For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന ഇത്തരം കാര്യങ്ങളൊന്നും ഞാന്‍ ശ്രദ്ധിക്കാറില്ല എന്നതാണ് സത്യം, നമിതാ പ്രമോദ്‌

  |

  മലയാള സിനിമയിലെ മുന്‍നിര നായികമാരില്‍ ഒരാളായി തിളങ്ങിനില്‍ക്കുന്ന നടിയാണ് നമിതാ പ്രമോദ്. ട്രാഫിക്ക് എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച താരം തുടര്‍ന്ന് സൂപ്പര്‍താരങ്ങളുടെയെല്ലാം നായികയായും അഭിനയിച്ചു. ദിലീപ്, പൃഥ്വിരാജ്, കുഞ്ചാക്കോ ബോബന്‍, ജയസൂര്യ, ദുല്‍ഖര്‍ സല്‍മാന്‍, നിവിന്‍ പോളി, ഫഹദ് ഫാസില്‍ തുടങ്ങിയവര്‍ക്കൊപ്പം എല്ലാം നമിത സിനിമകള്‍ ചെയ്തിരുന്നു. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലും നടി അഭിനയിച്ചു.

  ഒമ്പത് വര്‍ഷം നീണ്ട കരിയറില്‍ പതിനഞ്ചിലധികം സിനിമകളിലാണ് നമിതാ പ്രമോദ് അഭിനയിച്ചത്. ഗ്ലാമര്‍ റോളുകള്‍ ചെയ്യാതിരുന്ന താരം അഭിനയ പ്രാധാന്യമുളള വേഷങ്ങളിലാണ് കൂടുതല്‍ തിളങ്ങിയത്. സിനിമയില്‍ വരുന്നതിന് മുന്‍പ് സീരിയലുകളിലൂടെയായിരുന്നു നടി പ്രേക്ഷകര്‍ക്ക് മുന്‍പിലെത്തിയത്. എഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്ത എന്റെ മാനസപുത്രി സീരിയല്‍ നമിതയുടെ കരിയറില്‍ വലിയ വഴിത്തിരിവായിരുന്നു.

  പിന്നീട് സിനിമകളിലാണ് താരം കൂടുതല്‍ തിളങ്ങിയത്. സിനിമാത്തിരക്കുകള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയിലും ആക്ടീവാകാറുളള താരമാണ് നമിത. തന്‌റെ എറ്റവും പുതിയ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം നടി പങ്കുവെക്കാറുണ്ട്. നമിതയുടെതായി പുറത്തിറങ്ങാറുളള ഫോട്ടോഷൂട്ട് ചിത്രങ്ങളെല്ലാം നിമിഷ നേരങ്ങള്‍ക്കുളളിലാണ് വൈറലാകാറുളളത്. അതേസമയം വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അനശ്വര രാജന് പിന്തുണ അറിയിച്ചുളള വീ ഹാവ് ലെഗ്‌സ് ക്യാപെയ്‌നില്‍ നിന്ന് മാറിനിന്നതിനെ കുറിച്ച് നടി സംസാരിച്ചിരുന്നു.

  പ്രതികരിക്കണം എന്ന് തോന്നുന്ന വിഷയങ്ങളില്‍ പ്രതികരിച്ചാല്‍ പോരെ. അതാണ് എന്റെ പോളിസിയെന്ന് നടി പറയുന്നു. ലോകത്ത് എന്ത് പ്രശ്‌നമുണ്ടായാലും അതില്‍ പ്രതികരിക്കണം എന്നില്ല. അങ്ങനെ ചിന്തിക്കുന്ന മനസ് അല്ല എന്റെത്. സോഷ്യല്‍ മീഡിയയില്‍ ഉണ്ടാകുന്ന ഇത്തരം കാര്യങ്ങളൊന്നും ഞാന്‍ ശ്രദ്ധിക്കാറില്ല എന്നതാണ് സത്യം.

  സിനിമയല്ലാതെ ഒരുപാട് കാര്യങ്ങള്‍ എനിക്ക് ചെയ്യാനുണ്ട്. നടി പറഞ്ഞു. ഇന്‍സ്റ്റഗ്രാം കൈകാര്യം ചെയ്യുമ്പോള്‍ എന്തൊക്കെയാണ് ശ്രദ്ധിക്കാറ് എന്ന ചോദ്യത്തിനും നടിയുടെ മറുപടി ശ്രദ്ധേയമായിരുന്നു. കൈ തട്ടി ലൈവ് ഒന്നും ആയിപ്പോകരുത് അതാണ് എറ്റവും വലിയ പേടി എന്ന് നടി പറയുന്നു. തന്നെ നേരിട്ട് ബാധിക്കുന്ന കാര്യമായതുകൊണ്ട് വളരെ ശ്രദ്ധിച്ചേ ഓരോ ഫോട്ടോയും ഇടാറുളളൂ.

  നല്ല കമന്റുകളെല്ലാം ലൈക്ക് ചെയ്യാറുണ്ട്. മോശമായതും വരാറുണ്ട്. അത് ഡിലീറ്റ് ചെയ്യും. അവരെ ബ്ലോക്ക് ചെയ്യും. ചിലരുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ എടുത്ത് തേച്ചൊട്ടിച്ചിട്ടുണ്ടെന്നും നമിത പറഞ്ഞു. ഏത് നല്ല കാര്യത്തിനൊപ്പവും മോശം കാര്യവും ഉണ്ടാവുമല്ലോ. ചിലര്‍ അങ്ങനെയാണ്. പിന്നെ സിനിമ പോലുളള ഷോ ബിസിനസില്‍ നില്‍ക്കുമ്പോള്‍ ഇത്തരം കമന്‌റുകള്‍ പ്രതീക്ഷിക്കണമെന്നും അത് നേരിടുകയാണ് വേണ്ടതെന്നും അഭിമുഖത്തില്‍ നമിത പ്രമോദ് പറഞ്ഞു.

  Namitha Pramod Exclusive Interview | Filmibeat Malayalam

  ഗ്ലാമറസായി നടി മാളവിക മോഹനന്‍, പുതിയ ചിത്രങ്ങള്‍ കാണാം

  Read more about: namitha pramod
  English summary
  namitha pramod reveals the reason of not responding on we have legs campaign
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X