നമിത പ്രമോദ് എന്തുകൊണ്ട് സെലക്ടീവാകുന്നു; നടി പറയും,
ഇന്നലെ (സെപ്റ്റംബര്‍- 19) യായിരുന്നു നമിത പ്രമോദിന്റെ പത്തൊമ്പതാമത്തെ പിറന്നാള്‍. അടി കപ്യാരെ കൂട്ടമണി എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ചായിരുന്നു നടിയുടെ പിറന്നാള്‍ കേക്ക് മുറിയും ആഘോഷവും. ചിത്രത്തിന്റെ ഷൂട്ടിങ് തിരുവനന്തപുരത്ത് പുരോഗമിയ്ക്കുകയാണ്.
കഴിഞ്ഞ വര്‍ഷം കൈ നിറയെ ചിത്രങ്ങളായിരുന്നു നമിതയ്ക്ക്. അഞ്ചോളം ചിത്രങ്ങളില്‍ അഭിനയിച്ചു. എന്നാല്‍ ഈ വര്‍ഷം മൂന്നേ മൂന്ന് ചിത്രങ്ങള്‍ മാത്രമേ നമിത സെലക്ട് ചെയ്തുള്ളൂ. എന്താണ് നമിത ഇത്ര സെലക്ടീവാകുന്നതെന്ന് ചോദിച്ചാല്‍ നടിയ്ക്ക് മറുപടിയുണ്ട്.

പഠിക്കണം! അതെ പഠനവും സിനിമയും ഒരുമിച്ച് കൊണ്ടു പോകാന്‍ പ്രയാസമാണ്. രണ്ടും വേണം താനും. അതുകൊണ്ട് ബാലന്‍സ് ചെയ്തു പോകാന്‍ വേണ്ടിയാണ് സിനിമയുടെ എണ്ണം കുറിച്ച് പഠനത്തിലും ശ്രദ്ധ കൊടുക്കുന്നത്.
ഒടുവില്‍ നമിതയുടേതായി റിലീസ് ചെയ്ത സിദ്ധാര്‍ത്ഥ് ഭരതന്റെ ചന്ദ്രേട്ടന്‍ എവിടെയാ എന്ന ചിത്രം മികച്ച വിജയമായിരുന്നു. നാദിര്‍ഷ സംവിധാനം ചെയ്ത അമര്‍ അക്ബര്‍ അന്തോണി എന്ന ചിത്രത്തിലാണ് ഒടുവില്‍ അഭിനയിച്ചത്. വൈകാതെ ചിത്രം തിയേറ്ററിലെത്തും.


Click it and Unblock the Notifications