നമിത ഒരു പൃഥ്വിരാജ് ഫാന്‍!

By Lakshmi

മലയാളത്തില്‍ യുവതാരങ്ങള്‍ ഏറെയുണ്ട് ഇപ്പോള്‍, ഓരോരുത്തരും ഒന്നിനൊന്ന് വ്യത്യസ്തര്‍ തങ്ങളുടേതായ രീതികളില്‍ മികച്ച നടന്മാരെന്ന് പേരെടുത്തവര്‍. എങ്കിലും ഇക്കൂട്ടത്തില്‍ പൃഥ്വിരാജിന് നല്‍കുന്ന വിശേഷണം യുവസൂപ്പര്‍താരമെന്നാണ്. 2013ല്‍ ഹിറ്റുകള്‍ പലതുണ്ടായിരുന്നു പൃഥ്വിയുടെ ചാര്‍ട്ടില്‍. സൗന്ദര്യത്തിലും അഭിനയത്തിലുമെല്ലാം പൃഥ്വിരാജ് ഒരു പടി മുന്നിലാണെന്ന് അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ തന്നെ തെളിയിക്കും. അതുകൊണ്ടുതന്നെ പൃഥ്വിരാജിന് ആരാധികമാര്‍ ഏറെയാണ്. സൗന്ദര്യം, അഭിനയം എന്നീ കാര്യങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍ പറയാനുള്ളതെന്തും മുഖം നോക്കാതെ പറയുന്ന പൃഥ്വിരാജിന്റെ രീതിയ്ക്കുമുണ്ട് ആരാധികമാര്‍ ഏറെ.

മലയാളത്തിലെ പുത്തന്‍ നടിയായ നമിത പ്രമോദ് പറയുന്നത്, തനിക്കേറ്റവും ഇഷ്ടമുള്ള നടന്‍ പൃഥ്വിരാജ് ആണെന്നാണ് . പൊതുവേ നടിമാരോട് ആരാണ് ഇഷ്ട നടനെന്ന് ചോദിയ്ക്കുമ്പോള്‍ ആര്‍ക്കും പിണക്കം തോന്നാത്ത തരത്തിലുള്ള ഉത്തരങ്ങളാണ് പലരും പറയാറുള്ളത്. എന്നാല്‍ നമിത ഇക്കാര്യത്തില്‍ ഒന്നും മറച്ചുവെയ്ക്കാതെ മലയാളത്തില്‍ പൃഥ്വിരാജിനെയാണ് തനിക്കേറെയിഷ്ടമെന്ന് വ്യക്തമാക്കി. നമിതയോട് ഇക്കാര്യം ചോദിച്ചതാകട്ടെ മറ്റൊരു യുവതാരമായ കുഞ്ചാക്കോ ബോബനും.

Prithviraj and Namitha


ചാക്കോച്ചന്‍ നായകനായ ലാല്‍ ജോസ് ചിത്രമായ പുള്ളിപ്പുലികളും ആട്ടിന്‍ കുട്ടിയുമെന്ന ചിത്രത്തിന്റെ സെറ്റില്‍ വച്ചായിരുന്നുവേ്രത നമിത പൃഥ്വിരാജിനോടുള്ള തന്റെ ആരാധന വ്യക്തമാക്കിയത്. പൃഥ്വി കാണാന്‍ സുന്ദരനാണെന്നും അഭിനയത്തിന്റെ കാര്യത്തില്‍ മുന്നിലാണെന്നുമാണ് നമിത പറഞ്ഞത്. എന്തായാലും തന്റെ ആരാധനാപാത്രത്തിനൊപ്പം ഒരു ചിത്രത്തില്‍ ഒന്നിച്ചഭിനയിക്കാന്‍ നമിതയ്ക്ക് അധികം വൈകാതെ അവസരം കൈവരുമെന്ന് പ്രതീക്ഷിയ്ക്കാം.

ദുല്‍ഖര്‍ സല്‍മാനെ നായനകാക്കി ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന വിക്രമാദിത്യനാണ് നമിതയുടെ ഏറ്റവും പുതിയ ചിത്രം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X