എനിക്കൊപ്പം ദിലീപേട്ടന്റെ പേര് ചേര്‍ത്താണ് പല ഗോസിപ്പുകളും ഇറങ്ങിയത്! തുറന്നുപറഞ്ഞ് നമിത പ്രമോദ്

By Midhun Raj

മലയാളത്തില്‍ നിരവധി ശ്രദ്ധേയ സിനിമകളിലൂടെ മുന്‍നിര നായികയായി ഉയര്‍ന്ന താരമാണ് നമിതാ പ്രമോദ്. യുവതാരങ്ങള്‍ക്കൊപ്പമുളള നടിയുടെ സിനിമകളെല്ലാം ശ്രദ്ധിക്കപ്പെട്ടിരുന്നു. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലും നമിത അഭിനയിച്ചിരുന്നു. ബിബിന്‍ ജോര്‍ജ്ജ് നായകനായ മാര്‍ഗ്ഗംകളി എന്ന ചിത്രമായിരുന്നു നടിയുടെതായി ഒടുവില്‍ പുറത്തിറങ്ങിയിരുന്നത്. മാര്‍ഗ്ഗംകളിക്ക് പിന്നാലെ നിരവധി സിനിമകള്‍ നടിയുടെതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്. അടുത്തിടെ വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ നമിതാ പ്രമോദ് പറഞ്ഞ കാര്യങ്ങള്‍ വൈറലായി മാറിയിരുന്നു.

ഗോസിപ്പുകളോട് എങ്ങനെയാണ്

അഭിമുഖത്തില്‍ ഗോസിപ്പുകളോട് എങ്ങനെയാണ് പ്രതികരിക്കാറുളളത് എന്ന് ചോദിച്ചപ്പോള്‍ നമിത പറഞ്ഞ മറുപടിയായിരുന്നു ശ്രദ്ധേയമായി മാറിയിരുന്നത്. ദിലീപേട്ടനുമായി ചേര്‍ന്നാണ് കൂടുതല്‍ ഗോസിപ്പുകള്‍ വന്നിരിക്കുന്നതെന്ന് നമിതാ പ്രമോദ് തുറന്നുപറയുന്നു. ഗോസിപ്പുകളൊക്കെ ഇടക്കിടെ വന്നുപോകാറുണ്ട്. ദീലിപേട്ടന്റെ പേരിലാണ് എറ്റവും കൂടുതല്‍ ഗോസിപ്പ് കേട്ടിട്ടുളളത്. പല സ്റ്റോറികളും വായിക്കുമ്പോള്‍ ഞാന്‍ ചിരിച്ചു മരിക്കും.

ഒരു കാര്യം അറിയുമോ

ഒരു കാര്യം അറിയുമോ ഞാനും ദിലീപേട്ടന്റെ മകള്‍ മീനാക്ഷിയും തമ്മില്‍ നാല് വയസിന്റെ വ്യത്യാസമേയൂളളു. പിന്നെ ഞാനൊക്കെ വിചാരിച്ചാല്‍ ഒരു ബോയ് ഫ്രണ്ടിനെ ഉണ്ടാക്കാനും ഡേറ്റിങ്ങിന് പോകാനുമൊന്നും വല്യ ബുദ്ധിമുട്ടുമില്ല, അല്ലാതെ, എന്റെ അച്ഛനെ പോലെ കാണുന്നവര്‍ക്കൊപ്പം എനിക്ക് ഡേറ്റ് ചെയ്യേണ്ട വല്ല്യ കാര്യവുമുണ്ടോ? കേരളത്തിലേ, അല്ലേല്‍ ഇന്ത്യയില്‍ ആണ്‍ പിള്ളേര്‍ക്ക് ഇത്രക്ക് ക്ഷാമമോ.

അപ്പോ പറഞ്ഞു വന്നത് ഇത്രയൂളളു

അപ്പോ പറഞ്ഞു വന്നത് ഇത്രയൂളളു കഥകള്‍ ഇറക്കുന്നവര്‍ കുറച്ച് കോമണ്‍സെന്‍സ് കൂടി കൂട്ടിച്ചേര്‍ത്ത് കഥ ഉണ്ടാക്കണം. അഭിമുഖത്തില്‍ നമിതാ പ്രമോദ് വ്യക്തമാക്കി. ദിലീപിനൊപ്പം മുന്‍പ് നിരവധി സിനിമകളില്‍ ഒന്നിച്ച് അഭിനയിച്ച താരമായിരുന്നു നമിതാ പ്രമോദ്. നടനൊപ്പം സൗണ്ട് തോമ എന്ന ചിത്രത്തിലാണ് നടി ആദ്യമായി അഭിനയിച്ചിരുന്നത്.

സിനിമ തിയ്യേറ്ററുകളില്‍

സിനിമ തിയ്യേറ്ററുകളില്‍ സൂപ്പര്‍ ഹിറ്റായി മാറുകയും ചെയ്തിരുന്നു. തുടര്‍ന്ന് വില്ലാളി വീരന്‍, ചന്ദ്രേട്ടന്‍ എവിടെയാ, കമ്മാര സംഭവം തുടങ്ങിയ സിനിമകളും ഈ കൂട്ടുകെട്ടില്‍ മലയാളത്തില്‍ പുറത്തിറങ്ങി. ദീലിപിന്റെതായി അണിയറയില്‍ ഒരുങ്ങുന്ന ബിഗ് ബഡ്ജറ്റ് ചിത്രം പ്രൊഫസര്‍ ഡിങ്കനിലും നമിത പ്രമോദ് തന്നെയാണ് നായികയാവുന്നത്. ത്രീഡി ഫോര്‍മാറ്റില്‍ അണിയിച്ചൊരുക്കുന്ന സിനിമയുടെ ലൊക്കേഷന്‍ ചിത്രങ്ങള്‍ നേരത്തെ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു.

ദിലീപിന് പുറമെ

ദിലീപിന് പുറമെ മലയാളത്തില്‍ പൃഥ്വിരാജ്, ജയസൂര്യ, കുഞ്ചാക്കോ ബോബന്‍, നിവിന്‍ പോളി, ദുല്‍ഖര്‍ സല്‍മാന്‍, ഫഹദ് ഫാസില്‍ തുടങ്ങിയവരുടെ നായികയായെല്ലാം നമിതാ പ്രമോദ് അഭിനയിച്ചിരുന്നു. ട്രാഫിക്ക് എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ തുടക്കമിട്ട നടി പുതിയ തീരങ്ങളിലൂടെയാണ് നായികയായി അരങ്ങേറ്റം കുറിച്ചിരുന്നത്. തുടര്‍ന്ന് തെലുങ്കിലും തമിഴിലുമായും നമിത പ്രമോദ് സിനിമകളില്‍ അഭിനയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X