ദിലീപ് പോയതോടെ നിന്‍റെ കഷ്ടകാലവും തുടങ്ങിയോ? വിമര്‍ശകന് ചുട്ട മറുപടിയുമായി നമിത പ്രമോദ്! കാണൂ!

പ്രേക്ഷകരുടെ പ്രിയപ്പെട്ട അഭിനേത്രികളിലൊരാളാണ് നമിത പ്രമോദ്. ബാലതാരമായെത്തി പിന്നീട് നായികാനിരയിലേക്കുയര്‍ന്ന താരത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ട്രാഫിക് എന്ന സിനിമയിലൂടെയായിരുന്നു നമിത തുടക്കം കുറിച്ചത്. റഹ്മാന്റെയും ലെനയുടേയും മകളായിട്ടായിരുന്നു താരമെത്തിയത്. പുതിയ തീരങ്ങളില്‍ നിവിന്‍ പോളിയുടെ നായികയായാണ് പിന്നീട് നമിതയെത്തിയത്. സുമലതയെ അനുസ്മരിപ്പിക്കുന്ന തരത്തിലുള്ള രൂപമാണ് താരത്തിന്റേതെന്നാണ് ആരാധകര്‍ പറയുന്നത്. മലയാളത്തിന് പുറമെ അന്യഭാഷകളിലേക്കെത്തിയപ്പോഴും ശക്തമായ പിന്തുണയായിരുന്നു താരത്തിന് ലഭിച്ചത്.

സോഷ്യല്‍ മീഡിയയില്‍ സജീവമായ ഇടപെടലുകളാണ് നമിത നടത്തുന്നത്. ആരാധകപിന്തുണയില്‍ ഏറെ മുന്നിലാണ്. താരം. തനിക്ക് നേരെ ഉയര്‍ന്നുവരുന്ന വിമര്‍ശനത്തിനും നമിത കൃത്യമായ മറുപടി കൊടുക്കാറുണ്ട്. ദിലീപിന്റെ ഭാഗ്യനായികമാരിലൊരാളായും നമിതയെ വിശേഷിപ്പിക്കാറുണ്ട്. ഇപ്പോഴിതാ ദിലീപ് ചിത്രത്തില്‍ നായികയാക്കാത്തതിനെക്കുറിച്ചാണ് ഒരാള്‍ ചോദിച്ചത്. ദിലീപ് പോയതോടെ കഷ്ടകാലം തുടങ്ങിയോ ഇപ്പോള്‍ സിനിമയൊന്നുമില്ലേയെന്നായിരുന്നു ചോദ്യം. കുറിക്ക് കൊള്ളുന്ന മറുപടിയാണ് താരം നല്‍കിയത്. താരത്തെ അഭിനന്ദിച്ചാണ് ആരാധകര്‍ എത്തിയിട്ടുള്ളത്.

നമിതയ്‌ക്കെതിരെ വിമര്‍ശനം

നമിതയ്‌ക്കെതിരെ വിമര്‍ശനം

സോഷ്യല്‍ മീഡിയയിലൂടെ താരങ്ങളെ രൂക്ഷമായി വിമര്‍ശിക്കാറുണ്ട് പലരും. സഭ്യമല്ലാത്ത തരത്തിലുള്ള കമന്റുകളും പദപ്രയോഗങ്ങളുമൊക്കെ ഉപയോഗിക്കാറുണ്ട്. ദ്വയാര്‍ത്ഥ പ്രയോഗങ്ങളുമായു ചിലരെത്താറുണ്ട്. ചിലരൊക്കെ മറുപടി നല്‍കാതെ മൗനം പാലിക്കുമ്പോള്‍ മറ്റ് ചിലരാവട്ടെ ഇനിയൊരാളെയും അപമാനിക്കാന്‍ ധൈര്യപ്പെടാത്ത തരത്തിലുള്ള മറുപടിയാണ് നല്‍കാറുള്ളത്. തന്നെ വിമര്‍ശിച്ചയാള്‍ക്ക് നമിത പ്രമോദ് നല്‍കിയ മറുപടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നത്.

താരത്തിന്റെ മറുപടി

താരത്തിന്റെ മറുപടി

ദിലീപ് പോയതോടെ നിന്റെ കഷ്ടകാലം തുടങ്ങിയോ, ഇപ്പോള്‍ പടം ഒന്നും ഇല്ല അല്ലേയെന്നായിരുന്നു കമന്റ്. ചേട്ടന്റെ പ്രൊഫൈല്‍ കണ്ടപ്പോള്‍ മനസ്സിലായി ചേ്ട്ടന്റെ പ്രശ്‌നം എന്താണെന്ന്. ഉണ്ണിയെ കണ്ടാല്‍ അറിയാം ഊരിലെ പഞ്ഞമെന്ന മറുപടിയാണ് നമിത നല്‍കിയത്. നമിതയ്ക്ക് കൈയ്യടിയും പിന്തുണയും അറിയിച്ച് നിരവധി പേരാണ് എത്തിയിട്ടുള്ളത്. താരം പറഞ്ഞത് കുറഞ്ഞുപോയെന്നായിരുന്നു ചിലരുടെ അഭിപ്രായം. നിയമനടപടി സ്വീകരിക്കുന്നതിനെക്കുറിച്ചായിരുന്നു മറ്റുചിലര്‍ സൂചിപ്പിച്ചത്.

സോഷ്യല്‍ മീഡിയ ഏറ്റെടുത്തു

സോഷ്യല്‍ മീഡിയ ഏറ്റെടുത്തു

ചൊറിയാനെത്തുന്നവര്‍ക്ക് കൃത്യമായ മറുപടി നല്‍കിയ താരത്തിന്റെ നിലപാടി പിന്തുണയുമായാണ് ആരാധകര്‍ എത്തിയിട്ടുള്ളത്. പരിഹസിക്കാനെത്തുന്നവര്‍ക്ക് മുന്നില്‍ മൗനം പാലിക്കേണ്ട കാര്യമില്ലെന്നും ആരാധകര്‍ പറയുന്നു. സോഷ്യല്‍ മീഡിയയിലൂടെ ഇതിനോടകം തന്നെ താരത്തിന്‍രെ മറുപടി വൈറലായി മാറിയിട്ടുണ്ട്. കമ്മാരസംഭവത്തിന് ശേഷം പ്രൊഫസര്‍ ഡിങ്കനിലാണ് താരം അഭിനയിക്കുന്നത്. ഈ ചിത്രത്തിലെ നായകനും ദിലീപാണ്.

ദിലീപിന്റെ ഭാഗ്യനായിക

ദിലീപിന്റെ ഭാഗ്യനായിക

ദിലീപിനൊപ്പം തുടക്കം കുറിച്ച പല നായികമാരും ഇന്ന്് തെന്നിന്ത്യയിലെ തന്നെ മുന്‍നിര അഭിനേത്രികളായി മാറിയിട്ടുണ്ട്. ബാലതാരമായി സിനിമയിലേക്കെത്തിയ കാവ്യ മാധവന്‍ ആദ്യമായി നായികയായത് ദിലീപിനൊപ്പമായിരുന്നു. ഇപ്പോഴിതാ ജീവിതത്തിലെ നായികയുമായി. ഇരുവരുടേയും ഓണ്‍സ്‌ക്രീന്‍ കെമിസ്ട്രിക്ക് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. വിവാഹം കഴിഞ്ഞ് 2 വര്‍ഷം പിന്നിടുന്നതിനിടയിലാണ് ഇവര്‍ക്കിടയിലേക്ക് മഹാലക്ഷ്മിയും എത്തിയത്.

 5 സിനിമകള്‍

5 സിനിമകള്‍

സൗണ്ട് തോമയ്ക്ക് വേണ്ടിയായിരുന്നു ദിലീപും നമിതും ആദ്യമായി ഒരുമിച്ചെത്തിയത്.വൈശാഖ് സംവിധാനം ചെയ്ത ചിത്രത്തിന് തിരക്കഥയൊരുക്കിയത് ബെന്നി പി നായരമ്പലമായിരുന്നു. ഇതിന് പിന്നാലെയായാണ് വില്ലാളിവീരനുമായി ഇരുവരും എത്തിയത്. സുധീഷ് ശങ്കറാണ് ഈ ചിത്രമൊരുക്കിയത്. സിദ്ധാര്‍ത്ഥ് ഭരതന്റെ ചന്ദ്രേട്ടന്‍ എവിടെയാ, രതീഷ് അമ്പാട്ടിന്റെ കമ്മാരസംഭവം തുടങ്ങിയ സിനിമകളിലും ഇവരൊന്നിച്ചെത്തിയിരുന്നു. രാമചന്ദ്രബാബുവിന്റെ പ്രൊഫസര്‍ ഡിങ്കന് വേണ്ടിയും ഇവര്‍ ഒരുമിക്കുന്നുണ്ട്.

നമിതയുടെ പോസ്റ്റ് കാണാം

നമിത പ്രമോദിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് കാണാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X