നമിത പ്രമോദിന്റെ ബെസ്റ്റ് ഫ്രണ്ടായ മീനാക്ഷി! മുഖം മറച്ചയാളെ കണ്ടുപിടിച്ച് സോഷ്യല്‍ മീഡിയ
സിനിമകളില്‍ നിന്നും മാറി കുടുംബത്തിനൊപ്പവും സുഹൃത്തുക്കള്‍ക്കൊപ്പവും സമയം ചെലവഴിക്കാറുളള താരമാണ് നമിത പ്രമോദ്. ഇതിന്റെ ചിത്രങ്ങളെല്ലാം നടി തന്നെ തന്റെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ പങ്കുവെക്കാറുണ്ട്. കഴിഞ്ഞ ദിവസം നമിത പങ്കുവെച്ചൊരു ചിത്രം സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറിയിരുന്നു. തന്റെ ബെസ്റ്റ് ഫ്രണ്ട്‌സിനൊപ്പമുളള ചിത്രമായിരുന്നു നടി പങ്കുവെച്ചത്.
ഫോട്ടോയില്‍ നടിയ്‌ക്കൊപ്പമുളള ആദ്യത്തെ ആള്‍ നാദിര്‍ഷയുടെ മകള്‍ ആയിഷ ആയിരുന്നു. അതേസമയം നമിതയ്‌ക്കൊപ്പമുളള രണ്ടാമത്തെ ആള്‍ ആരെന്നാണ് എല്ലാവരും തിരക്കിയത്. പെണ്‍കുട്ടിയുടെ പേര് കണ്ടെത്തിയതോടെയാണ് അതാരാണെന്ന് എല്ലാവര്‍ക്കും മനസിലായത്. നമിതയുടെയും ആയിഷയുടെയും കൂടെ ദിലീപിന്റെ മകള്‍ മീനാക്ഷിയാണ് നില്‍ക്കുന്നത്.

ഫോട്ടോയ്ക്ക് താഴെ അടിക്കുറിപ്പായി ബെസ്റ്റ് ഫ്രണ്ട്‌സ് ഫോര്‍ എവര്‍ എന്നും നമിത പ്രമോദ് കുറിച്ചിരുന്നു. മീനാക്ഷിയുമായുളള സൗഹൃദത്തെക്കുറിച്ച് അടുത്തിടെ നടന്നൊരു അഭിമുഖത്തില്‍ നമിത തുറന്നുപറഞ്ഞിരുന്നു. ഞങ്ങള്‍ എപ്പോഴും സംസാരിക്കാറുണ്ടെന്നും അടുത്ത സൗഹൃദമാണ് രണ്ടുപേര്‍ക്കുമിടയില്‍ ഉളളതെന്നുമായിരുന്നു നമിത പറഞ്ഞത്.


Click it and Unblock the Notifications