»   » സംവിധായകരെ വലവീശിപ്പിടിയ്ക്കാന്‍ നമിത

സംവിധായകരെ വലവീശിപ്പിടിയ്ക്കാന്‍ നമിത

Posted By:
Subscribe to Filmibeat Malayalam
Namitha
ഒരുകാലത്ത് തമിഴ്, തെലുങ്ക് സിനിമയിലെ സ്ഥിരം സാന്നിധ്യമായിരുന്നു സൂറത്ത് സ്വദേശിനിയായ നമിത. സെക്‌സി ലുക്ക് തന്നെയാണ് നമിതയെ സംബന്ധിച്ച് രാശിയായി മാറിയത്. ഏതെങ്കിലുമൊക്കെ റോളുണ്ടാക്കി നമിതയുടെ സാന്നിധ്യം ചിത്രത്തില്‍ ഉറപ്പാക്കാന്‍ സംവിധായകരും നിര്‍മ്മാതാക്കളുമെല്ലാം ശ്രമിച്ചിരുന്നു. ഗ്ലാമറുമായി പുരുഷന്മാരുടെ ഉറക്കം കെടുത്തിയ നമിത സെര്‍ച്ച് എന്‍ജിനായ ഗൂഗിളില്‍ ഏറ്റവും തിരയപ്പെട്ട സെലിബ്രിറ്റിയെന്ന വിശേഷമത്തിനും ഏറെനാള്‍ ഉടമയായിരുന്നു.

എന്നാല്‍ ഇപ്പോള്‍ കാലംമാറി, കഥയും, നമിതയെ തമിഴിനും തെലുങ്കിനും വേണ്ടാതായിരിക്കുകയാണ്. ഒരു റോളുപോലും താരത്തെത്തേടിയെത്തുന്നില്ല. അനേകം നായികമാര്‍, ശരീരവടിവില്‍ മികച്ചുനില്‍ക്കുന്നവര്‍തന്നെ ഗ്ലാമര്‍ പ്രദര്‍ശനത്തിനും തയ്യാറാവുമ്പോല്‍ നമിതയെപ്പോലെ തടിച്ച ഗ്ലാമര്‍ നടിയെ വേണ്ടെന്നാണ് സംവിധായകരും താരങ്ങളും കരുതുന്നതത്രേ.

ഇങ്ങനെ തഴയപ്പെടുന്നത് നമിതയെ വല്ലാതെ അസ്വസ്ഥയാക്കുകയാണ്. മുമ്പ് സെറ്റില്‍ നിന്നും സെറ്റിലേയ്ക്ക് സഞ്ചരിച്ച് ഉറങ്ങാന്‍ പോലും നമിതയ്ക്ക് നേരമില്ലായിരുന്നു. എന്നാല്‍ ഇപ്പോള്‍ റോളില്ലാത്തതോര്‍ത്ത് നമിതയ്ക്ക് ഉറക്കം നഷ്ടപ്പെടുന്നുവെന്നാണ് തെന്നിന്ത്യയിലെ സംസാരം.

അവസരം കിട്ടുന്നില്ലെന്ന് കരുതി വെറുതേ വീട്ടിലിരിക്കാന്‍ നമിത തയ്യാറല്ല, സംവിധായകരെയും നിര്‍മ്മാതാക്കളെയും തേടിയിറങ്ങിയിരിക്കുകയാണത്രേ താരമിപ്പോള്‍. സംവിധായകരുടെ ഓഫീസുകളിലും വീടുകളിലുമെല്ലാം നമിത കയറിയിറങ്ങുകയാണെന്നാണ് കേള്‍ക്കുന്നത്.

ഇങ്ങനെ സംവിധായകരെ പിടികൂടാന്‍ നടക്കുന്നതിന് പകരം തടികുറച്ച് അല്‍പം സ്ലിമ്മായി ഒരു ഫോട്ടോഷൂട്ട് നടത്തി പ്രസിദ്ധീകരിക്കാനാണ് പലരും നമിതയോട് പറയാതെ പറയുന്നത്. മെലിഞ്ഞ ശരീരവുമായി നമിതയെത്തിയാല്‍ റോളുകള്‍ക്ക് പഞ്ഞമുണ്ടാകില്ലെന്നും ആരാധകര്‍ പറയുന്നു.

English summary
Sexy actress Namitha is now at home woth no directors knocking her doors.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam