»   » യുഎസ് ട്രിപ്പും പ്രശ്‌നവും; ഇത് വല്ലതും അറിയുന്നുണ്ടോ എന്ന് നമിത ചോദിച്ചപ്പോള്‍ കാവ്യ നല്‍കിയ മറുപടി

യുഎസ് ട്രിപ്പും പ്രശ്‌നവും; ഇത് വല്ലതും അറിയുന്നുണ്ടോ എന്ന് നമിത ചോദിച്ചപ്പോള്‍ കാവ്യ നല്‍കിയ മറുപടി

Posted By: Rohini
Subscribe to Filmibeat Malayalam

പഠനത്തിരക്കിലും സിനിമയും സ്റ്റേജ് ഷോകളുമൊക്കെയായി തിരക്കിലാണ് നമിത പ്രമോദ്. തെലുങ്കില്‍ ഒരു സിനിമ ചെയ്ത് മടങ്ങി വന്നു. ഇപ്പോള്‍ ഫഹദ് ഫാസിലിനൊപ്പം അഭിനയിച്ച റോള്‍ മോഡലിന്റെ റിലീസിന് വേണ്ടി കാത്തിരിയ്ക്കുകയാണ്. ദിലീപിനൊപ്പം കമ്മാരസംഭവം എന്ന ചിത്രത്തിലാണ് അടുത്തതായി അഭിനയിക്കുന്നത്.

യു എസ് ട്രിപ്പിലുണ്ടായ വഴക്ക്, കാവ്യ ദിലീപ് ബന്ധത്തില്‍ കട്ടുറുമ്പായി; നമിത പ്രമോദിന് പറയാനുള്ളത്

ഈ തിരക്കുകള്‍ക്കിടയില്‍ ഗോസിപ്പുകള്‍ക്ക് ചെവികൊടുക്കാനൊന്നും നമിത പ്രമോദിന് നേരമില്ല. ദിലീപ് ഷോയുടെ ഭാഗമായി യു എസ്സില്‍ പോയതും അവിടെ കാവ്യയുമായി മുട്ടന്‍ വഴക്കുണ്ടായി എന്നുമൊക്കെയുള്ള വാര്‍ത്തകള്‍ താന്‍ അറിഞ്ഞത് സോഷ്യല്‍ മീഡിയയിലൂടെയാണ് എന്ന് നമിത പറയുന്നു. ഇതിനോടൊന്നും പ്രതികരിക്കാത്തതാണ് നല്ലത് എന്നാണ് നമിതയുടെ അഭിപ്രായം.

kavya-madhavan-namitha-pramod

ദിലീപ് ഷോ 2017 ന് വേണ്ടി യുഎസ്സില്‍ പോയപ്പോള്‍ കാവ്യമാധവുമായി തല്ലുകൂടി എന്നൊക്കെയാണ് കഥകള്‍. ഓണ്‍ലൈനില്‍ കണ്ട വാര്‍ത്തയുടെ സ്‌ക്രീന്‍ പ്രിന്റ് എടുത്ത് കാവ്യേച്ചിയ്ക്ക് അയച്ചുകൊടുത്ത് ഞാന്‍ ചോദിച്ചു, 'ഇത് വല്ലതും കാണുന്നുണ്ടോ' എന്ന്. ഓഹോ നമ്മള്‍ ഇതിനിടയില്‍ തല്ലുകൂടിയല്ലേ എന്ന് ചോദിച്ച് ചേച്ചി ചിരിച്ചു.

തേപ്പ് പെട്ടി പോലെ വന്ന് ഫഹദിനെ നല്ല അസ്സലായി നമിത പ്രമോദ് തേച്ചു... വീഡിയോ കാണൂ

വളരെ ആസ്വദിച്ച യാത്രയായിരുന്നു അത്. കൂടെയുള്ളവരെല്ലാം കുടുംബവുമൊന്നിച്ചാണ് വന്നത്. ആ യാത്രയുടെ രസങ്ങള്‍ മനസ്സില്‍ നിന്ന് മായും മുന്‍പേ ഉണ്ടായ കുപ്രചരണങ്ങള്‍ അവഗണിക്കുകയാണ് നല്ലത് എന്ന് തോന്നി. ഇതിനോടൊന്നും പ്രതികരിക്കാനേ പോവേണ്ട എന്നാണ് കാവ്യേച്ചിയും പറഞ്ഞത് - നമിത പ്രമോദ് പറഞ്ഞു

English summary
Namitha Pramod said NO issue with Kavya Madhavan

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam