ബ്രഹ്മാണ്ഡ ചിത്രത്തില്‍ നായകനാവാൻ ദുല്‍ഖര്‍ സല്‍മാന്‍! തെലുങ്കില്‍ വീണ്ടും കുഞ്ഞിക്കയുടെ മാജിക്!!
Recommended Video

ഈ വര്‍ഷം ദുല്‍ഖര്‍ സല്‍മാന്‍ തിളങ്ങിയത് തെലുങ്ക് സിനിമയിലായിരുന്നു. മഹാനടി എന്ന ചിത്രത്തില്‍ ജെമിനി ഗണേശനായി ദുല്‍ഖര്‍ തകര്‍ത്തഭിനയിച്ചിരുന്നു. യാത്ര എന്ന ചിത്രത്തിലൂടെ മമ്മൂട്ടിയും ഈ വര്‍ഷം തെലുങ്കിലെത്തിയിരുന്നു. ഇപ്പോള്‍ ദുല്‍ഖറിന്റെ തെലുങ്കിലെ മറ്റൊരു ബിഗ് ബജറ്റ് ചിത്രത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ വന്ന് കൊണ്ടിരിക്കുകയാണ്.
മഹാനടിയുടെ വിജയത്തിന് ശേഷം ദുല്‍ഖര്‍ തെലുങ്കില്‍ മറ്റൊരു ബ്രഹ്മാണ്ഡ ചിത്രത്തില്‍ അഭിനയിക്കുന്നതായി നേരത്തെ സൂചനകള്‍ വന്നിരുന്നു. പിന്നാലെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ തെലുങ്കില്‍ താന്‍ അഭിനയിക്കുന്ന കാര്യം ദുല്‍ഖര്‍ വ്യക്തമാക്കിയിരുന്നു. നിലവില്‍ ബോളിവുഡില്‍ അഭിനയിക്കുന്ന സോയ ഫാക്ടറിന് ശേഷം തെലുങ്കില്‍ ഒരു സിനിമയും മലയാളത്തില്‍ രണ്ട് സിനിമയും ഏറ്റെടുത്തിട്ടുണ്ടെന്നായിരുന്നു ദുല്‍ഖര്‍ പറഞ്ഞത്.

ദുല്‍ഖറിനൊപ്പം നടന്‍ നാനിയും സിനിമയിലുണ്ടാവുമെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്. ആദ്യമായിട്ടാണ് നാനിയും ദുല്‍ഖറും ഒരു സിനിമയില്‍ ഒന്നിക്കുന്നത്. ഒരുപാട് താരങ്ങളെ അണിനിരത്തി ഒരുങ്ങുന്ന ചിത്രം വെങ്കടേശ്വര ക്രിയേഷന്‍സിന്റെ ബാനറില്‍ ദില്‍ രാജുവാണ് നിര്‍മ്മിക്കുന്നത്.
അതേ സമയം സിനിമയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഔദ്യോഗികമായി വരുന്നതേയുള്ളു. ദുല്‍ഖറും നാനിയും ഏറ്റെടുത്തിരിക്കുന്ന സിനിമകളുടെ ചിത്രീകരണ തിരക്കുകള്‍ കഴിഞ്ഞിട്ടാവും ഈ സിനിമയുടെ ഷൂട്ടിംഗ് ആരംഭിക്കുന്നത്. ദുല്‍ഖറിന്റെ കരിയറില്‍ ഇതുവരെ ചെയ്യാത്തൊരു ചിത്രമായിരിക്കും അണിയറയില്‍ ഒരുങ്ങുന്നതെന്നാണ് സൂചന ലഭിക്കുന്നത്. ഒരു പിരീഡ് യുദ്ധ സിനിമയായിരിക്കുമെന്നും വാര്‍ത്തകള്‍ നേരത്തെ പ്രചരിച്ചിരുന്നു.


Click it and Unblock the Notifications











