ചങ്ങമ്പുഴയായി നാനാ പടേക്കര്‍
ചങ്ങമ്പുഴയായി നാനാ പടേക്കര്‍
സപ്തംബര്‍12, 2000
വി.കെ. പ്രകാശ് സംവിധാനം ചെയ്യുന്ന രമണം എന്ന ചിത്രത്തിലൂടെ ഹിന്ദി ചലച്ചിത്ര താരം നാനാ പടേക്കര്‍ മലയാളത്തിലെത്തുകയാണ്. അനശ്വരനായ മഹാകവി ചങ്ങമ്പുഴ കൃഷ്ണപ്പിള്ളയുടെ ജീവിതത്തെ ആധാരമാക്കിയാണ് പ്രകാശ് രമണം തയ്യാറാക്കുന്നത്.
നാനാ പടേക്കര്‍ ചങ്ങമ്പുഴ കൃഷ്ണപ്പിള്ളയെയാണ് അവതരിപ്പിക്കുന്നത്. ബോളിവുഡിന് പുറത്ത് നാനാ പടേക്കര്‍ അഭിനയിക്കുന്ന ആദ്യചിത്രമാണ് രമണം. ചങ്ങമ്പുഴയുടെ കൂട്ടുകാരനായ ഇടപ്പള്ളി രാഘവന്‍പിള്ളയെ അവതരിപ്പിക്കുന്നത് മുരളിയാണ്.
ഇവര്‍ക്കു പുറമെ മുകന്ദന്‍, ലാലു അലക്സ്, നന്ദിനി, ശ്രീവിദ്യ, മയൂരി തുടങ്ങിയവരും അഭിനയിക്കുന്നു. ഗിരീഷ് പുത്തഞ്ചേരിയുടെ വരികള്‍ക്ക് ഔസേപ്പച്ചന്‍ ഈണം നല്‍കുന്നു. സണ്ണിജോസഫിന്റേതാണ് ഛായാഗ്രഹണം.


Click it and Unblock the Notifications