ദിലീപ് കേസിലേക്ക് അനാവശ്യമായി വലിച്ചിഴച്ചു! മാധ്യമങ്ങള്‍ക്കെതിരെ തുറന്നടിച്ച് നമിതാ പ്രമോദ്‌

By Midhun

മലയാളത്തിലെ യുവനടിമാരില്‍ ശ്രദ്ധേയായ താരമാണ് നമിതാ പ്രമോദ്. നിവിന്‍ പോളിയുടെ നായികയായി പുതിയ തീരങ്ങള്‍ എന്ന ചിത്രത്തിലൂടെയായിരുന്നു നമിത നായികാ നടിയായി അരങ്ങേറ്റം കുറിച്ചിരുന്നത്. തുടര്‍ന്ന് മലയാളത്തിലെ യുവനടന്‍മാര്‍ക്കൊപ്പമുളള ചിത്രങ്ങളിലെല്ലാം നമിത അഭിനയിച്ചിരുന്നു. മലയാളത്തിനു പുറമെ തമിഴിലും തെലുങ്കിലും നമിതാ സിനിമകള്‍ ചെയ്തിരുന്നു.

ജനപ്രിയ നായകന്‍ ദിലീപിനൊപ്പമായിരുന്നു നമിത തന്റെ കരിയറിലെ കൂടുതല്‍ ചിത്രങ്ങളും ചെയ്തിരുന്നത്. അഞ്ചു ചിത്രങ്ങളിലായിരുന്നു നമിത ദിലീപിനൊപ്പം അഭിനയിച്ചിരുന്നത്. അടുത്തിടെ നടന്നൊരു അഭിമുഖത്തിലായിരുന്നു സിനിമാ രംഗത്ത് നടന്ന ചില പ്രശ്‌നങ്ങളിലേക്ക് മാധ്യമങ്ങള്‍ തന്നെ വലിച്ചിഴച്ചുവെന്ന കാര്യം നമിത തുറന്നു പറഞ്ഞത്. ദിലീപ് കേസുമായി ബന്ധപ്പെട്ടാണ് നടി ഇത്തരത്തില്‍ പ്രതികരിച്ചിരിക്കുന്നത്.

മാധ്യമങ്ങള്‍ക്കെതിരെ നമിത

മാധ്യമങ്ങള്‍ക്കെതിരെ നമിത

അടുത്തിടെ ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സിനിമാ രംഗത്ത് നടന്ന ചില പ്രശ്‌നങ്ങളിലേക്ക് തന്റെ പേര് വലിച്ചിഴച്ചെന്ന കാര്യം നമിത പറഞ്ഞത്. രാമചന്ദ്രബാബു സംവിധാനം ചെയ്യുന്ന ഫ്രൊഫസര്‍ ഡിങ്കനാണ് നമിതയുടെ പുതിയ സിനിമ. ചിത്രത്തില്‍ ദീലിപിന്റെ നായികയായിട്ടാണ് നമിത എത്തുന്നത്. ദിലീപിനൊപ്പമുളള നമിതയുടെ അഞ്ചാമത്തെ ചിത്രമാണ് ഫ്രൊഫസര്‍ ഡിങ്കന്‍. ത്രീഡിയില്‍ ഷൂട്ട് ചെയ്യുന്ന സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്, കമ്മാര സംഭവത്തിനു ശേഷമെത്തുന്ന നമിതയുടെ പുതിയ സിനിമ കൂടിയാണ് ഈ ചിത്രം. ഒരിടവേളയ്ക്കു ശേഷം അടുത്തിടെയായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ് പുനരാരംഭിച്ചിരുന്നത്.

നമിത പറയുന്നത്

നമിത പറയുന്നത്

സിനിമാ രംഗത്ത് നടന്നൊരു കേസില്‍ തന്റെ പേര് അനാവശ്യമായി വലിച്ചിഴച്ചെന്നായിരുന്നു അഭിമുഖത്തില്‍ നമിത പറഞ്ഞത്. ലോകത്ത് നടക്കുന്ന എല്ലാ കാര്യങ്ങളും ജനങ്ങളിലേക്ക് എത്തിക്കുന്നത് മാധ്യമങ്ങളാണെന്നും അത്തരം മാധ്യമങ്ങള്‍ നീതിബോധ്ം പാലിക്കണമെന്നും നടി പറഞ്ഞു. ഗോസിപ്പ് പറയുന്ന ലാഘവത്തോടെ ഒരു കേസിന്റെ ഭാഗമാണെന്ന് ആരോപിക്കുന്നത് ശരിയല്ലെന്നും നമിത പറയുന്നു.

വ്യാജ വാര്‍ത്തകള്‍ വിഷമമുണ്ടാക്കി

വ്യാജ വാര്‍ത്തകള്‍ വിഷമമുണ്ടാക്കി

വ്യാജവാര്‍ത്തകള്‍ സ്ഥിരം വന്നതോടെ അത് തനിക്ക് വിഷമമുണ്ടാക്കിയിരുന്നതായും നമിത പറയുന്നു. കേസിനെ സംബന്ധിച്ചുളള ആരോപണങ്ങള്‍ വലിയ ടെന്‍ഷനുണ്ടാക്കിയിരുന്നു. ഒരാളെക്കുറിച്ച് വാര്‍ത്തകള്‍ കൊടുക്കുന്നതിന് മുന്‍പ് അതിന്റെ കൃത്യതയെക്കുറിച്ച് മാധ്യമങ്ങള്‍ അന്വേഷിക്കണം. ഗോസിപ്പു പറയുന്നതു പോലെ എന്തും കൊടുക്കാമെന്ന് കരുതരുതെന്നും നമിത പറയുന്നു. ഇത്തരം വാര്‍ത്തകള്‍ വന്ന സമയത്ത് കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും പിന്തുണ വലുതായിരുന്നുവെന്നും കേരള കൗമുദിയുമായുളള അഭിമുഖത്തില്‍ നമിത പറഞ്ഞു.

നമിതയ്‌ക്കെതിരെ വന്ന ആരോപണം

നമിതയ്‌ക്കെതിരെ വന്ന ആരോപണം

മുന്‍പ് നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട കേസന്വേഷണത്തിനിടെ മലയാളത്തിലെ ഒരു യുവനടിയുടെ അക്കൗണ്ടുകളിലേക്ക് കോടികള്‍ എത്തിയെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. ദീലിപുമായി അടുത്ത ബന്ധമുളള ഈ നടി നടനൊപ്പം ചുരുക്കം ചില സിനിമകളില്‍ അഭിനയിച്ചിരുന്നു എന്നായിരുന്നു വാര്‍ത്ത. ഇതിനു പിന്നാലെയായിരുന്നു ഈ നടി നമിതാ പ്രമോദാണെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നത്.

നമിത അന്ന് പറഞ്ഞത്

നമിത അന്ന് പറഞ്ഞത്

തുടര്‍ന്ന് അന്വേഷത്തിന്റെ പരിധിയില്‍ വരുന്ന ഒരു അക്കൗണ്ടും തനിക്കില്ലെന്ന് നമിത തുറന്നുപറഞ്ഞിരുന്നു. ബാങ്കില്‍ മാത്രമല്ല മറ്റൊരിടത്തും അത്തരത്തിലുളള അക്കൗണ്ട് ഇല്ലെന്നാണ് നമിത പറഞ്ഞിരുന്നത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ആരോപണങ്ങള്‍ക്കുളള മറുപടിയുമായി നമിതാ പ്രമോദ് അന്ന് എത്തിയിരുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X