മീനാക്ഷിക്കൊപ്പം നമിത പ്രമോദും സംഘവും! ആഘോഷ ചിത്രങ്ങള്‍ പങ്കുവെച്ച് താരം! പോസ്റ്റ് വൈറല്‍!

താരപുത്രിയായ മീനാക്ഷിയുടെ അടുത്ത സുഹൃത്തുക്കളിലൊരാളാണ് നമിത പ്രമോദ്. മീനൂട്ടിയുമായുള്ള സൗഹൃദത്തെക്കുറിച്ച് നേരത്തെ താരം തുറന്നുപറഞ്ഞിരുന്നു. നാദിര്‍ഷയുടെ മകളും ഇവരുടെ അടുത്ത സുഹൃത്താണ്. മീനാക്ഷിയുടെ കുഞ്ഞനിയത്തിയായ മഹാലക്ഷ്മിയുടെ പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം പിറന്നാളാഘോഷത്തിന് ശേഷമായാണ് ദിലീപ് ഇളയമകളുടെ ആദ്യചിത്രം പങ്കുവെച്ചത്. ഫേസ്ബുക്കിലൂടെ നിമിഷനേരം കൊണ്ടായിരുന്നു ചിത്രം തരംഗമായി മാറിയത്. കാവ്യ മാധവനേയും ദിലീപിനേയും മീനാക്ഷിയേയുമൊക്കെ പൊതുചടങ്ങുകളിലും മറ്റും കാണാറുണ്ടെങ്കിലും മഹാലക്ഷ്മിയെ ഇതുവരെ കാണാത്തതിനെക്കുറിച്ചുള്ള ആരാധകരുടെ പരാതി കൂടിയാണ് ഇതോടെ അവസാനിച്ചത്.

മീനാക്ഷിക്കും കുടുംബത്തിനുമൊപ്പമുള്ള ചിത്രവുമായാണ് നമിത എത്തിയിട്ടുള്ളത്. ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു താരം ചിത്രം പങ്കുവെച്ചത്. ആയിഷ നാദിര്‍ഷ ചടങ്ങ് മിസ്സ് ചെയ്‌തെന്നും താരം കുറിച്ചിരുന്നു. 2 ദിവസമായി താന്‍ ഡിപ്രഷനിലായിരുന്നുവെന്ന മറുപടിയായിരുന്നു ആയിഷ നല്‍കിയത്. തങ്ങളുടെ അടുത്തേക്ക് പെട്ടെന്ന് തന്നെ തിരിച്ചുവരൂ അയിഷൂയെന്നും നമിത കുറിച്ചിട്ടുണ്ട്. ദിലീപിനും കാവ്യയ്ക്കും മഹാലക്ഷ്മിക്കും മീനാക്ഷിക്കുമൊപ്പമുള്ള ചിത്രമാണ് നമിത പോസ്റ്റ് ചെയ്തത്. നമിത പങ്കുവെച്ച ചിത്രങ്ങളും ഇതിനകം വൈറലായി മാറിയിട്ടുണ്ട്.

Meenakshi, Namitha

ലാല്‍ ജോസ്, സൈജു കുറുപ്പ് തുടങ്ങിയവരും ദിലീപിന്‍രെ മകളുടെ പിറന്നാളാഘോഷത്തിനായി എത്തിയിരുന്നു. ഇവരുടെ ചിത്രങ്ങളും വ്യാപകമായി പ്രചരിച്ചിരുന്നു. കഴിഞ്ഞ വര്‍ഷത്തെ വിജയദശമി ദിനത്തിലായിരുന്നു മഹാലക്ഷ്മി എത്തിയത്. ഒന്നാം പിറന്നാളാഘോഷത്തിന് പിന്നാലെയായാണ് ദിലീപിന്‍രെ മകളുടെ ചിത്രവും പങ്കുവെച്ചിരുന്നു. നമിത പ്രമോദിന്റെ പോസ്റ്റ് കാണാം.

View this post on Instagram

God bless 🌸♥️

A post shared by NAMITHA PRAMOD ATTUCHIRAKKAL (@nami_tha_) on

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X