For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സൗന്ദര്യത്തേക്കാൾ ലഹരിയാണ് അവളുടെ പ്രണയത്തിന്! ഊർമ്മിളയുടെ പ്രണയത്തെ കുറിച്ച് നമിത പ്രമോദ്

  |

  വളരെ ചെറിയ സമയം കൊണ്ട് മലയാളത്തിലെ യുവതാരങ്ങളുടെ നിരയിൽ ഇടം പിടിച്ച താരമാണ് നമിത പ്രമോദ്. ദിലീപ്, നിവിൻ പോളി, ദുൽഖർ സൽമാൻ,പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ജയസൂര്യ, ഫഹദ് എന്നിങ്ങനെ മലയാളത്തിലെ ഭുരിഭാഗം യുവതാരങ്ങളോടെപ്പവും നമിത ക്യാമറയ്ക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ട് കയ്യടി വാങ്ങിയിട്ടുണ്ട്. മലയാളത്തിൽ മാത്രമല്ല തെന്നിന്ത്യൻ സിനിമ പ്രേമികളുടേയും പ്രിയപ്പെട്ട നായികയാണ് . ബിബിൻ ജോർജ്- നമിത കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമാണ് മാർഗംകളി.

  2018 ൽ പുത്തിറങ്ങിയ ദിലീപ് ചിത്രമായ കമാരസംഭവത്തിനു ശേഷം നമിത പ്രമോദ് കേന്ദ്രകഥാപാത്രമായി എത്തിയ ചിത്രമാണ് മാർഗ്ഗംകളി. കുട്ടനാടൻമാർപ്പാപ്പയ്ക്ക് ശേഷം ശ്രീജിത്ത് വിജയൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഊർമിള എന്ന കഥാപാത്രത്തെയാണ നമിത അവതരിപ്പിച്ചത്. ബിബിൻ ജോർജാണ് ചിത്രത്തില നായകൻ.

  വളരെ സെൻസിറ്റിവായുള്ള ആളാണ് ഊർമിള. തന്റെ വിഷമങ്ങളെല്ലാം ഉള്ളിലൊതുക്കി നടക്കുമെങ്കിലും ഊർമിള വളരെ പോസിറ്റീവാണ്. ഇപ്പോഴിത ചിത്രത്തിലെ തനിയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു രംഗം പങ്കുവെച്ചിരിക്കുകയാണ് നമിത. ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. സൗന്ദര്യത്തേക്കാൾ ലഹരിയാണ് ഊർമിളയുടെ പ്രണയത്തിന് എന്നുളള കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

  കഥകേട്ടപ്പോൾ തന്നെ മറ്റൊന്നും ആലോചിക്കാതെ സ്പോർട്ടിൽ ഓക്കെ പറഞ്ഞ ചിത്രമായിരുന്നു മാർഗംകളി. ചിത്രത്തിന്റെ കഥ അമ്മയ്ക്കും ഇഷ്ടമായി. കഥ കേട്ടപ്പോൾ തന്നെ കമിറ്റ് ചെയ്യാൻ അമ്മ പറയുകയായിരുന്നു. ഇതുപോലെ തന്നെയായിരുന്നു അമർ അക്ബർ ആന്തോണി എന്ന ചിത്രവും. കഥ കേട്ടപ്പോൾ തന്നെ ഓക്കെ പറയുകയായിരുന്നു.

  കുട്ടനാടൻ മാർപ്പാപ്പയ്ക്ക് ശേഷം ശ്രീജിത്ത് വിജയൻ സംവിധാനം ചെയ്ത ചിത്രത്തിൽ വൻ താരനിരയായിരുന്നു അണിനിരന്നത്. ബിബിൻ ജോർജ്, നമിത പ്രമോദ് എന്നിവർക്കൊപ്പം സിദ്ദിഖ്, ഹരീഷ് കണാരൻ, ബൈജു സന്തോഷ്, ധർമ്മജൻ ബോൾഗാട്ടി, ശാന്തി കൃഷ്ണ, ഗൗരി ജി കിഷൻ, സുരഭി, ബിന്ദു പണിക്കർ, സൗമ്യ മോഹൻ എന്നിവരും പ്രധാന കഥാപാത്രത്തിൽ എത്തിയിരുന്നു. നന്യാ ഫിലിംസ് ഇന്‍ അസോസിയേഷന്‍ വിത്ത് മാജിക്ക് ഫ്രെയിമിന്റെ ബാനറില്‍ ആല്‍വിന്‍ ആന്റണി, ലിസ്റ്റിന്‍ സ്റ്റീഫൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

  മിനിസ്ക്രീനിൽ നിന്ന് വെള്ളിത്തിരയിൽ എത്തിയ താരമാണ് നമിത. 2011 ൽ പുറത്തു വന്ന ട്രാഫിക് എന്ന ചിത്രത്തിലൂടെയായിരുന്നു വെള്ളിത്തിരയിലേയ്ക്കുള്ള ആദ്യ ചുവട് വയ്പ്പ്. തൊട്ട് അടുത്ത വർഷം പുറത്തു വന്ന പുതുയ തീരങ്ങൾ എന്ന നിവിൻ പോളി ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റം കുറിച്ചും. പിന്നീട് മലയാളത്തിലെ മുൻനിര യുവതാരങ്ങളോടൊപ്പം ഭാഗ്യനായികയായി തിളങ്ങാൻ താരത്തിന് കഴിഞ്ഞു. മലയാളത്തിനോടൊപ്പം തമിഴ്, തെലുങ്ക് ചിത്രങ്ങളിലും നമിത സജീവമാണ്. ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം വീണ്ടും‌ താരം മലയാളത്തിൽ സജീവമാകുകയാണ്.

  കിം കർദാഷിനെ ആ വിവാദം വസ്ത്രം ധരിപ്പിച്ചത് മൂന്ന് പേർ ചേർന്ന്! വീഡിയോ വൈറൽ

  നായികയായെത്തിയ നമിതയുടെ രണ്ടാംമത്തെ ചിത്രമാണ് സൗണ്ട് തോമ. ദിലീപ് നായകനായി എത്തിയ ചിത്രം താരത്തിന്റെ കരിയറിൽ തന്നെ വലിയ ഹിറ്റായിരുന്നു നേടി കൊടുത്തത്. ഇതിനു ശേഷം ദിലീപിനോടൊപ്പം അഭിനയിച്ച എല്ലാ ചിത്രങ്ങളും ഹിറ്റുകളായിരുന്നു. പ്രേക്ഷകർ ഇരും കൈകളും നീട്ടി സ്വീകരിച്ച താരജോഡിയായിരുന്നു ഇവരുടേത്. വില്ലാളി വീരൻ, ചന്ദ്രേച്ച എവിടെയാ, കമാരസംഭവം എന്നീ ചിത്രങ്ങൾക്ക് മികച്ച പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. പുറത്തു വരാനുള്ള ദിലീപ് ചിത്രമായ പ്രെഫസർ ഡിങ്കനിലും നായികയായി എത്തുന്നത് നമിത പ്രമോദാണ്.

  അർബാസ്ഖാന്റെ പിറന്നാൾ ആഘോഷമാക്കി മോഹൻലാൽ!! ലാലേട്ടൻ പാട്ട് വൈറലാകുന്നു...

  English summary
  namitha pramod share her favourite seen in margamkali
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X