ആരാധകരുടെ നെഞ്ചില്‍ തീ കോരിയിടുന്ന തീരുമാനവുമായി നമിത പ്രമോദ്!! നായികയെക്കാള്‍ നല്ലത് കുടുംബിനിയാണ്
ബാലതാരമായി സിനിമയിലേക്കെത്തിയ നമിത പ്രമോദ് അതിവേഗമായിരുന്നു മലയാളത്തിലെ മുന്‍നിര നായികമാരുടെ കൂട്ടത്തിലേക്ക് ഉയര്‍ന്നത്. സത്യന്‍ അന്തിക്കാടിന്റെ പുതിയ തീരങ്ങള്‍ എന്ന സിനിമയിലാണ് നമിത ആദ്യമായി നായികയായി അഭിനയിച്ചത്. ദിലീപിന്റെ നായികയായി നിരവധി സിനിമകളില്‍ അഭിനയിച്ച നടി മലയാളത്തിന് പുറമേ തെലുങ്ക്, തമിഴ് സിനിമകളിലും അഭിനയിച്ചിരുന്നു. ഈ വര്‍ഷമിറങ്ങിയ കമ്മാരസംഭവമായിരുന്നു നമിതയുടെ അവസാനമെത്തിയ സിനിമ. ഇനി ദിലീപിന്റെതന്നെ പ്രൊഫസര്‍ ഡിങ്കനാണ് നമിത നായികയായി അഭിനയിച്ച് വരാനിരിക്കുന്ന ചിത്രം.

വിവാഹശേഷം സിനിമയില്‍ അഭിനയിക്കുമോ എന്ന ചോദ്യത്തിന് ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ നമിത തുറന്ന് പറഞ്ഞിരിക്കുകയാണ്. വിവാഹത്തെപ്പറ്റി ഇപ്പോള്‍ ചിന്തിക്കുന്നില്ല. വിവാഹം കഴിഞ്ഞാല്‍ പിന്നെ അഭിനയം തുടരാന്‍ താല്‍പര്യമില്ല. തന്റെ അമ്മയെ പോലെ വീട്ടമ്മയായിരിക്കാനാണ് താല്‍പര്യമെന്നും നമിത പറയുന്നു. കല്യാണത്തെ കുറിച്ചുള്ള ചര്‍ച്ചകളൊന്നും വീട്ടില്‍ തുടങ്ങിയിട്ടില്ല. കുറച്ച് കൂടി പക്വത വന്നിട്ടേ അതിനെപ്പിറ്റി ആലോചിക്കുന്നുള്ളു. വിവാഹം കഴിഞ്ഞാല്‍ ഭര്‍ത്താവിന്റെ കാര്യങ്ങള്‍ നോക്കി വീട്ടുകാര്യങ്ങള്‍ ശ്രദ്ധിച്ചു കഴിയാനാണ് ഇഷ്ടമെന്നും നമിത വ്യക്തമാക്കുന്നു.
എല്ലാ കുടുംബത്തിന്റെയും അടിത്തറ സ്ത്രീകളാണ്. ഞാന്‍ എന്റെ അമ്മയെ കണ്ട് വളര്‍ന്ന പെണ്‍കുട്ടിയാണ്. അമ്മ ഞങ്ങള്‍ക്ക് വേണ്ടി മാത്രം ജീവിച്ച വ്യക്തിയായിരുന്നു. അതുപോലൊരു കുടുംബിനിയാകാനാണ് ഞാനും ആഗ്രഹിക്കുന്നത്. അതേ സമയം ഇത് തന്റെ മാത്രം അഭിപ്രായമാണെന്നും എല്ലാവര്‍ക്കും അവരുടേതായ കാഴ്ചപാടുകള്‍ ഉണ്ടാവാമെന്നും നടി വ്യക്തമാക്കുന്നു. മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും കട്ടഫാനാണ് ഞാന്‍. അതിനാല് സിനിമ വിട്ട് പോവുന്നതിന് മുന്‍പ് അവര്‍ക്കൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്നും നമിത പറയുന്നു.


Click it and Unblock the Notifications