ദുല്‍ഖറിന് വേണ്ടി നാനി സംസാരിക്കുന്നു
മലയാളത്തിനും തമിഴിനും പുറമെ തെലുങ്കിലേക്കും ചുവട് മാറ്റുകയാണ് ദുല്‍ഖര്‍ സല്‍മാന്‍. മണിരത്‌നം സംവിധാനം ചെയ്യുന്ന ഓകെ കണ്‍മണി എന്ന ചിത്രത്തിന്റെ തെലുങ്ക് പതിപ്പിലൂടെയാണ് ദുല്‍ഖര്‍ തെലുങ്കിലേക്ക് പോകുന്നത്.
ഇരു ഭാഷകളിലുമായി ഒരുക്കുന്ന ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന് വേണ്ടി സംസാരിയ്ക്കുന്നത് ഈച്ച എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ നാനിയാണ്. ചിത്രത്തിന്റെ തെലുങ്ക് പതിപ്പിന്റെ ട്രെയിലറിനും മികച്ച സ്വീകരണമാണ് ലഭിയ്ക്കുന്നത്.

ദുല്‍ഖര്‍ സല്‍മാനും നിത്യ മേനോനും തന്നെയാണ് ട്രെയിലറിലെ മുഖ്യ ആകര്‍ഷണം. പിമ്പലത്തിന് പി സി ശ്രീറാമിന്റെ ഛായാഗ്രഹണ സൗന്ദര്യവും എ ആര്‍ റഹ്മാന്റെ സംഗീതവും ഉണ്ടെന്നത് നിഷേധിക്കുകയല്ല.
2000 ല്‍ പുറത്തിറങ്ങിയ മണിരത്‌നത്തിന്റെ അലൈപ്പായുതേ പോലെ മറ്റൊരു പ്രണയകഥയായിരിക്കും ഓകെ കണ്‍മണിയും എന്ന സൂചന ട്രെയിലറില്‍ നിന്നും ലഭിയ്ക്കുന്നുണ്ട്. പക്ഷെ അതിന് പുതിയ കാലത്തിന്റെ സ്വഭാവത്തിനനുസരിച്ച മാറ്റമുണ്ടാവും.
2013 ല്‍ പുറത്തിറങ്ങിയ കടല്‍ എന്ന ചിത്രത്തിന് ശേഷം മണിരത്‌നം തന്നെ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഓകെ കണ്‍മണി. മദ്രാസ് ടാക്കീസിന്റെ ബാനറില്‍ മണിരത്‌നം തന്നെയാണ് ചിത്രം നിര്‍മിയ്ക്കുന്നതും. മാര്‍ച്ച് 14ന് ചിത്രം തിയേറ്ററുകളിലെത്തും.


Click it and Unblock the Notifications











