ഊര്‍മ്മിളയ്ക്ക് അപാര പ്രതികരണം! വൈകിക്കിട്ടിയ അംഗീകാരത്തില്‍ അല്‍പ്പം സങ്കടമെന്നും നമിത പ്രമോദ്!
ബാലതാരമായെത്തിയ പിന്നീട് നായികാനിരയിലേക്കെത്തിയ താരങ്ങളിലൊരാളാണ് നമിത പ്രമോദ്. കരിയറിലെ തന്നെ വേറിട്ട കഥാപാത്രമായിരുന്നു മാര്‍ഗംകളിയിലെ ഊര്‍മ്മിള. നമിതയുടെ കഥാപാത്രം ക്ലിക്കായേക്കുമെന്ന് തുടക്കത്തില്‍ തന്നെ അണിയറപ്രവര്‍ത്തകര്‍ പറഞ്ഞിരുന്നു. തിയേറ്ററുകളില്‍ നിന്നും ലഭിച്ചതിനേക്കാള്‍ കൂടുതല്‍ പിന്തുണയാണ് ചിത്രത്തിന്റെ ഡിവിഡി ഇറങ്ങിയതിന് ശേഷം ലഭിക്കുന്നതെന്ന് നമിത പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു താരം വിശേഷങ്ങള്‍ പങ്കുവെച്ചത്. കുറിപ്പിലൂടെ തുടര്‍ന്നുവായിക്കാം.
മാർഗംകളിയിലെ ഊർമ്മിള. ഞാൻ ചെയ്ത കഥാപാത്രങ്ങളിൽ അഭിനേത്രി എന്ന നിലയിൽ ഞാൻ എക്സ്പ്ലോർ ചെയ്ത കഥാപാത്രമാണ് ഊർമ്മിള.
സാധാരണ അഭിനയിച്ച സിനിമയുടെ റിലീസ് നോട് അനുബന്ധിച്ചാണ് പ്രേക്ഷകർ കഥാപാത്രത്തോട് തോന്നിയ ഇഷ്ടം മെസ്സേജിലൂടെയും കോളിലൂടെയും ഞാനറിയുന്നത്. എന്നാൽ ഇതാദ്യമായാണ് ഒരു സിനിമയുടെ ഡിവിഡി ഇറങ്ങിയതിനു പിന്നാലെ ഇത്രയും നല്ല പ്രതികരണങ്ങൾ. ഊർമ്മിള ക്ക് കിട്ടിയ റസ്പോൺസ് അപാരമായിരുന്നു. സിനിമ നന്നായിട്ടുണ്ട് സിനിമയിലെ കഥാപാത്രം നന്നായിട്ടുണ്ട് എന്ന് ഒരുപാട് പേര് പറഞ്ഞെങ്കിലും എൻറെ അടുത്ത് ആദ്യമായിട്ടാണ് ഒരു ഗ്രൂപ്പ് ആളുകൾ ഈ കഥാപാത്രം ഇത്രത്തോളം ഇൻഫ്ലുവൻസ ചെയ്തിട്ടുണ്ട്,സ്ട്രോങ്ങാണ്.

ഇത്രത്തോളം ആളുകളെ ടച്ച് ചെയ്ത കഥാപാത്രം തീയേറ്ററിൽ ശ്രദ്ധിക്കപ്പെടാതെ പോകുമ്പോ,ഡിവിഡി ഇറങ്ങിക്കഴിഞ്ഞു ഇത്രത്തോളം പ്രശംസ നേടി തരുമ്പോൾ അഭിനേത്രി എന്ന നിലയിൽ ഒരുപാട് സന്തോഷവും ഒരല്പം സങ്കടവും ഉണ്ട്. തിയേറ്ററിൽ സിനിമ വിജയിക്കുമ്പോൾ മാത്രമാണ് സിനിമയിലെ കഥാപാത്രങ്ങളെക്കുറിച്ച് ചർച്ചകൾ ഉണ്ടാകാറുള്ളത്. ഊർമിള എന്ന കഥാപാത്രം സ്ക്രീനിൽ എത്തിക്കാൻ എടുത്ത് കഠിനാധ്വാനത്തിന് വൈകിക്കിട്ടിയ അംഗീകാരമായി ഞാൻ ഈ മെസ്സേജുകളിലൂടെയുള്ള സ്നേഹത്തെ കാണുന്നു.ഈ സന്തോഷം എൻറെ ഈ ദിവസത്തെ മാത്രമല്ല ഇനി അങ്ങോട്ടുള്ള ദിവസങ്ങളിൽ തുടർന്നങ്ങോട്ട് ചെയ്യാൻ പോകുന്ന കഥാപാത്രങ്ങൾക്ക് വലിയൊരു ഇൻസ്പിറേഷൻ ആണെന്നും നമിത കുറിച്ചിട്ടുണ്ട്.


Click it and Unblock the Notifications











