എനിക്ക് കുറച്ചു ദിവസം വെറുതേ വീട്ടിലിരിക്കണം, ഉറങ്ങണം: നമിത പ്രമോദ്
പ്ലസ് ടുവിന് മുഴുവന്‍ വിഷയത്തിലും ഏ പ്ലസ് നേടിയെങ്കിലും സിനിമാ ഷൂട്ടിങ് തിരക്കില്‍ നമിത പ്രമോദിന് കോളേജ് ലൈഫ് ശരിക്കും ആസ്വദിക്കാന്‍ കഴിയുന്നില്ല. സ്‌കൂള്‍ ഫ്രണ്ട്‌സിന് അത്രയധികം പ്രാധാന്യവും നമിത നല്‍കുന്നുണ്ട്.
'വിക്രമാദിത്യന്‍' കഴിഞ്ഞ് 'വില്ലാളിവീരന്‍'. അവിടെ നിന്നിപ്പോള്‍ 'ഓര്‍മയുണ്ടോ ഈ മുഖം'. ലൊക്കേഷനില്‍ നിന്ന് ലൊക്കേഷനിലേക്കുള്ള ഈ തിരക്കിട്ട യാത്ര മാറ്റിവച്ച് വീട്ടില്‍ കുറേ സമയം ഒന്നും ചെയ്യാതെ വെറുതേ ഇരിക്കാന്‍ ആഗ്രഹിക്കുന്നതായി ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ നമിത പറഞ്ഞു.

ഓര്‍മയുണ്ടോ ഈ മുഖത്തിന്റെ ഷൂട്ടിങ് കഴിഞ്ഞു. വിനീത് ശ്രീനിവാസന്‍ നായകനാകുന്ന ചിത്രത്തില്‍ അജു വര്‍ഗീസും ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. പ്രണയത്തിനും പാട്ടിനും പ്രാധാന്യം നല്‍കി ഒരുക്കുന്ന സിനിമ സംവിധാനം ചെയ്ത് നവാഗതനായ അന്‍വര്‍ സാദിഖാണ്.
ഇനി കുറച്ചു ദിവസം വീട്ടില്‍ തനിയെ ഇരിക്കണം. വെറുതെയല്ല, നന്നായി ഉറങ്ങണം, പാട്ട് കേള്‍ക്കണം, ടിവികാണണം, പുസ്തകങ്ങള്‍ വായിക്കണം...ഒരു മാസം പൂര്‍ണമായും ഇത്തരം കാര്യങ്ങള്‍ക്ക് വേണ്ടി മാറ്റിവയ്ക്കാനാണ് നമിതയുടെ തീരുമാനം. തമിഴില്‍ നിന്നും മലയാളത്തില്‍ നിന്നും ധാരാളം അവസരങ്ങള്‍ വരുന്നുണ്ടെന്നും എന്നാല്‍ ഇതുവരെ പുതിയ ചിത്രങ്ങളൊന്നും ഏറ്റെടുത്തില്ലെന്നും നമിത പ്രമോദ് പറഞ്ഞു.


Click it and Unblock the Notifications











