»   » ഒരാള്‍ക്കും വഴങ്ങിക്കൊടുത്ത് സിനിമയില്‍ തുടരില്ലെന്ന് തുറന്ന് പറയാനുള്ള ചങ്കൂറ്റം കാണിക്കണമായിരുന്നു

ഒരാള്‍ക്കും വഴങ്ങിക്കൊടുത്ത് സിനിമയില്‍ തുടരില്ലെന്ന് തുറന്ന് പറയാനുള്ള ചങ്കൂറ്റം കാണിക്കണമായിരുന്നു

Posted By:
Subscribe to Filmibeat Malayalam
പാർവതിക്കെതിരെ ആഞ്ഞടിച്ച് നാന, ഇതും പ്രതികാരമോ? | filmibeat Malayalam

ഹേയ് ജൂഡ് സിനിമയുടെ ലൊക്കേഷനിലെത്തിയ നാന റിപ്പോര്‍ട്ടറോട് നിവിന്‍ പോളി മോശമായി പെരുമാറിയെന്ന ആരോപണത്തെ തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ കെട്ടടങ്ങിയതിന് പിന്നാലെ അടുത്ത വിവാദം. സംവിധായകന്‍ സമ്മതിച്ചിട്ടും നിവിന്‍ പോളി ഫോട്ടോ ഷൂട്ടില്‍ സഹകരിച്ചില്ലെന്നും നിവിന്‍ പോളി മലയാള സിനിമയ്ക്ക് ശാപമാണെന്ന തരത്തിലുള്ള പ്രസ്താവന ഏറെ വിവാദമായിരുന്നു. പിന്നീട് സംവിധായകന്‍ ശ്യാമപ്രസാദ് സംഭവത്തിന്റെ നിജസ്ഥിതി വ്യക്തമാക്കി രംഗത്ത് വന്നിരുന്നു. ആ സംഭവത്തിന് പിന്നാലെയാണ് അടുത്ത വിവാദം ഉയര്‍ന്നുവന്നിട്ടുള്ളത്.

അര്‍ച്ചന കവി എവിടെപ്പോയെന്ന് ചോദിച്ചവര്‍ക്കുള്ള ഉത്തരമിതാ, ഇപ്പോഴത്തെ പരിപാടി ഇതാണ്!

ഇത്രയ്ക്ക് സിമ്പിളാണോ ഐശ്വര്യ റായി? സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന ചിത്രങ്ങള്‍ കാണൂ!

ദുരന്ത നാടകത്തെ വെല്ലുന്ന ജീവിത കഥയുമായി തൊടുപുഴ വാസന്തി, അറിഞ്ഞിരിക്കണം ആ താരത്തെക്കുറിച്ച്

പാര്‍വതി സാദാചാര സുവിശേഷകയുടെ വേഷം അണിഞ്ഞ് മലയാള സിനിമയെ അപമാനിക്കുകയാണെന്ന കണ്ടെത്തലുമായാണ് നാന രംഗത്തെത്തിയിട്ടുള്ളത്. എന്‍ഡിടിവിയുടെ അഭിമുഖത്തെ ക്വാട്ട് ചെയ്താണ് പുതിയ ആരോപണം ഉന്നയിച്ചിട്ടുള്ളത്. തമിഴിലും തെലുങ്കിലും അഭിനയിച്ചിട്ടുണ്ടെങ്കിലും മലയാള സിനിമയില്‍ നിന്നാണ് മോശം അനുഭവം ഉണ്ടായതെന്ന താരത്തിന്റെ തുറന്നുപറച്ചിലാണ് പുതിയ ആരോപണത്തിലേക്ക് വഴി തെളിയിച്ചത്.

നിവിന്‍ പോളിക്ക് പിന്നാലെ

ഹേയ് ജൂഡ് ലൊക്കേഷനിലെത്തിയ നാന വാരികയുടെ പ്രതിനിധികളെ നിവിന്‍ പോളി അപമാനിച്ചുവെന്ന ആരോപണത്തിന് പിന്നാലെയുണ്ടായ വിവാദം അവസാനിച്ചതിന് പിന്നാലെയാണ് പുതിയ ആരോപണവുമായി നാന രംഗത്തെത്തിയത്. നാനയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് കുറിപ്പ് പോസ്റ്റ് ചെയ്തിട്ടുള്ളത്.

എന്‍ഡിടിവി അഭിമുഖത്തെ ക്വാട്ട് ചെയ്ത്

അടുത്തിടെ എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തെ ക്വാട്ട് ചെയ്താണ് നാന പുതിയ വിവാദത്തിന് തുടക്കമിട്ടത്. തമിഴിലും തെലുങ്കിലും അഭിനയിച്ചിട്ടുണ്ടെങ്കിലും മലയാള സിനിമയില്‍ നിന്നാണ് മോശം അനുഭവമുണ്ടായതെന്ന് താരം തുറന്നുപറഞ്ഞിരുന്നു. ഈ സംഭവത്തെക്കുറിച്ചാണ് നാന കുറിച്ചിട്ടുള്ളത്.

മലയാള സിനിമയെ അപമാനിക്കാനുള്ള ശ്രമം

ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടയില്‍ മലയാള സിനിമയെക്കുറിച്ച് മോശമായി സംസാരിച്ചത്. മലയാള സിനിമയെ താറടിക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണെന്ന് നാന ആരോപിക്കുന്നു.

മുന്‍പ് പറഞ്ഞത്

കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നാലെയാണ് സമാന അനുഭവങ്ങളെക്കുറിച്ച് താരങ്ങള്‍ വെളിപ്പെടുത്തിയത്. ആ സംഭവത്തിന് ശേഷം താന്‍ നേരിട്ട ദുരനുഭവത്തെക്കുറിച്ച് പാര്‍വതി തുറന്നുപറഞ്ഞിരുന്നു.

ധീരമായ തുറന്നുപറച്ചില്‍

സഹപ്രവര്‍ത്തകയ്ക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തിന് ശേഷമാണ് തന്റെ അനുഭവത്തെക്കുറിച്ച് പാര്‍വതി തുറന്നുപറഞ്ഞത്. നടിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചതിന് ശേഷമുള്ള താരത്തിന്റെ തുറന്നുപറച്ചിലിനെ ധീരമായ പ്രവര്‍ത്തിയായാണ് അന്ന് വ്യാഖ്യാനിച്ചത്.

അവിടെത്തീര്‍ക്കേണ്ടതായിരുന്നു

ധീരമായ തുറന്നുപറച്ചിലിലൂടെ ആ സംഭവം അവിടെ അവസാനിപ്പിക്കേണ്ടതായിരുന്നുവെന്ന് നാനയില്‍ കുറിച്ചിട്ടുണ്ട്. മലയാള ചാനലിന് നല്‍കിയ അഭിമുഖത്തിലെ വെളിപ്പെടുത്തലിന് പിന്നാലെ ദേശീയ മാധ്യമത്തിലും അതാവര്‍ത്തിച്ചപ്പോള്‍ അത്ര നല്ല സംഭവമായി തോന്നുന്നില്ലെന്നും അവര്‍ കുറിച്ചിട്ടുണ്ട്.

സദാചാര സുവിശേഷഖകയെന്ന വിശേഷണം

ബോളിവുഡിലെ ആദ്യ സിനിമയായ ഖരീബ് ഖരീബ് സിംഗിളിന്റെ പ്രമോഷനിടയിലാണ് താരം ഇക്കാര്യത്തെക്കുറിച്ച് വീണ്ടും പറഞ്ഞത്. നടന്‍ ഇര്‍ഫാന്‍ ഖാനും ഒപ്പമുണ്ടായിരുന്നു. സദാചാര സുവിശേഷകയെന്ന വിശേഷണമാണ് നാന പാര്‍വതിക്ക് നല്‍കിയിട്ടുള്ളത്.

English summary
Nana's facebook post about Parvathy.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam