»   » യു എസ് ട്രിപ്പിലുണ്ടായ വഴക്ക്, കാവ്യ ദിലീപ് ബന്ധത്തില്‍ കട്ടുറുമ്പായി; നമിത പ്രമോദിന് പറയാനുള്ളത്

യു എസ് ട്രിപ്പിലുണ്ടായ വഴക്ക്, കാവ്യ ദിലീപ് ബന്ധത്തില്‍ കട്ടുറുമ്പായി; നമിത പ്രമോദിന് പറയാനുള്ളത്

Posted By: Rohini
Subscribe to Filmibeat Malayalam

ഏറെ പ്രതിസന്ധികള്‍ക്ക് നടുവിലാണ് ദിലീപിന്റെ യു എസ് ഷോ നടന്നത്. വെല്ലുവിളികള്‍ സ്വീകരിച്ചും, തടസ്സങ്ങളും എതിര്‍പ്പുകളും നേരിട്ടും ദിലീപും സംഘവും ദിലീപ് ഷോ 2017 വിജയകരമായി പൂര്‍ത്തിയാക്കി.

യു എസ് ട്രിപ്പില്‍ കാവ്യയുമായി പ്രശ്‌നം, നമിത മടങ്ങിപ്പോരാന്‍ ശ്രമിച്ചു, കാരണം ദിലീപ് ?

എന്നാല്‍ പ്രോഗ്രാം കഴിഞ്ഞ് താരങ്ങള്‍ മടങ്ങി ഇന്ത്യയില്‍ എത്തുമ്പോഴേക്കും അതേ ചുറ്റിപ്പറ്റിയുള്ള ഇല്ലാക്കഥകളും പ്രചരിയ്ക്കാന്‍ തുടങ്ങിയിരുന്നു. യു എസ് ട്രിപ്പില്‍ ചിലരുടെ നല്ലതും ചീത്തയുമായ സ്വഭാവം മനസ്സിലാക്കാന്‍ കഴിഞ്ഞു എന്ന് നമിത പ്രമോദ് പറഞ്ഞതോടെയാണ് ഈ കഥകള്‍ക്ക് ശക്തി കിട്ടിയത്.

ദിലീപ് ഷോയ്ക്ക് യുഎസ്സിലേക്ക് പോയപ്പോള്‍ ചിലരുടെ നല്ലതും ചീത്തയും സ്വഭാവം മനസ്സിലാക്കി എന്ന് നമിത

നമിത പറഞ്ഞത്

മഴവില്‍ മനോരമയിലെ ഒന്നും ഒന്നും മൂന്ന് എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് യു എസ് ട്രിപ്പില്‍ ചിലരുടെ നല്ലതും ചീത്തയുമായ സ്വഭാവം മനസ്സിലാക്കാന്‍ കഴിഞ്ഞു എന്ന് നമിത പ്രമോദ് പറഞ്ഞത്. പ്രമോ വീഡിയോ പുറത്ത് വന്നതോടെ ആ അമ്പ് ചെന്ന് തറിച്ചത് ദിലീപിലും കാവ്യയിലുമാണ്.

മനസ്സിലാക്കാന്‍ കഴിഞ്ഞില്ല

എന്നാല്‍ ആ കമന്റ് നമിത തീര്‍ത്തും തമാശ രൂപേണെയാണ് പറഞ്ഞത് എന്ന് പരിപാടിയുടെ മുഴുവന്‍ എപ്പിസോഡും കണ്ടവര്‍ക്ക് വ്യക്തമാകും. യു എസ് ട്രിപ്പ് അത്രയേറെ അടിച്ചു പൊളിച്ചു എന്ന് നമിത വ്യക്തമായി പറയുന്നുണ്ട്. യു എസ് ട്രിപ്പില്‍ കൂടെയുണ്ടായിരുന്ന റിമി ടോമിയാണ് ഒന്നും ഒന്നും മൂന്നിലെ അവതാരക. റിമിയുമായുള്ള സൗഹൃദത്തെ കുറിച്ച് പറയവെയാണ് നമിത ഇങ്ങനെയൊരു കമന്റ് അടിച്ചത്.

വാര്‍ത്തകള്‍ വന്നത്

എന്നാല്‍ ഈ കമന്റ് വളച്ചൊടിക്കപ്പെട്ടു. ദിലീപ് ഷോയില്‍ നമിതയും കാവ്യയും തമ്മില്‍ മുട്ടന്‍ വഴക്കായിരുന്നു എന്നും.. നമിത മനസ്സിലാക്കിയത് കാവ്യയുടെ യഥാര്‍ത്ഥ സ്വഭാവമാണ് എന്നുമൊക്കെയായി ഗോസിപ്പുകളുടെ പോക്ക്.

ഇപ്പോള്‍ സംഭവിച്ചത്

യുഎസ് ട്രിപ്പിനിടെ എടുത്ത ഒരു ഫോട്ടോ നമിത പ്രമോദ് തന്റെ പേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തിരുന്നു. റിമി ടോമിയ്ക്കും മീനാക്ഷിയ്ക്കും കാവ്യയ്ക്കുമൊപ്പം ഇരിക്കുന്ന ഫോട്ടോ 'ഞങ്ങള്‍ സ്‌നേഹത്തോടെ' എന്ന അടിക്കുറിപ്പോടെയാണ് ഇട്ടത്. എന്നാല്‍ ഈ പോസ്റ്റിന് താഴെ പ്രചരിയ്ക്കുന്ന വാര്‍ത്ത ഒരാള്‍ കമന്റായി ഇട്ടു. ദിലീപിനും കാവ്യയ്ക്കും ഇടയില്‍ നമിത കട്ടുറുമ്പായി എത്തുന്നു എന്നും ഇതേ തുടര്‍ന്ന് കാവ്യയുമായി വഴക്കിട്ടു എന്നുമൊക്കെയാണ് കമന്റില്‍ പറയുന്ന വാര്‍ത്തയില്‍ ഉള്ളത്.

നമിതയുടെ പ്രതികരണം

ഈ കമന്റിനോട് നമിത പ്രമോദ് പ്രതികരിച്ചു. ഇത്തരത്തിലുള്ള ഇല്ലാക്കഥകള്‍ ഉണ്ടാക്കുന്നവരോട് സഹതാപമാണ് തോന്നുന്നത്. ഇത്ര മനോഹരമായി എങ്ങനെയാണ് ചിലര്‍ക്ക് വാര്‍ത്തകള്‍ ഉണ്ടാക്കാന്‍ കഴിയുന്നത് എന്ന് ചിന്തിക്കുമ്പോള്‍ എനിക്ക് അത്ഭുതം തോന്നുന്നു. എന്തൊരു സങ്കല്‍പം. വളരൂ.. കുടുംബം എന്ന വലിയൊരു വികാരമുണ്ട്. ഇവരെല്ലാം എന്നോട് വളരെ അടുത്ത് നില്‍ക്കുന്നവരാണ്. അതുകണ്ട് ദയവ് ചെയ്ത് കുറച്ച് വിശാലമായി ചിന്തിക്കൂ എന്നാണ് നമിതയുടെ കമന്റ്.

ഫേസ്ബുക്ക് പോസ്റ്റ്

ഇതാണ് നമിത പ്രമോദിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഈ ഫോട്ടോ കണ്ടാല്‍ അറിയാം.. എത്രത്തോളം ആഘോഷത്തോടെയും സ്‌നേഹത്തോടെയുമാണ് യു എസ് ട്രിപ്പ് തുടങ്ങി അവസാനിച്ചത് എന്ന്.

English summary
Namitha Pramod reaction on fake news about us trip

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam