എങ്ങനെ ഇങ്ങനെ പെരുമാറാനാവുന്നു! ദുല്‍ഖറിനെക്കുറിച്ച് നായികാനായകന്‍ ഫെയിം നന്ദുവിന്റെ കുറിപ്പ് വൈറല്‍

മലയാളികളുടെ സ്വന്തം താരപുത്രനാണ് ദുല്‍ഖര്‍ സല്‍മാന്‍. സെക്കന്‍ഡ് ഷോയിലൂടെ തുടക്കം കുറിച്ച താരം സ്വന്തമായ ഇടെ കണ്ടെത്തി മുന്നേറുകയാണ്. വ്യത്യസ്തമായ സിനിമകളുമായി മുന്നേറുന്ന താരപുത്രന്‍ മലയാളത്തിനപ്പുറത്ത് അന്യഭാഷകളിലും വരവറിയിച്ചിരുന്നു. സ്വീകാര്യതയിലും പിന്തുണയിലും ഏറെ മുന്നിലാണ് അദ്ദേഹം. കഥാപാത്രത്തിന്‍രെ പൂര്‍ണ്ണതയ്ക്കായി അങ്ങേയറ്റ പ്രയത്‌നങ്ങളാണ് അദ്ദേഹം നടത്താറുള്ളത്. തെലുങ്ക് സിനിമയുടെ ഡബ്ബിംഗിനിടയിലെ തയ്യാറെടുപ്പുകള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. ബോളിവുഡില്‍ തിളങ്ങി നില്‍ക്കുന്നതിനിടയിലും മലയാളത്തെ കൈിട്ടിരുന്നില്ല അദ്ദേഹം. താരപുത്രന്റേതായ തലക്കനമില്ലാതെ സാധാരണക്കാരാനായാണ് ദുല്‍ഖര്‍ ഇടപഴകാറുള്ളതെന്ന് പലരും വ്യക്തമാക്കിയിരുന്നു.

ഒട്ടമെന്ന സിനിമയിലൂടെ മലയാളത്തില്‍ തുടക്കം കുറിച്ച നന്ദു ആനന്ദ് കുറിച്ച വാക്കുകള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍. മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്ത നായികനായകനില്‍ പങ്കെടുത്തിരുന്നു ഈ താരം. സാം സംവിധാനം ചെയ്ത ഓട്ടത്തിലൂടെയാണ് താരം ബിഗ് സ്‌ക്രീനില്‍ തുടക്കം കുറിച്ചത്. റിയാലിറ്റി ഷോയിലൂടെ സിനിമയില്‍ തുടക്കം കുറിച്ച നന്ദു ദുല്‍ഖറിനെ കണ്ടുമുട്ടിയതിന് ശേഷം പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ആദ്യമായി കാണുന്ന ഒരാളോട് എങ്ങനെ ഇങ്ങനെ സ്‌നേഹത്തോടെ പെരുമാറാന്‍ കഴിയുന്നുവെന്നാണ് നന്ദുവിന്റെ ചോദ്യം. ദുല്‍ഖറിനെ പലരും ചങ്കായി കൊണ്ടുനടക്കുന്നതിന് പിന്നിലെ കാരണത്തില്‍ സംശയമില്ലെന്നും നന്ദു കുറിച്ചിട്ടുണ്ട്.

Nandu Anand

കലൂര്‍ സ്റ്റേഡിയത്തില്‍ വെച്ച് അസോസിയേറ്റ് ഡയറക്ടറായ രാജേഷ് അടൂര്‍ തന്നെ പരിചയപ്പെടുത്തുമ്പോള്‍ തന്റെ കൈ പിടിച്ച് ചേര്‍ത്തുനിര്‍ത്തി വിശേഷങ്ങള്‍ ചോദിച്ചതും ഫോട്ടോ എടുക്കാന്‍ സമ്മതിച്ചതും ആദ്യമായി കാണുന്ന ഒരാളോട് എങ്ങനെ, ഇങ്ങനെ ഇത്ര സ്‌നേഹത്തോടെ പെരുമാറുന്നു, ആ എക്‌സൈറ്റ്‌മെന്റ് ഇപ്പോഴും മാറുന്നില്ല, അന്നെടുത്ത ഫോട്ടോ ഫേസ്ബുക്കില്‍ താന്‍ അപ്പോള്‍ത്തന്നെ പോസ്റ്റ് ചെയ്തിരുന്നുവെന്നും നന്ദു പറയുന്നു. നന്ദുവിന്റെ കുറിപ്പ് കാണാം.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X