ഞാൻ എന്നും വിളിക്കുന്ന കൂട്ടുകാരി!! മീനാക്ഷിയുമായുളള സൗഹൃദത്തെ കുറിച്ച് നമിത പ്രമോദ്

ചെറിയ പ്രായത്തിൽ തന്നെ മലയാളത്തിലെ മുൻനിര നായികമാരുടെ നിലയിലേയ്ക്ക് ഉയർന്ന താരമാണ് നടി നമിത പ്രമോദ്. 2011 ൽ ട്രാഫിക് എന്ന ചിത്രത്തിലൂട സിനിമയിൽ എത്തുകയും തൊട്ട് അടുത്ത വർഷം തന്നെ നിവിൻ പോളി ചിത്രത്തിലൂടെ മലയാള സിനിമയിലേയ്ക്ക് നായികയായി അരങ്ങേറ്റം കുറിയ്ക്കുകയായിരുന്നു. മലയാളത്തിലെ ഭൂരിഭാഗം യുവതാരങ്ങളോടൊപ്പവും നമിത പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. മലയാളി പ്രേക്ഷകരുടെ മാത്രമല്ല തെലുങ്ക്, തമിഴ് എന്നിങ്ങനെ തെന്നിന്ത്യൻ സിനിമ പ്രേമികളുടേയും പ്രിയപ്പെട്ട താരമാണ് നമിത.

namitha pramopd

ദിലീപിന്റെ ഭാഗ്യ നായികയെന്നാണ് നമിതയെ അറിയപ്പെടുന്നത്. ഇരുവരും ഒന്നിച്ചെത്തിയ ചിത്രങ്ങളെല്ലാം സൂപ്പർ ഡ്യൂപ്പർ ഹിറ്റായിരുന്നു. ദിലീപുമായി അടുത്ത സൗഹൃദമാണ് താരത്തിനുള്ളത്. ദിലീപിനെക്കാൽ കൂടുതൽ സൗഹൃദം മകൾ മീനീക്ഷിയുമായിട്ടാണ്. സമൂഹമാധ്യമങ്ങളിൽ ചിത്രങ്ങൾ പോസ്റ്റ് ചെയ്യാറുമുണ്ട്. മീനാക്ഷിയുമായുളള സൗഹൃദത്തെ കുറിച്ച് നമിത പറയുന്നത് ഇങ്ങനെയാണ്. മനോരമ ഓൺലൈൻ അവതരിപ്പിക്കുന്ന ഐ മീ മൈ സെൽഫ് എന്ന പരിപാടിയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

സൗണ്ട് തോമ എന്ന ചിത്രം മുതൽ ദീലിപേട്ടനെ അറിയാം. മീനൂട്ടി എന്റെ ക്ലോസ് ഫ്രണ്ടാണ്. ഞാൻ എന്നും വിളിക്കുന്ന കൂട്ടുകാരിൽ ഒരാളാണ് മീനാക്ഷി- നമിത പറഞ്ഞു. കഴിഞ്ഞ ദിവസം നമിതയും മീനാക്ഷിയും നാദിർഷയുടെ മകൾ അയിഷയുമായി നിൽക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. ചിത്രം വൈറലായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X