ലൂസിഫറില്‍ ലാലേട്ടന് കൂട്ടായി ലാന്‍ഡ് മാസ്റ്റര്‍!തന്നേക്കാളും കൂടുതല്‍ അഭിനയിച്ചത് ഈ കാറെന്ന് നന്ദു
Recommended Video

മോഹന്‍ലാല്‍ നായകവേഷത്തില്‍ എത്തുന്ന ലൂസിഫറിനായി ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. പ്രഖ്യാപന വേളമുതല്‍ മികച്ച സ്വീകാര്യത ലഭിച്ചിരുന്ന ചിത്രം അടുത്തതായി റിലീസിങ്ങിനൊരുങ്ങുകയാണ്, മാര്‍ച്ച് അവസാന വാരം റിലീസ് പ്രഖ്യാപിച്ച ചിത്രം നിലവില്‍ അവസാന ഘട്ട വര്‍ക്കുകളിലാണുളളത്. വമ്പന്‍ താരനിര അണിനിരക്കുന്ന ചിത്രം പൃഥ്വിരാജിന്റെ ആദ്യ സംവിധാന സംരഭമെന്ന നിലയില്‍ കൂടിയാണ് ശ്രദ്ധ നേടുന്നത്.
ലൂസിഫറിലെ ലാലേട്ടന്റെ സ്റ്റീഫന്‍ നെടുമ്പളളിയുടെ വരവിനായുളള കാത്തിരിപ്പിലാണ് എല്ലാവരും. സിനിമയുടെ ടീസര്‍ പുറത്തിറങ്ങിയപ്പോള്‍ താരത്തിനൊപ്പം ശ്രദ്ധ നേടിയതായിരുന്നു സീനുകളില്‍ ഉപയോഗിച്ച ലാന്‍ഡ് മാസ്റ്റര്‍ കാര്‍. ലൂസിഫറില്‍ മോഹന്‍ലാലിന്റെ കഥാപാത്രം കൂടുതല്‍ നേരം ഉപയോഗിക്കുന്ന വാഹനം കൂടിയാണിത്. ഇതേക്കുറിച്ച് സിനിമയുടെതായി പുറത്തിറങ്ങിയ പുതിയ വീഡിയോയില്‍ നടന്‍ നന്ദു സംസാരിച്ചിരുന്നു.

ലൂസിഫറിനായുളള കാത്തിരിപ്പ്
ഒടിയനു ശേഷം മോഹന്‍ലാല്‍ ആരാധകര്‍ ഒന്നടങ്കം ഏറെ കാത്തിരിക്കുന്ന സിനിമകളില്‍ ഒന്നൂകൂടിയാണ് ലൂസിഫര്‍. ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങിയതുമുതല്‍ എല്ലാവരിലും ആവേശം വര്‍ധിച്ചിരുന്നു. മുരളി ഗോപിയുടെ തിരക്കഥയിലാണ് സംവിധായകന്‍ ഈ ചിത്രം അണിയിച്ചൊരുക്കുന്നത്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ സിനിമ നിര്‍മ്മിക്കുന്നു. ഇത്തവണ ഒരു പൊളിറ്റിക്കല്‍ ആക്ഷന്‍ ത്രില്ലറുമായിട്ടാണ് സൂപ്പര്‍താരം എത്തുന്നത്. വമ്പന്‍ റിലീസായി തന്നെയാകും സിനിമ തിയ്യേറ്ററുകളിലേക്ക് എത്തുക. ചിത്രത്തില്‍ ലാലേട്ടന്റെ പ്രകടനത്തിനൊപ്പം പൃഥ്വിരാജ് സുകുമാരന്റെ മേക്കിങ്ങും എല്ലാവരും ഉറ്റുനോക്കുന്നൊരു കാര്യമാണ്.

സ്റ്റീഫന്‍ നെടുമ്പളളിയുടെ വരവ്
മോഹന്‍ലാല്‍ മുന്‍പ് ചെയ്ത കഥാപാത്രങ്ങളില്‍ നിന്നും വേറിട്ടു നില്‍ക്കുന്ന ഒരു റോളായിരിക്കും ചിത്രത്തിലെ സ്റ്റീഫന്‍ നെടുമ്പളളി. ഇത്തവണയും മാസ് ഹീറോ പരിവേഷമുളള ഒരു റോള്‍ തന്നെയായിരിക്കും ലാലേട്ടനെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ പോസ്റ്ററില്‍നിന്നും ടീസറില്‍നിന്നും ഇത് വ്യക്തമായിരുന്നു. ഏറെ നാളുകള്‍ക്ക് ശേഷമാണ് ഒരു രാഷ്ട്രീയ നേതാവിന്റെ വേഷത്തില്‍ മോഹന്‍ലാല്‍ എത്തുന്നത്. സിനിമയിലെ താരത്തിന്റെ കിടിലന്‍ ഗെറ്റപ്പിന് മികച്ച സ്വീകാര്യതയായിരുന്നു സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്.

ചിത്രത്തിലെ കാര്‍
സിനിമയുടെ ടീസര്‍ പുറത്തിറങ്ങിയതു മുതലായിരുന്നു ചിത്രത്തിലെ രംഗങ്ങളില്‍ വന്ന കാറിനെക്കുറിച്ച് എല്ലാവരും ശ്രദ്ധിച്ചത്. ഒരു കറുത്ത ലാന്‍ഡ് മാസ്റ്റര്‍ കാറായിരുന്നു ലൂസിഫറിനു വേണ്ടി ഉപയോഗിച്ചിരുന്നത്. ചിത്രത്തില്‍ സ്റ്റീഫന്‍ നെടുമ്പളളിക്കൊപ്പം ഈ കാറും ആദ്യാവസാനം ഉണ്ടാകുമെന്നാണ് അറിയുന്നത്. ചിത്രത്തില്‍ ഉപയോഗിച്ച കാറിനെക്കുറിച്ച് തുറന്നു പറഞ്ഞുകൊണ്ടായിരുന്നു നടന്‍ നന്ദു എത്തിയിരുന്നത്.

ലാന്‍ഡ് മാസ്റ്റര്‍ കാര്‍ തന്റെത്
ലൂസിഫറിനു വേണ്ടി ഉപയോഗിച്ച ലാന്‍ഡ് മാസ്റ്റര്‍ കാര്‍ തന്റെതാണെന്നാണ് നന്ദു പറയുന്നത്. അടുത്തിടെ പുറത്തിറങ്ങിയ ലൂസിഫറിന്റെ പ്രൊമോ വീഡിയോയിലാണ് നന്ദു ഇക്കാര്യം പറഞ്ഞത്. സിനിമയില്‍ പ്രാധാന്യമുളള ഒരു കഥാപാത്രമായിട്ടാണ് നന്ദു അഭിനയിച്ചിരിക്കുന്നത്. എന്നാല്‍ തന്നേക്കാളും കൂടുതല്‍ തന്റെ കാര്‍ ഈ ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ടെന്നാണ് നന്ദു പറയുന്നത്. ലൂസിഫറിന്റെ ടീസര്‍ പുറത്തിറങ്ങിയതുമുതല്‍ മുഖ്യ ആകര്‍ഷണമായി ഈ കാറും ഉണ്ടായിരുന്നു.

ലൂസിഫറിന്റെ റിലീസ്
അതേസമയം ലാലേട്ടന്‍റെ ലൂസിഫര്‍ മാര്‍ച്ച് 28നാണ് ലോകമെമ്പാടമുളള തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. സിനിമ മലയാളത്തിനു പുറമെ മറ്റു ഭാഷകളിലും എത്തുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. മഞ്ജു വാര്യര്‍ നായികാ വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ ടൊവിനോ തോമസ്,ഇന്ദ്രജിത്ത് സുകുമാരന്‍, വിവേക് ഒബ്‌റോയ്, ബാല,സാനിയ അയ്യപ്പന്‍, സായി കുമാര്‍,നന്ദു,ശിവജി ഗുരുവായൂര്‍,കലാഭവന്‍ ഷാജോണ്‍ തുടങ്ങിയവരും അഭിനയിച്ചിട്ടുണ്ട്.സുജിത് വാസുദേവ് ഛായാഗ്രഹണവും ദീപക് ദേവ് സംഗീതവും നിര്‍വ്വഹിച്ചിരിക്കുന്നുയ


Click it and Unblock the Notifications