ആദ്യം ഭാവന ഇപ്പോൾ നമിത പ്രമോദ്!! ബോബന്‍ സാമുവലിന്റെ അൽ മല്ലുവിൽ നമിതയ്ക്കൊപ്പം മിയ..
അബുദാബി കേന്ദ്രീകരിച്ചാണ് ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുക.
2018 ൽ പുറത്തു വന്ന വികടകുമാരന് ശേഷ ബോബൻ സമുവൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് അൽ മല്ലു. ചത്രത്തിൽ നടി നമിത പ്രമോദും മിയയും പ്രധാനകഥാപാത്രങ്ങളിൽ എത്തുന്നു. ചിത്രത്തിന്റെ പേര് പോലെ തന്നെ പ്രവാസി മലയാളി ചുറ്റിപ്പറ്റിയാണ് കഥ മുന്നോട്ട് പോകുന്നത്. അബുദാബി കേന്ദ്രീകരിച്ചാണ് ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുക.

മിയ, നമിത പ്രമോദ് എന്നിവരെ കൂടാതെ സിദ്ദിഖ്, ശീലു എബ്രഹാം, മിഥുൻ രമേശ്, സിനൽ സെനുദ്ധീൻ, ധർമജൻ ബോഗാട്ടി, വരദ ജിഷിൻ, ജെന്നിഫർ എന്നിവരും ചിത്രത്തിലെ മറ്റു താരങ്ങൾ. സിജിൻസ് മജീദാണ് ചിത്രം നിർമ്മിക്കുന്നത്.
2011 ൽ ജയസൂര്യ, ഭാമ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഒരുക്കിയ ചിത്രമായ ജനപ്രിയന് മികച്ച പ്രേക്ഷക ശ്രദ്ധ ലഭിച്ചിരുന്നു. 2013 ൽ കുഞ്ചാക്കോ ബോബൻ, ബിജു മേനോൻ കൂട്ട്ക്കെട്ടിൽ പിറന്ന ബോബൻ സാമൂൽ ചിത്രം ബോക്സ് ഓഫീസിൽ വിജയമായിരുന്ന. ഹാപ്പി ജേർണി, ഷാജഹാനും പരിക്കുട്ടി, വികടകുമാരൻ എന്നീ ചിത്രങ്ങൾക്ക് ശേഷം വീണ്ടും സംവിധാനം ചെയ്യുന്ന ചിത്രമാണിത്.


Click it and Unblock the Notifications











