നമിത പ്രമോദിന്റെ പ്രണയ ഗാനം! അല്‍ മല്ലുവിലെ രണ്ടാമത്തെ ഗാനം റിലീസ് ചെയ്തു
നമിത പ്രമോദ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് അല്‍ മല്ലു. ജനുവരി പത്തിന് റിലീസ് തീരുമാനിച്ചിരിക്കുന്ന അല്‍മല്ലുവിലെ രണ്ടാമത്തെ ഗാനം റിലീസ് ചെയ്തു. റൊമാന്റിക് പാട്ടുകള്‍ പാടി പ്രേക്ഷക ഹൃദയം കീഴടക്കിയ ഹരിശങ്കറും ശ്വേത മോഹനും ചേര്‍ന്നാണ് അല്‍ മല്ലുവിലെ രണ്ടാമത്തെ ഗാനം പാടിയത്.
രഞ്ജിന്‍ രാജിന്റെ സംഗീതത്തില്‍ പുറത്തിറങ്ങിയ ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് ബി കെ ഹരിനാരായണനാണ്. നമിത പ്രമോദും നായകനായ ഫാരിസ് മജീദുമുള്ള പ്രണയ ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. പ്രവാസ ജീവിതത്തിന്റെ കഥയുമായി ജനുവരി 17ന് തിയേറ്ററില്‍ എത്താന്‍ ഒരുങ്ങുന്ന അല്‍മല്ലുവിലെ രണ്ടാമത്തെ ഗാനവും പുറത്തു വന്നതോടെ ചിത്രം ഒരു കളര്‍ഫുള്‍ എന്റര്‍ടൈനറാകുമെന്ന് ഉറപ്പിക്കാം.

പ്രവാസിയായ ഒരു പെണ്‍കുട്ടിയുടെ ജീവിതത്തിലുണ്ടാവുന്ന പ്രശ്നങ്ങളും അവള്‍ നേരിടുന്ന മാനസിക പ്രയാസങ്ങളുമാണ് സിനിമയുടെ ഇതിവൃത്തമെന്നാണ് ട്രെയിലറില്‍ നിന്നും വ്യക്തമാവുന്നത്. സിദ്ധിഖ്, ലാല്‍, മിയ, പ്രേം പ്രകാശ്, ഫാരിസ്, മിഥുന്‍ രമേഷ്, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, സോഹന്‍ സീനുലാല്‍, ഷീലു ഏബ്രഹാം, രശ്മി ബോബന്‍, സിനില്‍ സൈനുദ്ദീന്‍, വരദ ജിഷിന്‍, ജെന്നിഫര്‍,അനൂപ് എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് ഛായാഗ്രഹണം വിവേക് മേനോന്‍. എഡിറ്റര്‍ ദീപു ജോസഫ്, മെഹ്ഫില്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സജില്‍സ് മജീദാണ് ചിത്രം നിര്‍മ്മിക്കുന്നത്.


Click it and Unblock the Notifications