»   » ദിലീപുമായി എന്ത് ബന്ധം, ആ പണം ഒഴുകിയത് നമിത പ്രമോദിന്റെ അക്കൗണ്ടിലേക്കോ ?

ദിലീപുമായി എന്ത് ബന്ധം, ആ പണം ഒഴുകിയത് നമിത പ്രമോദിന്റെ അക്കൗണ്ടിലേക്കോ ?

Posted By: Rohini
Subscribe to Filmibeat Malayalam

നടിയെ ആക്രമിച്ച സംഭവത്തിന് ശേഷം ദിലീപുമായി അടുത്ത ബന്ധമുള്ള മലയാളത്തലെ ഒരു നടിയുടെ അക്കൗണ്ടിലേക്ക് ലക്ഷങ്ങള്‍ ഒഴുകി എത്തി എന്ന് വാര്‍ത്തകളുണ്ടായിരുന്നു. ആ നടിയെ ചോദ്യം ചെയ്തു എന്നും വാര്‍ത്തകള്‍ പ്രചരിച്ചു.

യുഎസ് ട്രിപ്പും പ്രശ്‌നവും; ഇത് വല്ലതും അറിയുന്നുണ്ടോ എന്ന് നമിത ചോദിച്ചപ്പോള്‍ കാവ്യ നല്‍കിയ മറുപടി

എന്നാല്‍ ആ നടി നമിത പ്രമോദാണെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ ചിലര്‍ കണ്ടെത്തലുകള്‍ നടത്തിയിരുന്നു. അതിനെതിരെ രംഗത്തെത്തിയിരിയ്ക്കുകയാണ് ഇപ്പോള്‍ നമിത പ്രമോദ്. അങ്ങനെ ഒരു അക്കൗണ്ട് തനിക്കില്ല എന്ന് നടി വ്യക്തമാക്കുന്നു. ഫേസ്ബുക്കിലൂടെയാണ് നടിയുടെ പ്രതികരണം.

പ്രചരിച്ച വാര്‍ത്തകള്‍

നടിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് ദിലീപിന്റെ അക്കൗണ്ടില്‍ നിന്ന് നമിത പ്രമോദിന്റെ അക്കൗണ്ടിലേക്ക് ലക്ഷങ്ങള്‍ ഒഴുകി എത്തി എന്നും ഇതുമായി ബന്ധപ്പെട്ട നടിയെ ചോദ്യം ചെയ്തു എന്നുമായിരുന്നു വാര്‍ത്തകള്‍.

ദിലീപുമായുള്ള ബന്ധം

നമിതയ്ക്ക് ദിലീപുമായുള്ള ബന്ധത്തെ ചൂണ്ടി കാണിച്ചാണ് വാര്‍ത്തകള്‍ പ്രചരിപ്പിച്ചത്. സൗണ്ട് തോമ, വില്ലാളി വീരന്‍ എന്നീ രണ്ട് ചിത്രങ്ങളില്‍ ദിലീപിനൊപ്പം നമിത അഭിനയിച്ചിട്ടുണ്ട്. ദിലീപിനൊപ്പം രണ്ട് ചിത്രങ്ങളില്‍ അഭിനയിച്ച നടിയുടെ അക്കൗണ്ടിലേക്കാണ് പണം ഒഴുകിയത് എന്നായിരുന്നു വാര്‍ത്തകള്‍. കൂടാതെ ദിലീപ് പങ്കെടുത്ത ഏറ്റവുമൊടുവിലത്തെ സ്റ്റേജ് ഷോയിലും നമിത ഉണ്ടായിരുന്നു.

നിഷേധിച്ച് നിമിത

എന്നാല്‍ തന്റെ പേരില്‍ പ്രചരിയ്ക്കുന്ന വ്യാജ വാര്‍ത്തകള്‍ക്കെതിരെ നമിത പ്രമോദ് ഫേസ്ബുക്കിലൂടെ രംഗത്തെത്തി. ഗോസിപ്പുകള്‍ സ്വാഭാവികമാണെന്നും എന്നാല്‍ ഇത് പരിധി കടന്നു പോയി എന്നും നമിത പറയുന്നു.

എല്ലാ പരിധിയും ലംഘിക്കുന്നു

സിനിമയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ ഗോസിപ്പുകള്‍ക്ക് ഇരയാകുന്നത് പുതിയ സംഭവമല്ല. പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്ന പല സ്ത്രീകളും നമ്മുടെ സമൂഹത്തിലെ വികല മനസുള്ളവരില്‍ നിന്ന് ഇത്തരം അക്രമണങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. അതര്‍ഹിക്കുന്ന വിധം അവഗണിക്കുകയാണ് പതിവ്. അതിന്റെ എല്ലാ പരിധികളും ലംഘിക്കുന്ന തരത്തില്‍ ചില വാര്‍ത്തകള്‍ വരുന്നത് കൊണ്ടാണ് ഈ കുറിപ്പ് എന്ന് പറഞ്ഞുകൊണ്ടാണ് നമിതയുടെ പ്രതികരണം

ഇരകളുടെ മനോവിഷമം അറിയണം

മഹേഷിന്റെ പ്രതികാരത്തിന്റെ തമിഴ് റീമേക്കില്‍ അഭിനയിക്കുകയാണ് ഞാനിപ്പോള്‍. തെങ്കാശിയിലാണ് ഷൂട്ടിംഗ്. അന്വേഷണത്തിന്റെ പരിധിയില്‍ വരുന്ന ഒരു അക്കൗണ്ടും എനിക്കില്ല. ബാങ്കില്‍ മാത്രമല്ല; മറ്റൊരിടത്തും. സങ്കല്‍പ്പത്തില്‍ വാര്‍ത്തകള്‍ മെനയുന്നവര്‍ അതിന് ഇരകളാവുന്നവരുടെ മനോവിഷമം കൂടി അറിഞ്ഞിരുന്നെങ്കില്‍ എന്നാശിക്കുന്നു- എന്ന് നമിത ഫേസ്ബുക്കില്‍ എഴുതി.

ഇതാദ്യമല്ല

ഇതാദ്യമല്ല ദിലീപ് - കാവ്യ മാധവന്‍ വിഷയത്തില്‍ നമിത പ്രമോദിന്റെ പേര് വലിച്ചിഴയ്ക്കപ്പെടുന്നത്. യുഎസില്‍ നടന്ന ദിലീപ് ഷോ 2017 കഴിഞ്ഞ് വന്നപ്പോള്‍ ദിലീപുമായി നമിതയ്ക്ക് അടുപ്പമാണെന്നും ഇതേ ചൊല്ലി കാവ്യയുമായി മുട്ടന്‍ വഴക്കാണെന്നും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. അതിനെ നമിത ശക്തമായി നേരിടുകയും ചെയ്തു. ഇപ്പോഴിതാ വീണ്ടും ദിലീപുമായുള്ള സൗഹൃദ ബന്ധത്തിന്റെ പേരില്‍ നമിത ക്രൂശിക്കപ്പെടുന്നു.

English summary
Namitha Pramod cleared the rumor

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam