»   » മഹേഷിന്റെ പ്രതികാരത്തിലെ ജിംസിയുടെ വേഷം തമിഴില്‍ അവതരിപ്പിക്കുന്നത് മലയാള നടി തന്നെ!!!

മഹേഷിന്റെ പ്രതികാരത്തിലെ ജിംസിയുടെ വേഷം തമിഴില്‍ അവതരിപ്പിക്കുന്നത് മലയാള നടി തന്നെ!!!

By: Teresa John
Subscribe to Filmibeat Malayalam

കഴിഞ്ഞ വര്‍ഷം ഫഹദ് ഫാസിലെ നായകനാക്കി ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത സിനിമയാണ് മഹേഷിന്റെ പ്രതികാരം. സിനിമയിലെ പ്രധാന കഥാപാത്രങ്ങളായ മഹേഷും ജിംസിയുമെല്ലാം പ്രേക്ഷകരെ വളരെയധികം സ്വധീനിച്ചിരുന്നു.

ഇത് സ്ത്രീയുടെ വിജയത്തിന്റെ മാറ്റൊലി! വിധു വിന്‍സെന്റിന്റെ സിനിമയില്‍ സുരഭിയും റിമയും ഒന്നിക്കുന്നു

പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത് മഹേഷിന്റെ പ്രതികാരം തമിഴിലും എത്തുകയാണ്. ചിത്രത്തില്‍ മഹേഷിന്റെ വേഷത്തില്‍ തമിഴ് നടന്‍ ഉദയനിധി സ്റ്റാലിനാണ് അവതരിപ്പിക്കുന്നത്. ഒപ്പം മലയാളത്തില്‍ അപര്‍ണ ബാലമുരളി അവതരിപ്പിച്ച ജിംസി എന്ന കഥാപാത്രത്തെ തമിഴില്‍ അവതരിപ്പിക്കുന്നത് മലയാള നടി നമിത പ്രമോദാണെന്ന് വാര്‍ത്ത പ്രിയദര്‍ശന്‍ തന്നെ പുറത്ത് വിട്ടിരിക്കുകയാണ്.

മഹേഷിന്റെ പ്രതികാരം

ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത ആദ്യത്തെ സിനിമയാണ് മഹേഷിന്റെ പ്രതികാരം. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ സിനിമ വന്‍ഹിറ്റായിരുന്നു. ഫഹദ് ഫാസില്‍ നായകനായി എത്തിയ സിനിമ തമിഴിലും നിര്‍മ്മിക്കുകയാണ്.

ഇടുക്കി തമിഴില്‍ തേനിയാവുന്നു

ഇടുക്കി ജില്ലയുടെ കഥ കൂടിയാണ് മലയാളത്തിലുടെ പറഞ്ഞത്. തമിഴിലെത്തുമ്പോള്‍ അത് തേനിയുടെ കഥയായിരിക്കുമെന്നാണ് പ്രിയദര്‍ശന്‍ പറയുന്നത്.

സിനിമയിലെ ജിംസി

മഹേഷിന്റെ പ്രതികാരത്തിലെ ജിംസി പ്രേക്ഷകരെ ഏറെ സ്വാധീനിച്ചിരുന്നു. ജിംസിയുടെ കഥാപാത്രത്തെ പോലെ ഒരു കുട്ടിയെ തന്നെ ഭാര്യയായി വേണമെന്ന് പലരും പറയുന്ന തരത്തിലായിരുന്നു ജിംസിയുടെ കഥാപാത്രം. അപര്‍ണ ബാലമുരളി എന്ന പുതുമുഖ നടിയായിരുന്നു ജിംസിയുടെ വേഷം അവതരിപ്പിച്ചത്. ചിത്രത്തിന് ശേഷം അപര്‍ണയ്ക്ക് സിനിമകളുടെ തിരക്കിലേക്ക് മാറുകയായിരുന്നു.

ജിംസിയായി നമിത അഭിനയിക്കുന്നു

vതമിഴില്‍ പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജിംസി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നമിത പ്രമോദായിരിക്കുമെന്നാണ് പ്രിയദര്‍ശന്‍ പറയുന്നത്. തമിഴ് നാട്ടിലുള്ളവരുടെ ഇഷ്ടം എന്താണെന്ന് മനസിലാക്കിയാണ് ചിത്രം നിര്‍മ്മിക്കുന്നതെന്നും സംവിധായകന്‍ പറയുന്നു.

ഉദയനിധി സ്റ്റാലിന്‍

ചിത്രത്തില്‍ ഉദയനിധി സ്റ്റാലിനാണ് നായകനായി എത്തുന്നത്. ഫഹദ് ഫാസില്‍ അവതരിപ്പിച്ച മഹേഷിന്റെ വേഷത്തിലാണ് ഉദയനിധി അഭിനയിക്കുന്നത്.

മറ്റ് കഥാപാത്രങ്ങള്‍

ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രമാണ് ബേബിച്ചേട്ടന്‍. അലന്‍സീയര്‍ അവതരിപ്പിച്ച വേഷം തമിഴില്‍ അവതരിപ്പിക്കുന്നത് എം എസ് ഭാസ്‌കറാണ്.

ചിത്രീകരണം അടുത്ത മാസം തുടങ്ങും

സിനിമയുടെ ചിത്രീകരണം ജൂലൈ 15 ന് തുടങ്ങാന്‍ പോവുകയാണ്. മൂണ്‍ഷൂട്ട് എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ സന്തോഷ് കുരുവിളയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

English summary
Namitha Pramod To Play The Role Of Jimsy In Tamil Remake Of Maheshinte Prathikaram!!
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam