»   » ഡിങ്കനെ പ്രണയിക്കാനൊരുങ്ങി നമിത പ്രമോദ്‌ !!!

ഡിങ്കനെ പ്രണയിക്കാനൊരുങ്ങി നമിത പ്രമോദ്‌ !!!

Posted By:
Subscribe to Filmibeat Malayalam

 മലയാളത്തില്‍ വീണ്ടും 3Dസിനിമ വരാന്‍ പോവുകയാണ്. ദിലീപ് നായകനായി രാമചന്ദ്ര ബാബു സംവിധാനം ചെയ്യുന്ന 'പ്രെഫസര്‍ ഡിങ്കന്‍' ആണ് അണിയറയില്‍ ഒരുങ്ങാന്‍ പോകുന്ന പുതിയ 3D സിനിമ.

ചിത്രത്തിലേക്ക് നായികയായി നമിത പ്രമോദും എത്തുകയാണ്. ദിലീപും നമിതയും പ്രണയ ജോഡികളായിട്ടാണ് ചിത്രത്തിലെത്തുന്നതെന്ന് സംവിധായകന്‍ തന്നെ വെളിപ്പെടുത്തിയിരിക്കുകയാണ്.

 namitha-pramod

നമിത ഒരു മജീഷ്യന്റെ മകളായിട്ടാണ് ചിത്രത്തിലഭിനയിക്കുന്നത്. കോമഡിയും കെട്ടുകഥയുമൊക്കെയാണ് സിനിമയുടെ ഇതിവൃത്തം. ചിത്രത്തിന്റെ ഷൂട്ടിങ്ങിന് അടുത്തയാഴ്ച തിരുവനന്തപുരത്ത് തുടക്കമാവും.

അജു വര്‍ഗീസ്, സുരാജ് വെഞ്ഞാറാംമൂട്, സിന്ദ്ര എന്നിവരും സിനിമയില്‍ പ്രധാന കഥാപാത്രങ്ങളായി സിനിമയിലെത്തുന്നുണ്ട്.

English summary
Acclaimed cinematographer Ramachandra Babu has found his heroine for his upcoming 3D directorial, Professor Dinkan.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam