തടികുറച്ചു, നന്ദിനിയും മടങ്ങിവരുന്നു

By Aswathi

അയാള്‍ കഥയെഴുതുകയാണ്, കരുമാടിക്കുട്ടന്‍, തച്ചിലേടത്തു ചുണ്ടന്‍ എന്നൊക്കെയുള്ള സിനിമയുടെ പേരുകേള്‍ക്കുമ്പോള്‍ മലയാളികളുടെ മനസ്സിലേക്കോടിവരുന്ന ഒരു ശാലീന സൗന്ദര്യമുണ്ട്. കൗസല്യ എന്ന നന്ദിനി. വിവാഹത്തോടെയാണ് മിക്ക നടിമാരും വെള്ളിത്തിരയില്‍ നിന്ന് മാറിനിന്നത്. എന്നാല്‍ അവിവാഹിതയായ നന്ദിനിയെ 2009നു ശേഷം വെള്ളിത്തിരയില്‍ കണ്ടതേയില്ല.

പരിഭവവും പരാതിയും മാറ്റിവച്ചേയ്ക്കൂ, നന്ദിനിയും തിരിച്ചുവരുന്നു. വിശാലും ശ്രുതി ഹസനും മുഖ്യവേഷത്തിലെത്തുന്ന പൂജൈ എന്ന തമിഴ് ചിത്രത്തിലൂടെയാണ് നന്ദിനിയുടെ മടങ്ങിവരവ്. അഭിനയരംഗത്ത് ജീവമായ കാലത്തും നന്ദിനി കൂടുതല്‍ തിളങ്ങിയിട്ടുള്ളത് തമിഴകത്താണ്. എന്തായാലും മടങ്ങിവരവില്‍ തടിയൊക്കെ കുറയ്ക്കുന്നുണ്ട്.

സിനിമയിലെ കഥാപാത്രത്തിന് വേണ്ടി 20 കിലോ കുറച്ചിട്ടാണത്രെ നന്ദിനിയുടെ വരവ്. നന്ദിനിയുടെ സിനിമാഭിനയത്തിലേക്കൊരു തിരിഞ്ഞു നോട്ടാം, ചിത്രങ്ങള്‍ കാണൂ.

ബാംഗ്ലൂര്‍ക്കാരി കവിത

നന്ദിനിയും മടങ്ങിവരുന്നു

1979-ല്‍ ബാംഗ്ലൂരിലാണ് നന്ദിനിയുടെ ജനനം. സിനിമാ ലോകത്ത് നന്ദിനിയെന്നും കൗസല്യയെന്നും അറിയപ്പെട്ടുന്ന ഈ നടിയുടെ യഥാര്‍ത്ഥ പേര് കവിത ശിവശങ്കര്‍ എന്നാണ്.

മോഡലിങ്ങിലൂടെ സിനിമയിലേക്ക്

നന്ദിനിയും മടങ്ങിവരുന്നു

ഇന്ന് മിക്ക നടിമാരും അഭിനയത്തിലേക്കെത്തുന്നത് മോഡലിങിലൂടെയാണ്. നന്ദിനി സിനിമയിലേക്ക് വരുന്ന കാലത്ത് ഇന്നത്തെ അത്രയും മോഡലിങിന് അവസരങ്ങളുണ്ടായില്ല. എന്നിരിക്കിലും മോഡലിങ്ങിലൂടെയാണ് നന്ദിനിയുടെ സിനിമാ പ്രവേശം

മലയാളത്തിലൂടെ തുടക്കം

നന്ദിനിയും മടങ്ങിവരുന്നു

ബാല ചന്ദ്ര മേനോന്‍ സംവിധാനം ചെയ്ത ഏപ്രില്‍ 19 എന്ന മലയാള ചിത്രത്തിലൂടെയാണ് നന്ദിനിയുടെ അരങ്ങേറ്റം.

കാലമെല്ലാം കാതല്‍ വാഴ്കയിലൂടെ തമിഴിലേക്ക്

നന്ദിനിയും മടങ്ങിവരുന്നു

തമിഴായിരുന്നു എന്നും നന്ദിനിയുടെ തട്ടകം. മലയാളത്തിലാണ് അരങ്ങേറ്റമെങ്കിലും തമിഴകത്താണ് തിളങ്ങിയത്. കാലമെല്ലാം കാതല്‍ വാഴ്കയില്‍ എന്ന ചിത്രത്തിലൂടെയാണ തുടക്കം.

വീണ്ടും മലയാളത്തില്‍

നന്ദിനിയും മടങ്ങിവരുന്നു

ആദ്യ മലയാള സിനിമയില്‍ നന്ദിനി അത്ര തിളങ്ങിയിരുന്നില്ല. പക്ഷെ തമിഴില്‍ രണ്ടു മൂന്ന് ചിത്രങ്ങള്‍ ചെയ്തു വീണ്ടും മലയാളത്തില്‍ പ്രത്യക്ഷപ്പെട്ടു. ലേലം എന്ന ചിത്രമാണ് രണ്ടാമത് ചെയ്തത്. ഇതിലെ ഗൗരി പാര്‍വതി എന്ന കഥാപാത്ര ശ്രദ്ധിക്കപ്പെട്ടു.

അയാള്‍ കഥ എഴുതുകയാണ്.

നന്ദിനിയും മടങ്ങിവരുന്നു

മോഹന്‍ലാല്‍ നായകനായി എത്തിയ അയാള്‍ കഥയെഴുതുകയാണ് എന്ന ചിത്രത്തിലൂടെ നന്ദിനി മലയാളികള്‍ക്ക് പ്രിയപ്പെട്ടവളായി. ചിത്രത്തിലെ പ്രിയദര്‍ശിനി എന്ന കഥാപാത്രമായി പെട്ടന്ന് പ്രേക്ഷകര്‍ക്കിടിലേക്കിറങ്ങിച്ചെല്ലാന്‍ നന്ദിനിയ്ക്ക് സാധിച്ചു.

തച്ചിലേടുത്തു ചുണ്ടന്‍

നന്ദിനിയും മടങ്ങിവരുന്നു

അയാള്‍ കഥയെഴുതുകയാണ് എന്ന ചിത്രം ചെയ്ത വര്‍ഷം തന്നെ മലയാളത്തില്‍ നിന്ന് നല്ല നല്ല അവസരങ്ങള്‍ നന്ദിനിയെ തേടിയെട്ടി. അതേ വര്‍ഷം തന്നെ തച്ചിലേടത്തു ചുണ്ടന്‍ എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയായെത്തി. അതും ശ്രദ്ധിക്കപ്പെട്ടു.

കരുമാടിക്കുട്ടന്‍

നന്ദിനിയും മടങ്ങിവരുന്നു

നന്ദിനി ചെയ്ത കഥാപാത്രങ്ങളില്‍ മികച്ചതാണ് കരുമാടിക്കുട്ടനിലെ നന്ദനിക്കുട്ടി. ദിവ്യാ ഉണ്ണി നിരസിച്ച, ചിത്രത്തില്‍ കലാഭവന്‍ മണിയുടെ നായികയായി അഭിനയിച്ചുകൊണ്ട് എല്ലാവരുടെയും പ്രീതി പിടിച്ചുപറ്റാന്‍ നന്ദിനിയ്ക്ക് കഴിഞ്ഞു.

തെലുങ്കിലും കന്നടയിലും

നന്ദിനിയും മടങ്ങിവരുന്നു

തമിഴായിരുന്നു നന്ദിനിയുടെ പ്രധാന മേഖല. മലയാളത്തില്‍ വിരലിലെണ്ണാവുന്ന ചിത്രങ്ങളും അഭിനയിച്ച നന്ദിനി തെലുങ്കിലും കന്നടയിലും അത്രതന്നെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

പുരസ്‌കാരം നല്‍കിയതും തമിഴകം

നന്ദിനിയും മടങ്ങിവരുന്നു

പൂവേലി എന്ന തമിഴ് ചിത്രത്തിന് വേണ്ടിയാണ് ആദ്യം പരസ്‌കാരം ലഭിച്ചത്. പിന്നീട് ആസയില്‍ ഒരു കടിതം എന്ന ചിത്രത്തിലെ അഭിനയത്തിലും ഫിലിം ഫെയര്‍ പുരസ്‌കാരം ലഭിച്ചു.

രണ്ടാം വരവ്

നന്ദിനിയും മടങ്ങിവരുന്നു

നായികനിരയില്‍ നിന്ന് മാറി സഹനടിയായിട്ടാണ് നന്ദിനിയുടെ രണ്ടാം വരവ്. വിജയ് നായകനായ തിരുമലൈ എന്ന ചിത്രത്തിലൂടെയാണ് സഹനടിയായി തുടക്കം. പിന്നീട് സന്തോഷ് സുബ്രഹ്മണ്യം എന്ന ചിത്രത്തിലും സഹനടിയായി എത്തി.

ലയാളത്തില്‍ ഒടുവില്‍

നന്ദിനിയും മടങ്ങിവരുന്നു

സുരേഷ് ഗോപി നായകനായ ഐ ജി ഇന്‍സ്‌പെക്ടര്‍ (2009) ജനറല്‍ എന്ന ചിത്രത്തിലാണ് നന്ദിനി ഒടുവില്‍ മലയാളത്തില്‍ അഭിനയിച്ചത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X