»   » ദുല്‍ഖര്‍ സല്‍മാന്‍ പേടിത്തൊണ്ടനാണെന്ന് നമിത പ്രമോദ്, ഹേ ഡിക്യു ഫാന്‍സ് കേട്ടില്ലേ... ??

ദുല്‍ഖര്‍ സല്‍മാന്‍ പേടിത്തൊണ്ടനാണെന്ന് നമിത പ്രമോദ്, ഹേ ഡിക്യു ഫാന്‍സ് കേട്ടില്ലേ... ??

Posted By: Rohini
Subscribe to Filmibeat Malayalam

കേട്ടിട്ടും കാര്യമൊന്നുമില്ല.. ദുല്‍ഖര്‍ തന്നെ പലപ്പോഴും പറഞ്ഞിട്ടുള്ളതാണ്, 'ഇപ്പോഴും ക്യാമറയ്ക്ക് മുന്നില്‍ നില്‍ക്കുമ്പോള്‍ തനിക്ക് പേടിയാണ്' എന്ന്. ആ പേടിയെ കുറിച്ച് ദുല്‍ഖര്‍ സല്‍മാന്‍ പറഞ്ഞത് അടുത്തിടെ ഒരു അഭിമുഖത്തില്‍ സംസാരിക്കവെ നമിത പ്രമോദ് പങ്കുവയ്ക്കുകയായിരുന്നു.

ദിലീപുമായി എന്ത് ബന്ധം, ആ പണം ഒഴുകിയത് നമിത പ്രമോദിന്റെ അക്കൗണ്ടിലേക്കോ ?

താരങ്ങളെ പറഞ്ഞാല്‍ വാളെടുക്കുന്ന ആരാധകര്‍ക്ക് പോരെ പൂരം.. അല്ലെങ്കിലേ നമിത പ്രമോദിനെ ഇപ്പോള്‍ വിവാദങ്ങള്‍ വിടാതെ പിന്തുടരുകയാണ്. ഇതിനിടയിലാണ് ദുല്‍ഖര്‍ സല്‍മാന്‍ ആരാധകരെ പ്രകോപിപ്പിയ്ക്കും തരത്തില്‍ പുതിയ പരമാര്‍ശം നടത്തിയിരിയ്ക്കുന്നത്.

അഭിമുഖത്തില്‍ പറഞ്ഞു

ഒരു അഭിമുഖത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു നമിത പ്രമോദ്. ദുല്‍ഖര്‍ സല്‍മാനൊപ്പം അഭിനയിച്ച അനുഭവം പങ്ക് വയ്ക്കവെയാണ് താരപുത്രന്‍ പേടിത്തൊണ്ടനാണ് എന്ന് നമിത പറഞ്ഞത്.

നമിതയുടെ വാക്കുകള്‍

ദുല്‍ഖറും എന്നെ പോലെ പേടിച്ച് വിറയ്ക്കുന്ന ആളാണ്. ഒരു സീനെടുക്കുമ്പോള്‍ ഞാന്‍ ദുല്‍ഖറിനോട് പറയും, 'അയ്യോ എന്റെ കൈ വിറയ്ക്കുന്നു.. ഞാനിപ്പോ എന്താ ചെയ്യാ' എന്ന്. അപ്പോള്‍ ദുല്‍ഖര്‍ പറയുമത്രെ, 'അയ്യോ നീ എന്തെങ്കിലുമൊക്കെ ചെയ്യൂ.. ഞാനുമിപ്പോള്‍ ആ അവസ്ഥയിലാണ്' എന്ന്.

വിക്രമാദിത്യന്‍

ലാല്‍ ജോസ് സംവിധാനം ചെയ്ത വിക്രമാദിത്യന്‍ എന്ന ചിത്രത്തിന് വേണ്ടിയാണ് നമിത പ്രമോദും ദുല്‍ഖര്‍ സല്‍മാനും ഒന്നിച്ചഭിനയിച്ചത്. ഇരുവര്‍ക്കുമൊപ്പം ഉണ്ണി മുകുന്ദനും ഒരു പ്രധാന കഥാപാത്രമായി എത്തിയിരുന്നു

സുമലതയെയും മമ്മൂട്ടിയെയും പോലെ

മലയാളത്തിലെ എക്കാലത്തെയും മികച്ച താരജോഡികളാണ് മമ്മൂട്ടിയും സുമലതയും. ഭാവിയിലെ മമ്മൂട്ടിയാണ് ദുല്‍ഖര്‍ സല്‍മാന്‍. നമിത പ്രമോദാണെങ്കില്‍ സുമലതയുടെ പകര്‍പ്പാണെന്നാണ് പറയപ്പെടുന്നത്. ദുല്‍ഖറും നമിതയും ഒന്നിച്ചപ്പോള്‍ പഴയ ആ താരജോഡിയെ വീണ്ടും കണ്ട പ്രതീതിയായിരുന്നു ആരാധകര്‍ക്ക്.

English summary
Namitha Pramod Talking About Dulquer Salmaan

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X