നവവധുവായി ഒരുങ്ങി നമിത പ്രമോദ്, സ്‌റ്റെലിഷ് ലുക്കിന് പിന്നില്‍ താരപുത്രി
ചുരുങ്ങിയ കാലംകൊണ്ട് പ്രേക്ഷക മനസില്‍ ഇടം നേടിയ ചലച്ചിത്ര താരമാണ് നമിത പ്രമോദ്. അഭിനയത്തോടൊപ്പം തന്നെ സോഷ്യല്‍ മീഡിയയിലും സജീവമായ താരത്തിന്റെ ഫോട്ടോഷൂട്ടുകളെല്ലാം നിമിഷ നേരംകൊണ്ട് വൈറാലാവുകയും ചെയ്യാറുണ്ട്. ഇപ്പോഴിതാ രാജകുമാരിയെപ്പോലെ അണിഞ്ഞൊരുങ്ങിയ നമിതയുടെ പുതിയ ഫോട്ടോഷൂട്ടും ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.
പരസ്യത്തിന്റെ ഭാഗമായി ജീസ് ജോണ്‍ എന്ന ഫോട്ടോഗ്രാഫര്‍ പകര്‍ത്തിയ ചിത്രങ്ങള്‍ നമിത തന്നെയാണ് ഇന്‍സ്റ്റഗ്രാമില്‍ ആരാധകര്‍ക്കായി പങ്കുവെച്ചത്. പ്രശസ്ത മേക്കപ്പ് ആര്‍ട്ടിസ്റ്റ് സാംസണ്‍ ലേയാണ് താരത്തെ അതിസുന്ദരിയായി ഒരുക്കിയത്.

നീല ലെഹങ്കയ്‌ക്കൊപ്പം ഹെവി ലുക്കിലുള്ള ആഭരണങ്ങള്‍ അണിഞ്ഞ താരത്തിന്റെ സ്‌റ്റെലിഷ് ലുക്കിന് പിന്നില്‍ സംവിധായകന്‍ നാദിര്‍ഷയുടെ മകള്‍ ആയിഷ നാദിര്‍ഷയാണ്. ആയിഷയെയും നമിതയെ പ്രശംസിച്ച് നിരവധി പേരാണ് രംഗത്തു വന്നത്. നമിതയെ രാജകുമാരിയെ പോലെയുണ്ടെന്നും, സുന്ദരിക്കുട്ടിയായെന്നുമാണ് ഫോട്ടോഷൂട്ടിന് താഴെയുള്ള കമന്റുകള്‍. ഇതിനു മുന്‍പും ആയിഷ നാദിര്‍ഷയും നമിതയും ചേര്‍ന്നുള്ള സ്‌റ്റെലിഷ് ഫോട്ടോഷൂട്ടുകള്‍ സോഷ്യല്‍മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. മുന്‍പ് ബ്രൗണ്‍ കളര്‍ കോട്ടും സ്യൂട്ടും അണിഞ്ഞ നമിതയുടെ ഫോട്ടോഷൂട്ടിനും മികച്ച പ്രതികരണമായിരുന്നു പ്രേക്ഷകരുടെ ഭാഗത്തു നിന്നും ലഭിച്ചത്.
അല്‍മല്ലു ആണ് നമിതയുടേതായി ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ ചിത്രം. ജയസൂര്യയെ പ്രധാന കഥാപാത്രമാക്കി നാദിര്‍ഷ ഒരുക്കുന്ന പുതിയ ചിത്രത്തില്‍ നായികയായി എത്തുന്നത് നമിതയാണ്. സുനീഷ് വാരനാട് തിരക്കഥ എഴുതിയ ചിത്രത്തിന്റെ ഛായാഗ്രഹണം സുജിത് വാസുദേവാണ്. സലിം കുമാറും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അരുണ്‍ നാരായണ്‍ പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്.


Click it and Unblock the Notifications











