നമിത പ്രമോദ് സുമലത തന്നെ
സീരിയലുകളിലൂടെ വന്ന് ഇപ്പോള്‍ വെള്ളിത്തിരയില്‍ മുന്‍നിര നായികമാരില്‍ ഒരാളായി മാറിയിരിക്കുരയാണ് നമിത പ്രമോദ്. ട്രാഫിക്കിലൂടെ സിനമാഭിനയം തുടങ്ങി. പുതിയ മുഖം എന്ന ചിത്രത്തിലൂടെ നായികാ നിരയിലേക്കുയര്‍ന്നു. പിന്നീട് സൗണ്ട് തോമ, പുള്ളിപ്പുലികളും ആട്ടിന്‍ കുട്ടിയും ലോ പോയിന്റ് എന്നീ ചിത്രങ്ങലിലൂടെ ശ്രദ്ധിക്കപ്പെട്ടു.
ഇപ്പോള്‍ ദുല്‍ഖര്‍ സല്‍മാനെയും ഉണ്ണി മുകുന്ദനെയും നിവിന്‍ പോളിയെയും മുഖ്യ കഥാപാത്രങ്ങളാക്കി ലാല്‍ജോസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായികയായി അഭിനയിച്ചുകൊണ്ടിരിക്കുകയാണ് നമിത. ബുദ്ധേട്ടന്‍ എന്ന ദിലീപ് ചിത്രത്തിലും നായിക നമിത തന്നെയാണെന്ന് കേള്‍ക്കുന്നു.

ഇങ്ങനെ മലയാളത്തില്‍ ഉയരങ്ങള്‍ കീഴടക്കി നമിതി മുന്നേറുമ്പോള്‍ ഒരു പഴയകാല നടിയുടെ മുഖച്ചായയില്ലേ ഇവര്‍ക്ക്. സുമുലത എന്ന ആദ്യകാല നടിയെ ഓര്‍ക്കുന്നവരെല്ലാം പറഞ്ഞു നമിതയ്ക്ക് സുമലതയുടെ മുഖച്ചായയുണ്ടെന്ന്. അത് ഒരിക്കല്‍കൂടെ സാക്ഷ്യപ്പെടുത്തുന്നതാണ് കഴിഞ്ഞ ദിവസം നമിത ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഫോട്ടോ.
നമിത ഈ ഇടെ എടുത്ത് ഫോട്ടോ ഷൂട്ടില്‍ നിന്നുള്ളതാണ് ഈ ഫോട്ടോകള്‍. സാരിയുടുത്തെടുത്ത ഫോട്ടോ ബ്ലാക്ക് ആന്റ് വൈറ്റ് കൂടെയാക്കിയപ്പോള്‍ പലര്‍ക്കും സംശയം ഇത് സുമലത തന്നെയോ. മൂവായിരത്തിനടുത്ത് ലൈക്കുകകളും അഞ്ഞൂറിലധികം കമന്റുകളുമാണ് ഈ പോസ്റ്റിന് താഴെ കിടക്കുന്നത്. ഇറുന്നൂറിലധികം പേര്‍ ഫോട്ടോ ഷെയര്‍ ചെയ്തിട്ടുണ്ട്.


Click it and Unblock the Notifications