നമിതയുടെ അരങ്ങേറ്റം മണിയ്‌ക്കൊപ്പം

പ്രമോദ് പപ്പന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലൂടെയാണ് നമിത മലയാളത്തിലെത്തുന്നതെങ്കിലും ചിത്രത്തിലെ നായകന്‍ ആരാണെന്ന് വ്യക്തമായിരുന്നില്ല. ഇപ്പോഴിതാ ആരാധകരുടെ ആകാംഷയ്‌ക്ക് വിരാമമിട്ടുകൊണ്ട് അക്കാര്യം തീരുമാനമായിരിക്കുന്നു. കലാഭവന്‍ മണിയുടെ നായികയായിട്ടാണ് നമിത മലയാളത്തിലെത്തുന്നത്.
ബ്ലാക് സ്‌റ്റാലിന്‍ എന്നാണ് ചിത്രത്തിന്റെ പേര്. മലയാളചിത്രത്തില്‍ അഭിനയിക്കുന്നതിന് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടിയെന്ന പേരും ഈ ചിത്രത്തിലെ അഭിനയത്തോടെ നമിതയ്‌ക്ക് സ്വന്തമാകും. 25ലക്ഷം രൂപയാണത്രേ ബ്ലാക് സ്റ്റാലിനില്‍ അഭിനയിക്കാനായി നമിത ആവശ്യപ്പെട്ടിരിക്കുന്നത്.
മണി ഇപ്പോള്‍ മലയാളത്തിന്റെ മാത്രം താരമല്ല. തമിഴ് സിനിമകളില്‍ വില്ലന്‍ റോളുകള്‍കൊണ്ട് ശ്രദ്ധേയനായ മണിയും ഗ്ലാമര്‍ കൊണ്ട് ശ്രദ്ധേയായ നമിതയും ഒന്നിയ്‌ക്കുമ്പോള്‍ കേരളത്തിന് പുറത്തും ചിത്രത്തിന് പ്രദര്‍ശന സാധ്യതയുണ്ട്.
കിച്ചു ഫിലിംസിന് വേണ്ടി ജഗദീഷ് ചന്ദ്രനാണ് ബ്ലാക് സ്റ്റാലിന്‍ നിര്‍മ്മിക്കുന്നത്. രാജേഷ് ജയരാമന്റേതാണ് തിരക്കഥ. ചിത്രം കേരളത്തിലെ സി-ക്ലാസ് തിയേറ്ററുകളിലടക്കം റിലീസ് ചെയ്യുമെന്നാണ് കേള്‍ക്കുന്നത്.
ഒക്ടോബര്‍ രണ്ടാംവാരത്തില്‍ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കും. മണിയുടെ ചിത്രമെന്നതിലുപരി ഗ്ലാമറിന് പ്രാധാന്യം നല്‍കുന്ന ഒരു നമിതച്ചിത്രം തന്നെയായിരിക്കുമോ ഇതെന്ന് കാത്തിരുന്നു കാണാം.
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
നമിതയുടെ ചിത്രങ്ങള്‍


Click it and Unblock the Notifications