ജൂനിയര്‍ എന്‍ടിആറിന്റെ പിതാവ് നന്ദമുരി ഹരികൃഷ്ണ വാഹനാപകടത്തില്‍ മരിച്ചു
Recommended Video

നടനും തെലുങ്ക് രാഷ്ട്രിയത്തിലെ ശ്രദ്ധേയനുമായ നന്ദമുരി ഹരികൃഷ്ണ വാഹനാപകടത്തില്‍ മരിച്ചു, 61 വയസായിരുന്നു. ആന്ധ്രാപ്രദേശ് മുന്‍മുഖ്യമന്ത്രി എന്‍ടിആറിന്റെ മകനും യുവസൂപ്പര്‍ താരം ജൂനിയര്‍ എന്‍ടിആറിന്റെ പിതാവുമാണ് ഹരികൃഷ്ണ. തെലുങ്കാനയിലെ നെര്‍ക്കെട്ട്പള്ളിയ്ക്കടുത്ത് അണ്ണപര്‍ത്തി റോഡില്‍ ബുധനാഴ്ച പുലര്‍ച്ചെ 4.30ഓടെയായിരുന്നു അപകടം. ഒരു വിവാഹത്തില്‍ പങ്കെടുക്കുന്നതിനായി ഹൈദ്രാബാദില്‍ നിന്നും തെലുങ്കാനയിലേക്കുള്ള യാത്രയിലായിരുന്നു അദ്ദേഹം.

ഒരു വാഹനത്തെ ഓവര്‍ടേക്ക് ചെയ്യാനുള്ള ശ്രമത്തിനിടെ ഡിവൈഡറില്‍ ഇടിച്ച് നിയന്ത്രണം വിട്ട കാര്‍ എതിര്‍ദിശയില്‍ വന്ന വാഹനത്തില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ കാറിന്റെ മുന്‍ഭാഗം തകര്‍ന്നു. ഗുരുതരമായി പരിക്കേറ്റ ഹരികൃഷ്ണയെ കണിനേനി ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചെങ്കിലു ജീവന്‍ രക്ഷിക്കാനായില്ല. എന്‍ടിആറിന്റെ നാലാമത്തെ മകനാണ് ഹരികൃഷ്ണ. ഹരികൃഷ്ണയുടെ രണ്ടാമത്തെ മകന്‍ ജാനകി റാം 2014 കാറപകടത്തില്‍ കൊല്ലപ്പെട്ടതും ഇതേ ജില്ലയില്‍ വച്ചായിരുന്നു.

സിനിമയിലും സാന്നിദ്ദ്യമറിയിച്ച ഹരികൃഷ്ണയുടെ പേരില്‍ ഒരുപിടി വിജയ ചിത്രങ്ങളും ഉണ്ട്. ഹരികൃഷ്ണയുടെ മൂത്തമകന്‍ കല്യാണ്‍ റാം നിര്‍മാതാവും നടനുമാണ്. എന്‍ടിആറിന്റെ ജീവിതം സിനിമയാക്കാനുള്ള തയാറെടുപ്പിലാണ് കല്യാണ്‍ റാം. എന്‍ടിആറിന്റെ വേഷം അഭിനയിക്കാനായി ഹരികൃഷ്ണയെയായിരുന്നു കല്യാണ്‍ ഉദ്ദേശിച്ചിരുന്നത്. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ ബന്ധുവുമാണ് ഹരികൃഷണ. നായിഡു സര്‍ക്കാരില്‍ അദ്ദേഹം മന്ത്രി പദവിയും അലങ്കരിച്ചിരുന്നു.


Click it and Unblock the Notifications











