന പരിപാടിയില്‍ നമിതയോട് ചോദിച്ച ആദ്യത്തെ ചോദ്യമായിരുന്നു ആര്‍ജെ സെറ, മീനാക്ഷി, കൃഷ്ണന്‍ പിപി എന്നീ കഥാപാത്രങ്ങള്‍ ഏത് ചിത്രത്തിലേതാണെന്ന്. ഓം ശാന്തി ഓശാന, ബാംഗ്ലൂര്‍ ഡെയ്‌സ്, പട്ടം പോലെ, നേരം എന്നിവയായിരുന്നു ഓപ്ഷന്‍സ്. നമിത പട്ടംപോലെ എന്ന് ഉത്തരം പറഞ്ഞു. അവതാരകനായ സുരേഷ് ഗോപി ആവര്‍ത്തിച്ച് ചോദിച്ചപ്പോള്‍ ലൈഫ് ലൈന്‍ ആവശ്യപ്പെട്ടു.

ഇതാണ് കഥ, ബാക്കി നമിതയുടെ ഫേസ്ബുക്കില്‍. പരിപാടിയില്‍ പങ്കെടുത്ത ഒരു ഫോട്ടോ നമിത ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. അതിന് താഴേ നമിതയെ കളിയാക്കിയുള്ള ധാരാളം കമന്റുകളാണ് വരുന്നത്. ആദ്യത്തെ ഒരു ചോദ്യം മാത്രമേ നമിതയ്ക്ക് പിഴച്ചുള്ളൂ. പിന്നീടങ്ങോട്ട് നല്ലരീതിയില്‍ കളിച്ചു. തിരുവനന്തപുരത്തെ ഒരു ആദിവാസി ഗോത്രവര്‍ഗത്തിന് വേണ്ടിയാണ് നമിത മത്സരിച്ചത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X