For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ക്ലിക്ക്സിന് വേണ്ടി എന്തും ചെയ്യും!! നിങ്ങളെപ്പോലെ തരംതാഴില്ല, എന്നാൽ.. ശ്രീക്കെതിരെ നാനി

  |

  ടോളിവുഡിനെ ഒന്നടങ്കം ഞെട്ടിച്ച സംഭവമായിരുന്നു ശ്രീ റെഡ്ഡിയുടെ വെളിപ്പെടുത്തൽ. ഒരു സിനിമ കഥയെ വെല്ലുന്ന തരത്തിലുളള സംഭവ വികാസങ്ങളാണ് ശ്രീ പുറം ലോകത്തെ അറിയിച്ചത്. പ്രേക്ഷകർ ദൈവത്തിന് തുല്യം ആരാധിക്കുന്ന പ്രിയ താരങ്ങൾക്കെതിരെ നടി ലൈംഗിതകാരോപണങ്ങൾ ഉന്നയിച്ചിരുന്നു. കൂടാതെ ടോളിവുഡിൽ നിലകൊള്ളുന്ന കാസ്റ്റിംഗ് കൗച്ചിനെ കുറിച്ചും ഞെട്ടിപ്പിക്കുന്നന വെളിപ്പെടുത്തലാണ് താരം നടത്തിയത്.

  പുതുമയോടെ ഗൗരി നിങ്ങളുടെ സ്വീകരണ മുറിയിൽ!! ഗൗരിയായി എത്തുന്നത് നിങ്ങളുടെ പ്രിയതാരം, കണ്ടു നോക്കൂ

  സംവിധായകനും നടനുമായ ശേഖർ കമ്മൂല, ഗായകൻ ശ്രീറാം, റാണ ദഗ്ഗുബാട്ടിയുടെ സഹോദരൻ അഭിറാം, സംവിധായകനും തിരക്കഥാകൃത്തുമായ ശിവ കൊര്‍ത്താല ഒടുവിലായി നട‌ൻ നാനിയ്ക്ക് നേരേയും ശ്രീ ലൈംഗികരോപണവുമായി രംഗത്തെത്തിയിരുന്നു. നാനിയ്ക്കെതിരെയുള്ള നടിയുടെ ആരോപണം തെലുങ്ക് സിനിമ ലോകത്തെ ഒന്നടങ്കം ഞെട്ടിച്ചിരുന്നു. ഇപ്പോഴിത സംഭവത്തിൽ പ്രതികരണവുമായി നാനി തന്നെ രംഗത്തെത്തിയിട്ടുണ്ട്.

  ഒരു മണിക്കൂറോളം കാർ തലകീഴായി കിടന്നു!! ആരും വന്നില്ല, പിന്നീട് ഉണ്ടായത്,ആ നിമിഷത്തിനെക്കുറിച്ച് നടി

   നിയമ നടപടിയ്ക്കൊരുങ്ങി

  നിയമ നടപടിയ്ക്കൊരുങ്ങി

  ലൈംഗികാരോപണ വിഷയത്തിൽ ഇതാദ്യമായിട്ടാണ് നാനി പ്രതികരിക്കുന്നത്. നിങ്ങളെ പോലെ തരം താഴ്ന്ന പ്രതികരണങ്ങൾക്ക് ഞാൻ ഇല്ല, നിങ്ങളുടെ ആവശ്യവും അതു തന്നെയാണെന്നും നാനി പറഞ്ഞു. ശ്രീയ്ക്കെതിരെ പുറത്തിറക്കിയ പത്രക്കുറിപ്പിലായിരുന്നു തനിയ്ക്ക് നേരെ ഉയർന്ന ആരോപണങ്ങൾക്ക് താരം മറുപടി നൽകിയത്. ഞാൻ നിയമ നടപടിയ്ക്ക് തയ്യാറാവുകയാണ്. അതിന്റെ ആദ്യപടിയായി വക്കിൽ നോട്ടീസ് അയച്ചിട്ടുണ്ട്. മാന നഷ്ടക്കേസാണ് നൽകിയിരിക്കുന്നതെന്നും നാനി പത്രക്കുറിപ്പിൽ വ്യക്തമാക്കുന്നുണ്ട്.

  എന്നെ കുറിച്ച് പേടിയില്ല

  എന്നെ കുറിച്ച് പേടിയില്ല

  മൃദു സമീപനം പുലർത്തുന്ന ആളെ ഇവിടെ ആർക്കും ഉപദ്രവിക്കാം. അയാളെ കുറിച്ച് സത്യമല്ലാത്ത മോശമായ കാര്യങ്ങൾ പ്രചരിപ്പിക്കുകയും ചെയ്യാം. എന്നാൽ തനിയ്ക്ക് എതിരെ ഉയർത്തുന്ന ആരോപണങ്ങളെ കുറിച്ച് ഒരു പേടിയുമില്ല. എന്നാൽ ഞാൻ ജീവിക്കുന്ന ചുറ്റുപ്പാടിനെ കുറിച്ചോർത്ത് തനിയ്ക്ക് ഭയമുണ്ട്. ക്ലിക്ക്സിനും , വ്യൂസിനും വേണ്ടി എന്ത് വ്യത്തിക്കേടും വേണമെങ്കിലും ഇത്തരക്കാർക്ക് പ്രസിദ്ധീകരിക്കും. ഈ വിഷയത്തെ കുറിച്ച് തനിയ്ക്ക് കൂടുതലൊന്നും പറയാനില്ലെന്നും താരം പറ‍ഞ്ഞു.

  ജീവിതത്തിലും അഭിനയം

  ജീവിതത്തിലും അഭിനയം

  നാനിയ്ക്കെതിരെ ശ്രീ നടത്തിയ ആരോപണം വൻ വിവാദമായിരുന്നു. സിനിമയിൽ മാത്രമല്ല ജീവിതത്തിലും നാനി ഒരു മികച്ച നടനാണ്. ഒരു മുഖം മൂടിവെച്ചാണ് ഇയാൾ ജനങ്ങളുടെ മുന്നിൽ എത്തുന്നതെന്നും ശ്രീ പറഞ്ഞിരുന്നു. കൂടാതെ ജനങ്ങളെ കയ്യിലെടുക്കാൻ കുറെ സെന്റിമെന്റൽ കഥകൾ പ്രചരിപ്പിക്കുന്നുണ്ട്. അത് ജനങ്ങളിൽ നിങ്ങളോട് സഹതാപം ജനിപ്പിക്കുന്നുണ്ടെന്നും ശ്രീ വ്യക്തമാക്കിയിരുന്നു.

  ഡേർട്ടി പിക്ചർ

  ഡേർട്ടി പിക്ചർ

  കുറച്ചു ഇടവേളയ്ക്ക ശേഷം നാനിയ്ക്കെതിരെ കടുത്ത ആരോപണങ്ങളുമായി ശ്രീ റെഡ്ഡി വീണ്ടും രംഗത്തെത്തിയിട്ടുണ്ട്. താരത്തിന്റെ വെളിപ്പെടുത്താൽ ടോളിവുഡിൽ ഞെട്ടലുണ്ടാക്കിയിട്ടുണ്ട്. താനും നാനിയുമായിട്ടുളള ഡോർട്ടി പിക്ചർ താമസിക്കാതെ പുറത്തു വരുമെന്നായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ . ഫേസ്ബുക്കിലൂടെയായിരുന്നു ശ്രീയുടെ വെളിപ്പെടുത്തൽ. ശ്രീയുടെ ഈ വെളിപ്പെടുത്തലിനു പിന്നാലെയാണ് ആരോപണങ്ങൾക്ക് മറുപടിയുമായി നാനി എത്തിയിരിക്കുന്നത്.

  ഒരു കുഞ്ഞിന്റെ അച്ഛൻ

  ഒരു കുഞ്ഞിന്റെ അച്ഛൻ

  ഈ അടുത്താണ് നാനിയ്ക്ക് കുഞ്ഞ് ജനിച്ചത്. അതിനാൽ തന്നെ ഇനിയെങ്കിലും എല്ലാം നന്നായി ശ്രദ്ധിക്കണമെന്നും ശ്രീ പറയുന്നുണ്ട്. ഒരുപാട് പെൺകുട്ടികളെ നിങ്ങൾ ലൈംഗികമായി ഉപയോഗിച്ചിട്ടുണ്ട്. ഇപ്പോഴും അവരുടെ കണ്ണീർ തോർന്നിട്ടില്ല. മുകളിൽ ഇരിക്കുന്ന ദൈവം ഇതെല്ലാം കാണുന്നുണ്ട്. വൈകിയാണെങ്കിലും നിങ്ങള്‍ ചെയ്ത തെറ്റിന് ശിക്ഷ ലഭിക്കും- ശ്രീ റെഡ്ഡി ഫേസ്ബുക്കിൽ കുറിച്ചിരുന്നു

  English summary
  Nani attacks Sri Reddy for her accusations
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X