നമിത പ്രമോദിന് തന്റെ വീട്ടില്‍ ഏറ്റവും ഇഷ്ടമുള്ള സ്ഥലം ബാത്ത് റൂം!!!
ലോകത്തിലെ ഏറ്റവും ഇഷ്ടമുള്ള സ്ഥലമേതാണെന്ന് ചോദിച്ചാല്‍ പലരില്‍ നിന്നും വളരെ വിചിത്രമായ മറുപടിയാണ് ലഭിക്കാറുള്ളത്. നടി നമിത പ്രമോദിന് ഇഷ്ടമുള്ള സ്ഥലങ്ങള്‍ ഒരുപക്ഷെ ഇന്ത്യയ്ക്ക് പുറത്ത് ധാരാളം ഉണ്ടാവും.. എന്നാല്‍ സ്വന്തം വീടിനുള്ളില്‍ ഏറ്റവും ഇഷ്ടപ്പെട്ട ഇടം ഏതാണെന്ന് അറിയാമോ..?
ലൊക്കേഷനില്‍ നിന്ന് ലൊക്കേഷനിലേക്കുള്ള തിരക്കിട്ടുള്ള പാച്ചിലും പഠിപ്പും ഒക്കെ കഴിഞ്ഞ് വീട്ടില്‍ സമാധാനത്തോടെ ഇരിക്കുമ്പോള്‍ നമിത പ്രമോദിന് ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലം ബാത്ത്‌റൂം ആണത്രെ!!

മനോരമ ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന നക്ഷത്രത്തിളക്കം എന്ന സെലിബ്രിറ്റി ഷോയില്‍ എത്തിയപ്പോഴാണ് നമിത അക്കാര്യം വെളിപ്പെടുത്തിയത്. വീട്ടില്‍ ഏറ്റവും ഇഷ്ടമുള്ള സ്ഥലം ബാത്ത് റൂം ആണെന്ന് കേട്ടല്ലോ.. അതെന്താ അങ്ങനെ ? എന്നായിരുന്നു അവതാരക ആര്യയുടെ ചോദ്യം..
പൊതുവെ പുറത്ത് പോയി കറങ്ങുന്നതൊന്നും അത്ര ഇഷ്ടമില്ലാത്ത കൂട്ടത്തിലാണ് ഞാന്‍. ഒരുമുറിയില്‍ തന്നെ ഇരിക്കാനാണ് ഇഷ്ടം. എല്ലാത്തിനും വളരെ അധികം സമയമെടുക്കുന്നതും എന്റെ ശീലമാണ്. കുളിക്കാനൊക്കെ ഒരു മണിക്കൂര്‍ വേണം. അങ്ങനെ വരുമ്പോള്‍ വീട്ടില്‍ ഞാന്‍ ഏറ്റവും റിലാക്‌സ്ഡ് ആയി ഇരിക്കുന്നത് ബാത്ത് റൂമിലാണ്. എനിക്കെന്തോ ഒരുപാട് ഇഷ്ടമാണ്- നമിത പ്രമോദ് പറഞ്ഞു


Click it and Unblock the Notifications