മികച്ച നടന്‍ ദുല്‍ഖര്‍ നടി നസ്‌റിയ, മാന്‍ ഓഫ് ദ ഇയര്‍ നിവിന്‍

By Aswathi

വര്‍ഷാവസാനമാണ്, മികച്ച നടിയെയും നടനെയും കണ്ടൈത്താനുള്ള ശ്രമത്തിലാണ് സിനിമയുമായി ബന്ധപ്പെട്ട സംഘടനകളും മറ്റും. പ്രശസ്ത സിനിമാ മാഗസിനായ നാന മികച്ച നടിയെയും നടനെയും പ്രഖ്യാപിച്ചു.

ഈ വര്ഷത്തെ മികച്ച നടനും നടിയും ആര്, സിനിമ ഏത്??

ദുല്‍ഖര്‍ സല്‍മാനാണ് നാന കണ്ടെത്തിയ മികച്ച നടന്‍. 'ഞാന്‍' എന്ന ചിത്രത്തെ പരിഗണിച്ചാണ് ദുല്‍ഖറിനെ മികച്ച നടനായി പരിഗണിച്ചിരിക്കുന്നത്. ഓ ശാന്തി ഓശാന, ബാംഗ്ലൂര്‍ ഡെയ്‌സ് എന്നീ ചിത്രങ്ങളിലെ അഭിനയത്തിലൂടെ നസ്‌റിയ നസീം മികച്ച നടിയായി. അഭിനയിച്ച എല്ലാ ചിത്രങ്ങളും ഹിറ്റാക്കിയ നിവിന്‍ പോളിയാണ് മാന്‍ ഓഫ് ദ ഇയര്‍. മറ്റ് വിജയ്കളെ തുടര്‍ന്ന് കാണൂ...

മികച്ച നടന്‍

നാനയുടെ മികച്ച നടന്‍ ദുല്‍ഖര്‍ സല്‍മാന്‍, നടി നസ്‌റിയ നസീം

ബാംഗ്ലൂര്‍ ഡെയ്‌സ്, വിക്രമാദിത്യന്‍ തുടങ്ങിയ നല്ല ഒത്തിരി ചിത്രങ്ങള്‍ ഈ വര്‍ഷം ദുല്‍ഖര്‍ സല്‍മാനുണ്ടായിരുന്നു. എന്നാല്‍ രഞ്ജിത്തിന്റെ ഞാന്‍ പരിഗണിച്ചാണ് ഇവിടെ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടത്.

നസ്‌റിയ

നാനയുടെ മികച്ച നടന്‍ ദുല്‍ഖര്‍ സല്‍മാന്‍, നടി നസ്‌റിയ നസീം

നസ്‌റിയ നസീമാണ് മികച്ച നടി. ബാംഗ്ലൂര്‍ ഡെയ്‌സും, ഓം ശാന്തി ഓശാനയുമാണ് ഇതിനായി പരിഗണിച്ചത്.

മികച്ച ചിത്രം

നാനയുടെ മികച്ച നടന്‍ ദുല്‍ഖര്‍ സല്‍മാന്‍, നടി നസ്‌റിയ നസീം

എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത 1983 ആണ് ഈ വര്‍ഷത്തെ മികച്ച ചിത്രമായി നാന കണ്ടെത്തിയിരിക്കുന്നത്. നിവിന്‍ പോളിയാണ് ചിത്രത്തിലെ നായകന്‍. മികച്ച രണ്ടാമത്തെ ചിത്രമാണ് ഹൗ ഓള്‍ഡ് ആര്‍ യു തിരഞ്ഞെടുക്കപ്പെട്ടു.

മികച്ച സംവിധായകന്‍

നാനയുടെ മികച്ച നടന്‍ ദുല്‍ഖര്‍ സല്‍മാന്‍, നടി നസ്‌റിയ നസീം

1983 സംവിധാനം ചെയ്ത എബ്രിഡ് ഷൈന്‍ തന്നെയാണ് ഈ വര്‍ഷത്തെ മികച്ച സംവിധായകനും

മികച്ച നവാഗത സംവിധായകന്‍

നാനയുടെ മികച്ച നടന്‍ ദുല്‍ഖര്‍ സല്‍മാന്‍, നടി നസ്‌റിയ നസീം

ഈ വര്‍ഷം ഒത്തിരി നവാഗത സംവിധായകര്‍ സിനിമയിലേക്ക് കടന്നു വന്നതുകൊണ്ടാണ് മുമ്പൊന്നുമില്ലാത്ത ഈ പ്രത്യേക കാറ്റഗറി ഇപ്പോള്‍ പ്രത്യക്ഷപ്പെട്ടത്. ഓം ശാന്തി ഓശാന എന്ന ചിത്രം സംവിധാനം ചെയ്ത ജൂഡ് ആന്റണി ജോസഫാണ് മികച്ച നവാഗത സംവിധായകന്‍

മാന്‍ ഓഫ് ദ ഇയര്‍

നാനയുടെ മികച്ച നടന്‍ ദുല്‍ഖര്‍ സല്‍മാന്‍, നടി നസ്‌റിയ നസീം

അഭിനയിച്ച എല്ലാ ചിത്രങ്ങളും ഹിറ്റാക്കിയ നവിന്‍ പോളി തന്നെയാണ് ഈ വര്‍ഷത്തെ മാന്‍ ഓഫ് ദി ഇയര്‍. 1983, ഓം ശാന്തി ഓശാന, ബാംഗ്ലൂര്‍ ഡെയ്‌സ്, വിക്രമാദിത്യന്‍ തുടങ്ങിയ ചിത്രങ്ങള്‍ ഹിറ്റും സൂപ്പര്‍ ഹിറ്റുമായി.

ജയസൂര്യയ്ക്കും അപര്‍ണയ്ക്കും

നാനയുടെ മികച്ച നടന്‍ ദുല്‍ഖര്‍ സല്‍മാന്‍, നടി നസ്‌റിയ നസീം

മികച്ച രണ്ടാമത്തെ നടനായി ജയസൂര്യയെയും (അപ്പോത്തിക്കരി, ഇയ്യോബിന്റെ പുസ്തകം), മികച്ച രണ്ടാമത്തെ നടിയായി അപര്‍ണ ഗോപിനാഥിനെയും (മുന്നറിയിപ്പ്) തിരഞ്ഞെടുത്തു.

പുതുമുഖം

നാനയുടെ മികച്ച നടന്‍ ദുല്‍ഖര്‍ സല്‍മാന്‍, നടി നസ്‌റിയ നസീം

മികച്ച പുതുമുഖ നടന്‍ എന്ന പട്ടികയിലേക്ക് ആരും കയറിയില്ല. കാരണവര്‍ എന്ന ചിത്രത്തില്‍ മികച്ച പ്രകടനം കാഴ്ചവച്ച ശ്രീലക്ഷ്മി ശ്രീകുമാറാണ് മികച്ച പുതുമുഖ നടിയ്ക്കുള്ള പുരസ്‌കാരം സ്വന്തമാക്കിയത്.

മികച്ച ഹാസ്യ നടന്‍

നാനയുടെ മികച്ച നടന്‍ ദുല്‍ഖര്‍ സല്‍മാന്‍, നടി നസ്‌റിയ നസീം

അജു വര്‍ഗീസാണ് ഈ വര്‍ഷത്തെ മികച്ച ഹാസ്യ നടന്‍. വെള്ളി മൂങ്ങ, പെരുച്ചാഴി, ഓര്‍മയുണ്ടോ ഈ മുഖം എന്നീ ചിത്രങ്ങള്‍ പരിഗണിച്ചാണ് പുരസ്‌കാരം

മികച്ച ഹാസ്യ നടി

നാനയുടെ മികച്ച നടന്‍ ദുല്‍ഖര്‍ സല്‍മാന്‍, നടി നസ്‌റിയ നസീം

ബാംഗ്ലൂര്‍ ഡെയിസ് എന്ന ചിത്രത്തിലെ പ്രകടനം മികച്ചതാക്കിയതോടെ കല്‍പന മികച്ച ഹാസ്യ നടിക്കുള്ള വിജയ്ക്ക് അര്‍ഹയായി.

 ജനപ്രിയ ചിത്രം

നാനയുടെ മികച്ച നടന്‍ ദുല്‍ഖര്‍ സല്‍മാന്‍, നടി നസ്‌റിയ നസീം

അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത ബാംഗ്ലൂര്‍ ഡെയ്‌സാണ് ഈ വര്‍ഷത്തെ ജനപ്രിയ ചിത്രം

പ്രത്യേക പരമാര്‍ശം

നാനയുടെ മികച്ച നടന്‍ ദുല്‍ഖര്‍ സല്‍മാന്‍, നടി നസ്‌റിയ നസീം

ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രത്തിലെ അഭിനയത്തിന് മഞ്ജു വാര്യര്‍ക്കും, വെള്ളി മൂങ്ങ എന്ന ചിത്രത്തിലെ അഭിനയത്തിന് ബിജു മേനോനും പ്രത്യേക പരമാര്‍ശത്തിന് അര്‍ഹരായി.

സംഗീത സംവിധായകന്‍

നാനയുടെ മികച്ച നടന്‍ ദുല്‍ഖര്‍ സല്‍മാന്‍, നടി നസ്‌റിയ നസീം

ഓം ശാന്തി ഓശാനയിലെ 'കാറ്റുമൂളിയോ പ്രണയം...' എന്ന പാട്ട് ഒരുക്കിയ ഷാന്‍ റഹ്മാനാണ് മികച്ച സംഗീത സംവിധായകന്‍

മികച്ച ഗായകര്‍

നാനയുടെ മികച്ച നടന്‍ ദുല്‍ഖര്‍ സല്‍മാന്‍, നടി നസ്‌റിയ നസീം

മികച്ച ഗായകനായി വിനീത് ശ്രീനിവാസനെയും (ഓം ശാന്തി ഓശാന, ഓര്‍മയുണ്ടോ ഈ മുഖം) ഗായികയായി ശ്വേത മോഹനെയും (ഒറ്റമന്ദാരം) തിരഞ്ഞെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X