twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അഭിമന്യുവിന്റെ ജീവിതകഥയുമായെത്തുന്ന 'നാന്‍ പെറ്റ മകന്‍' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു!

    |

    മഹാരാജാസില്‍ മതതീവ്രവാദികളാല്‍ കൊല്ലപ്പെട്ട അഭിമന്യുവിന്റെ ജീവിതത്തെ അടിസ്ഥാനമാക്കി സിനിമയൊരുങ്ങുന്നുണ്ടെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സജി പാലമേലാണ് ചിത്രത്തിന്റെ രചനയും സംവിധാനവും. സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനവും ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍. സദസ്സിനെയും വേദിയേയും ഒരുപോലെ കരയിപ്പിച്ച മുഹൂര്‍ത്തം കൂടിയായിരുന്നു ഇത്.വിങ്ങലടക്കാനാവാതെയാണ് അഭിമന്യുവിന്റെ മാതാപിതാക്കള്‍ ചടങ്ങില്‍ നിന്നത്.

    മമ്മൂട്ടിക്ക് ഉണ്ടയെങ്കില്‍ മോഹന്‍ലാലിന് ബോണ്ടയുമായി പ്രിയദര്‍ശന്‍! കൊന്നുകൊലവിളിച്ച് ട്രോളര്‍മാര്‍മമ്മൂട്ടിക്ക് ഉണ്ടയെങ്കില്‍ മോഹന്‍ലാലിന് ബോണ്ടയുമായി പ്രിയദര്‍ശന്‍! കൊന്നുകൊലവിളിച്ച് ട്രോളര്‍മാര്‍

    നാന്‍ പെറ്റ മകനെന്നാണ് ചിത്രത്തിന് പേരിട്ടിട്ടുള്ളത്. ബാലതാരമായി സിനിമയിലേക്കെത്തിയ മിനോണ്‍ ജോണാണ് അഭിമന്യുവിനെ അവതരിപ്പിക്കുന്നത്. തന്നെ സംബന്ധിച്ച് ഏറെ വെല്ലുവിളി നിറഞ്ഞ കഥാപാത്രമാണിതെന്നാണ് താരം പറഞ്ഞത്. മഹാരാജാസ് കോളേജിലും വട്ടവടയിലുമായാണ് സിനിമയുടെ ചിത്രീകരണം നിശ്ചയിച്ചിട്ടുള്ളത്. അഭിമന്യുവിന്റെ മാതാപിതാക്കളാണ് സിനിമയുടെ ലോഞ്ചിങ്ങ് നിര്‍വഹിച്ചത്. അഭിമന്യുവിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെച്ച് എംഎ ബേബിയും മാതാപിതാക്കളെ ആശ്വസിപ്പിച്ചിരുന്നു.

    Abimanyu

    ഇന്ദ്രന്‍സ്, പന്ന്യന്‍ രവീന്ദ്രന്‍, ലെനിന്‍ രാജേന്ദ്രന്‍, സരയു, മഹരാജാസ് കോളേജിലെ വിദ്യാര്‍ത്ഥികള്‍, വട്ടവടയിലെ ഗ്രാമവാസികള്‍ തുടങ്ങി നിരവധി പേരാണ് സിനിമയുടെ ലോഞ്ചിങ്ങില്‍ പങ്കെടുത്തത്. സോഷ്യല്‍ മീഡിയയിലൂടെ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. നവംബറില്‍ തിയേറ്ററുകളിലേക്കെത്തിക്കാവുന്ന തരത്തിലാണ് സിനിമ പ്ലാന്‍ ചെയ്യുന്നതെന്ന് സംവിധായകന്‍ വ്യക്തമാക്കിയിട്ടുണ്ട്.

    English summary
    Nan Petta Makan first look poster viral in social media.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X