ഒരു കാലത്തെ സൂപ്പര്‍ താരങ്ങളുടെ നായികയായിരുന്ന നന്ദിനി ദുല്‍ഖറിന്റെ സിനിമയിലൂടെ തിരിച്ച് വരുന്നു!
തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളില്‍ അരങ്ങേറ്റം നടത്തി തിളങ്ങി നില്‍ക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്‍. കുറച്ച് നാളുകള്‍ക്ക് ശേഷം ദുല്‍ഖര്‍ നായകനായി അഭിനയിക്കുന്ന മലയാള സിനിമയാണ് ഒരു യമണ്ടന്‍ പ്രേമകഥ. നിലവില്‍ സിനിമയുടെ ഷൂട്ടിംഗ് നടന്ന് കൊണ്ടിരിക്കുകയാണ്. ചിത്രീകരണത്തിനിടെയുള്ള ഫോട്ടോസും വീഡിയോസും കഴിഞ്ഞ ദിവസങ്ങളില്‍ പുറത്ത് വന്നിരുന്നു.
ഇപ്പോള്‍ സിനിമയിലൂടെ ഒരു നായിക കൂടി മടങ്ങി വരികയാണെന്ന വാര്‍ത്ത വന്നിരിക്കുകയാണ്. ഒരു കാലത്ത് സൂപ്പര്‍ താരങ്ങളുടെ നായികയായി തിളങ്ങി നിന്നിരുന്ന നന്ദിനിയാണ് ദുല്‍ഖറിന്റെ സിനിമയിലൂടെ വീണ്ടും മലയാളത്തിലേക്ക് എത്തുന്നത്. സുരേഷ് ഗോപിയുടെ ലേലം 2 വില്‍ നായികയായി നന്ദിനി ഉണ്ടാവുമെന്ന് പറഞ്ഞിരുന്നെങ്കിലും ഔദ്യോഗികമായ സ്ഥിരികരണം ഉണ്ടായിട്ടില്ല.

നന്ദിനി ഒരു കോളേജ് ടീച്ചറുടെ വേഷത്തിലായിരിക്കും സിനിമയിലുണ്ടാവുക എന്നാണ് സൂചന. ബാക്കിയുള്ള താരങ്ങളുടെ കഥാപാത്രത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും പുറത്ത് വിട്ടിട്ടില്ല. ഉണ്ണികൃഷ്ണന്‍, ബിബിന്‍ ജോര്‍ജ് കൂട്ടുകെട്ടില്‍ തിരക്കഥ ഒരുക്കുന്ന സിനിമയാണ് ഒരു യമണ്ടന്‍ പ്രേമകഥ. ടെലിവിഷനില്‍ നിരവധി ഹിറ്റ് പരിപാടികള്‍ സമ്മാനിച്ച ബിസി നൗഫലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നൗഫലിന്റെ സംവിധാനത്തിലെത്തുന്ന കന്നിച്ചിത്രമാണിത്.
ആന്റോ ജോസഫാണ് ചിത്രം നിര്‍മ്മിക്കുന്നത്. നാദിര്‍ഷ സംഗീതം പകരുമ്പോള്‍ സുജിത് വാസുദേവാണ് ക്യാമറ ചലിപ്പിക്കുന്നത്. കട്ടപ്പനയിലെ ഋത്വിക് റോഷന്‍ പോലെ കോമഡിയ്ക്ക് പ്രധാന്യം കൊടുത്താണ് ഒരു യമണ്ടന്‍ പ്രേമകഥയും നിര്‍മ്മിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. സിനിമയുടെ കഥയെ കുറിച്ച് കൂടുതല്‍ വിവരങ്ങളില്ല..


Click it and Unblock the Notifications











