പൃഥ്വിരാജിന് ലഭിച്ച ഏറ്റവും വലിയ സമ്മാനം
മലയാള സിനിമയ്ക്ക് ഒട്ടനവധി ഗാംഭീര്യമുള്ള പുരുഷ കഥാപാത്രങ്ങളെ സമ്മാനിച്ച സംവിധായകനാണ് രഞ്ജിത്ത്. കഥാപാത്രങ്ങളെ മാത്രമല്ല, പുതുമുഖ നടന്മാരെയും രഞ്ജിത്ത് മലയാള സിനിമയ്ക്ക് നല്‍കിയിട്ടുണ്ട്.
'എഴുതാപ്പുറങ്ങള്‍' എന്ന ചിത്രത്തിലൂടെ നടമനായാണ് രഞ്ജിത്ത് മലയാള സിനിമിലെത്തുന്നത്. 'ഒരു മെയ്മാസ പുലരിയി'ലൂടെ സിനിമയ്ക്ക് കഥയകളെഴുതിത്തുടങ്ങി. 'വിറ്റ്‌നസ്' എന്ന ചിത്രത്തിലൂടെ തിരക്കഥാകൃത്തുമായി. പിന്നെ മറുപുറം, ദേവാസുരം, മായാമയൂരം, ആറാം തമ്പുരാന്‍, സമ്മര്‍ ഇന്‍ ബത്തലേഹം അങ്ങനെ മലയാള സിനിമയ്ക്ക് ആഘോഷമായി.

'രാവണപ്രഭു'വിലൂടെ സംവിധാന നിരയിലേക്കെത്തിയ രഞ്ജിത്ത് മലയാള സിനിമയ്ക്ക നല്‍കിയ എക്കാലത്തെയും മികച്ച പ്രണയ ചിത്രമാണ് 'നന്ദനം'. നന്ദനം എന്ന ചിത്രം മാത്രമല്ല, പൃഥ്വിരാജ് സുകുമാരന്‍ എന്ന പുതുമുഖ നടനെയും രഞ്ജിത്ത് മലയാളത്തിന് സമ്മാനമായി നല്‍കി. രഞ്ജിത്തിന്റെ രണ്ടാമത്തെ ഡയറക്ടോറിയല്‍ ചിത്രം.
പക്ഷെ പൃഥ്വിരാജ് നന്ദനത്തെ അങ്ങനെയല്ല കാണുന്നത്. നന്ദനം തനിക്ക് കിട്ടിയ ഏറ്റവും വലിയ സമ്മാനമാണെന്നാണ് പൃഥ്വി പറയുന്നത്. നന്ദനത്തില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചതാണ് ജീവിതത്തില്‍ കിട്ടിയ ഏറ്റവും വലിയ സമ്മാനമെന്ന് പൃഥ്വി പറഞ്ഞു.
സിനിമയില്‍ അഭിനയിക്കാന്‍ ഒട്ടും പ്രയത്‌നിക്കാത്ത ഒരാളാണ് ഞാന്‍. മറ്റൊരു ജോലിയിലായിരുന്ന എന്നെ വിളിച്ച് നന്ദനം സമ്മാനമായി നല്‍കിയത് രഞ്ജിയേട്ടനാണ്. ശരിക്കും അതൊരു വലിയ ഗിഫറ്റാണ്. എന്റെ ജീവിതത്തെ മാറ്റിമറിച്ച ഏറ്റവും വലിയ ഗിഫ്റ്റ്- പൃഥ്വിരാജ് പറഞ്ഞു.


Click it and Unblock the Notifications











