twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നമിത പ്രമോദ് ചിത്രം അൽമല്ലു ജനുവരി 10ന് തിയേറ്ററിൽ എത്തുന്നു

    |

    ജനപ്രിയൻ, റോമൻസ്, ഹാപ്പി ജേർണി, ഷാജഹാനും പരീക്കുട്ടിയും, വികട കുമാരൻ എന്നീ ചിത്രങ്ങൾക്ക് ശേഷം ബോബൻ സാമുവൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് അൽ മല്ലു. തിയേറ്ററുകളിലേയ്ക്ക്. ജനുവരി 10 നാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്. നമിത പ്രമോദാണ് ചിത്രത്തിൽ നായിക. പുറത്തു വന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്ററിനു മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്.

    namitha pramod

    എനിക്കുമൊരു അമൂല്യ രത്‌നം കിട്ടി! പ്രണയത്തെ കുറിച്ചുള്ള സൂചന നൽകി സൗഭാഗ്യ വെങ്കിടേഷ്എനിക്കുമൊരു അമൂല്യ രത്‌നം കിട്ടി! പ്രണയത്തെ കുറിച്ചുള്ള സൂചന നൽകി സൗഭാഗ്യ വെങ്കിടേഷ്

    മലയാള സിനിമയിൽ പ്രവാസ ലോകത്തിന്റെ കഥ മുൻപും വന്നിട്ടുണ്ടെങ്കിലും, ഈ കാലഘട്ടത്തിന്റെ വളരെ വ്യത്യസ്തമായ പ്രമേയവുമായാണ്‌ അൽമല്ലു തിയേറ്ററിലെത്തുന്നത്. നാടും വീടും ഉപേക്ഷിച്ച്, സ്വപ്നങ്ങളെല്ലാം കെട്ടിപ്പടുക്കാൻ അന്യനാട്ടിൽ പോയി ജോലി ചെയ്യുന്ന ഒരു പെൺകുട്ടിയുടെ മാനസിക പ്രയാസങ്ങളും അവൾ നേരിടുന്ന വെല്ലുവിളികളുമാണ് ചിത്രം. പുതു വർഷത്തിൽ പ്രേക്ഷകർക്ക് മനസ്സിൽ തൊടുന്ന ഒരു കുടുംബ ചിത്രത്തിനായി അൽമല്ലുവിനു ടിക്കറ്റ് എടുക്കാം.

    അന്ന് മമ്മൂട്ടിയുടെ അടുത്ത് ചെന്നത് പേടിയോടെ! എന്നാൽ സംഭവിച്ചത്, ആ ഹിറ്റ് ചിത്രം പിറന്നത് ഇങ്ങനെഅന്ന് മമ്മൂട്ടിയുടെ അടുത്ത് ചെന്നത് പേടിയോടെ! എന്നാൽ സംഭവിച്ചത്, ആ ഹിറ്റ് ചിത്രം പിറന്നത് ഇങ്ങനെ

    സിദ്ധിഖ്, ലാൽ, മിയ, പ്രേം പ്രകാശ്, ഫാരിസ്, മിഥുന്‍ രമേശ്,ധര്‍മ്മജന്‍ ബോള്‍ഗാട്ടി, സോഹൻ സീനുലാൽ, ഷീലു ഏബ്രഹാം, രശ്മി ബോബൻ, സിനില്‍ സൈനുദ്ദീന്‍, വരദ ജിഷിന്‍, ജെന്നിഫര്‍,അനൂപ് എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് ഛായാഗ്രഹണം വിവേക് മേനോൻ.എഡിറ്റർ ദീപു ജോസഫ്.മെഹ്ഫില്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സജില്‍സ് മജീദാണ് ചിത്രം നിര്‍മ്മിക്കുന്നത്.

    Read more about: namitha pramod നമിത
    English summary
    Namitha Pramod' movie 'Al Mallu' january 10
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X